• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഹാർലി ഫ്രീയായി വീട്ടിലെത്താൻ എളുപ്പവഴി..

news18
Updated: May 3, 2018, 9:29 PM IST
ഹാർലി ഫ്രീയായി വീട്ടിലെത്താൻ എളുപ്പവഴി..
news18
Updated: May 3, 2018, 9:29 PM IST
ഹാര്‍ലി ഡേവിഡ്‌സണിലൊന്ന് കറങ്ങാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്? സ്വന്തമാക്കിയില്ലെങ്കിലും ഒരിക്കലെങ്കിലും ഒന്ന് ഓടിച്ചു നോക്കാൻ കൊതിച്ചിട്ടുണ്ടാകും പലരും. എങ്കിലിതാ ഒരു ചിലവുമില്ലാതെ ഹാർലി സ്വന്തമാക്കാൻ കമ്പനി തന്നെ ഹാർലി ആരാധകരെ ക്ഷണിക്കുകയാണ് . കമ്പനിയുടെ 115-ാംമത് വാർഷികത്തോട് അനുബന്ധിച്ചാണ് ഇത്.

അമേരിക്കന്‍ നിര്‍മ്മാതാക്കളായ കമ്പനി അവരുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ക്ക് ഒരു ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കാണ് സൗജന്യമായി നല്‍കാന്‍ ഒരുങ്ങുന്നത്. കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഫ്രീഡം ഇന്റേണ്‍ഷിപ്പ് എന്ന പേരിലാണ് പ്രത്യേക സമ്മർ ഇന്റേണ്‍ഷിപ്പ് നടത്തുക. 12 ആഴ്ചയാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. അമേരിക്കയില്‍ വെച്ചു നടക്കുന്ന ഇന്റേണ്‍ഷിപ്പ് പരിപാടിക്ക് വേണ്ടി ലോകത്തെമ്പാടു നിന്നും കമ്പനി അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങി. യുവതലമുറയ്ക്കിടയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താനാണ് ഇന്റേണ്‍ഷിപ്പിലൂടെ ഹാര്‍ലി ഡേവിഡ്സണ്‍ ലക്ഷ്യം വയ്ക്കുന്നത്. ചെറുപ്പക്കാരെ സംബന്ധിച്ചു ഹാര്‍ലിയുടെ ക്രൂയിസര്‍ ലോകത്തേക്ക് ചെലവില്ലാതെ കടന്നുവരാനുള്ള അത്യപൂര്‍വ അവസരമാകുമിത്.

ഇനി ബൈക്ക് ഓടിക്കാൻ അറിയില്ലെങ്കിലും പരിഹാരമുണ്ട്.ഹാര്‍ലി ഡേവിഡ്സണ്‍ റൈഡിംഗ് അക്കാദമി തന്നെ ബൈക്കോടിക്കാനുള്ള പരിശീലനവും നൽകുന്നുണ്ട്. 18 വയസു തികഞ്ഞ ആര്‍ക്കും ഫ്രീഡം ഇന്റേണ്‍ഷിപ്പിനായി അപേക്ഷിക്കാം. ക്രിയാത്മകതയാണ് ഇന്റേണ്‍ഷിപ്പിനുള്ള അടിസ്ഥാന യോഗ്യത.

ഫോട്ടോ-വീഡിയോ ചിത്രീകരണത്തില്‍ പ്രാഗത്ഭ്യമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. നിങ്ങളുടെ കാഴ്ചപാടില്‍ സ്വാതന്ത്ര്യം എന്തെന്ന് വ്യക്തമാക്കുന്ന വീഡിയോ അല്ലെങ്കില്‍ കുറിപ്പ് അപേക്ഷയോടൊപ്പം കമ്പനിക്ക് അയച്ചു നല്‍കണം. താത്പര്യമുള്ളവര്‍ക്ക് മെയ് 11 -നകം വേണം അപേക്ഷകൾ സമർപ്പിക്കാൻ. freedomInternship@Harley-Davidson.com എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. ഫ്രീയായി ഹാർലി സ്വന്തമാക്കാൻ ഒരു സുവർണാവസരമാണിത്.
First published: May 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍