ഹീറോ എക്സ്ട്രീം 160R എത്തി; ഒപ്പം BS6 എഞ്ചിനുമായി ഗ്ലാമറും പാഷൻ പ്രോയും

4.7 സെക്കൻഡിനുള്ളിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ എക്‌സ്ട്രീം 160R ന് സാധിക്കും.

News18 Malayalam
Updated: February 18, 2020, 5:36 PM IST
ഹീറോ എക്സ്ട്രീം 160R എത്തി; ഒപ്പം BS6 എഞ്ചിനുമായി ഗ്ലാമറും പാഷൻ പ്രോയും
News18
  • Share this:
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് 160 സിസി ശ്രേണിയിലേക്ക് ചുവടുവെക്കുന്നു. പുതിയ എക്‌സ്ട്രീം 160R സ്‌പോർട്‌സ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ഹീറോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഹീറോ എക്‌സ്ട്രീം സ്‌പോർട്‌സിന്റെ പിൻഗാമിയായാണ് എക്‌സ്ട്രീം 160R എത്തുന്നത്.ഈ ശ്രേണിയിലെ ഏറ്റവും മികച്ചതും വേഗമേറിയതുമായ മോട്ടോർസൈക്കിളായി മാറാൻ പുത്തൻ മോഡലിന് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഹീറോ മോട്ടോകോർപ് അധികൃതര്‍ പറയുന്നു.

138.5 കിലോഗ്രാം ഭാരം മാത്രമുള്ള പുത്തൻ ബൈക്ക് ഈ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോർ സൈക്കിളെന്ന പേരുമായാണ് എത്തുന്നത്. 2020 ഹീറോ എക്‌സ്ട്രീം 160R ന്റെ മുൻവശത്ത് 37 എംഎം ഷോവ ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും ഉൾക്കൊള്ളുന്നു. 17 ഇഞ്ച് 5 സ്‌പോക്ക് വീലുകൾ യഥാക്രമം 110എംഎം, 130 എംഎം ടയറുകളുമായാണ് എത്തുന്നത്.

പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പമാണ് എക്‌സ്ട്രീം 160R എത്തുന്നത്. ഡിസ്പ്ലേ മോഡലിന് മുന്നിലും പിന്നിലും പെട്രോൾ ഡിസ്ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്. എന്നാൽ സിംഗിൾ-ചാനൽ എബിഎസ് യൂണിറ്റാണ് ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്.

Also Read- റിയൽമി എക്സ് 50 പ്രോ 5G വരുന്നു; ഈ മാസം 24ന് വിപണിയിൽ അവതരിപ്പിക്കും

സിംഗിൾ സീറ്റാണ് ബൈക്കിന് നൽകിയിരിക്കുന്നത്. എന്നാൽ ഉയർന്ന സെറ്റ് പില്യൺ ഹമ്പിനൊപ്പം സ്പോർട്ടി ആയി കാണപ്പെടുന്നു. ഇത് പ്രൊഡക്ഷൻ പതിപ്പിലേക്ക് കടക്കുമ്പോൾ സീറ്റിംഗിൽ മാറ്റമുണ്ടായേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ ബിഎസ്-VI കംപ്ലയിന്റ് 160 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹീറോ എക്‌സ്ട്രീം 160R ന് കരുത്തേകുന്നത്. ഇത് 15 bhp പവറും 14 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 4.7 സെക്കൻഡിനുള്ളിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ എക്‌സ്ട്രീം 160R ന് സാധിക്കും.ടിവിസി അപ്പാച്ചെ RTR 160 4V, ബജാജ് പൾസർ NS160 എന്നിവ ആധിപത്യം പുലർത്തുന്ന 160 സിസി വിഭാഗത്തിലെ ഏറ്റവും വേഗമേറിയ മോട്ടോർസൈക്കിളാകും പുതിയ ഹീറോ എക്‌സ്ട്രീം 160R.

ഇതിനൊപ്പം ബിഎസ്- 6 നിലവാരത്തിലുള്ള ഗ്ലാമറും (വില- 68,900 രൂപ, 72,000 രൂപ) പാഷൻ പ്രോയും (വില- 64,990 രൂപ, 67,190 രൂപ) ഹീറോ മോട്ടോകോർപ് അവതരിപ്പിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 18, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍