ഇന്ത്യൻ വിപണി കീഴടക്കാ൯ പുതിയ ഹോണ്ട CB 350 RS വരുന്നു, വില 1.94 ലക്ഷം രൂപ; ബുക്കിംഗ് ആരംഭിച്ചു
ഇന്ത്യയിൽ ഹോണ്ട ബിഗ് വിങ് ഡീലർഷിപ്പുകളിലൂടെയാണ് CB 350 RS ന്റെ വില്പന.

honda-cb350rs
- News18 Malayalam
- Last Updated: February 19, 2021, 9:48 PM IST
പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയുടെ ഏറ്റവും പുതിയ മോഡൽ CB 350 RS ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.96 ലക്ഷം രൂപ വിലവരുന്ന മോഡൽ ന്റെ ബുക്കിംഗ് ആരംഭിച്ചു. ഇന്ത്യയിൽ ഹോണ്ട ബിഗ് വിങ് ഡീലർഷിപ്പുകളിലൂടെയാണ് CB 350 RS ന്റെ വില്പന.
നിലവിൽ ബിഗ് വോങ് ഡീലർഷിപ്പുകളിലൂടെ വില്പന നടത്തുന്ന പ്രമുഖ മോഡലുകളായ CB 350 ഹൈനെസ്സ്, CBR 1000 RR - R , ആഫ്രിക്ക ട്വിൻ അഡ്വെഞ്ചർ സ്പോർട് എന്നിവയ്ക്കൊപ്പമാണ് CB 350 RS നെയും ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ CB 350 ഹൈനെസ്സിന്റെ അതെ പ്ലാറ്റുഫോമിലാണ് പുതിയ CB350 RS ന്റെയും നിർമാണം. എന്നാൽ CB 350 ഹൈനെസ്സ് ൽ നിന്നും നിരവധി വ്യത്യസ്തതകൾ പുതിയ CB 350 RS നു നൽകിയിട്ടുണ്ട്. You May Also Like- 24 മണിക്കൂറിനുള്ളില് 1603 കിലോമീറ്റർ പിന്നിട്ട് ഹാച്ച് ബാക്ക്; ടാറ്റ ആൾട്രോസിന് റെക്കോർഡ്
ഹൈനെസ്സിന്റെ പ്രധാന ആകർഷണമായിരുന്ന ക്രോമിയം ഫിനിഷിൽ നിന്നും വ്യത്യസ്തമായി ഇരുണ്ട തീമിലേക്ക് മാറി എന്നതാണ് ഏറ്റവും വലുത്. വശങ്ങളിലെ പാനലുകൾ, മുന്നിലെയും പിന്നിലെയും ഫെൻഡറുകൾ, ഹെഡ് ലൈറ്റ് നു ചുറ്റുമുള്ള ഭാഗം, മുൻ - പിൻ സസ്പെന്ഷനുകൾ, ഹോൺ എന്നിവയെല്ലാം ഇരുണ്ട നിറത്തിലേക്ക് മാറിയിട്ടുണ്ട്. എന്നാൽ എൻജിൻ ഭാഗത്ത് മാറ്റങ്ങൾ ഒന്നുമില്ല.
പുതിയ മനോഹരമായ LED ടെയിൽ ലൈറ്റ്, LED ഇൻഡിക്കേറ്ററുകൾ എന്നിവയ്ക്കൊപ്പം പുതിയ ഡിസൈനിലുള്ള സീറ്റും CB 350 RS നെ ഹൈനെസ്സിൽ നിന്നും വ്യത്യസ്തമാക്കുന്ന ഘടകങ്ങളാണ്.
100 / 90 വലിപ്പത്തിലുള്ള മുൻ ടയറും 150 -70 വലിപ്പത്തിലുള്ള വലിയ പിൻ ടയറുമാണ് CB 350 RS ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുറകിലെ ടയറിന്റെ ഡിസൈനിൽ കൊണ്ട് വന്നിട്ടുള്ള മാറ്റം കാഴ്ച്ചയിൽ ഒരു സ്ക്രമ്ബ്ലെർ അനുഭവം നൽകുന്നു. അൽപ്പം പിന്നിലേക്കായി സെറ്റ് ചെയ്തിരിക്കുന്ന ഫുട് പേജുകളാണ് മറ്റൊരു പ്രധാന മാറ്റം.
You May Also Like- ലോകത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് ഇരുചക്ര വാഹനവുമായി ഡെറ്റൽ
ഇതിനു പുറമെ ചാസി, അസ്സിസ്റ് സ്ലിപ്പർ ക്ലചോട് കൂടിയ ഗിയർ ബോക്സ്, 15.5 kW പവറും 30Nm ടോർക്കും ഉല്പാദിപ്പിക്കാൻ ശേഷിയുള്ള 350 cc എയർ കൂൾഡ് എൻജിൻ എന്നിവയെല്ലാം ഹൈനെസ്സിന്റേതിന് സമാനമാണ്. ഹൈനെസ്സിൽ ഹോണ്ട അവതരിപ്പിച്ച സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹോണ്ട സെലെക്ടൽ ടോർക്ക് കണ്ട്രോൾ, ഡ്യൂവൽ ചാനൽ ABS എന്നിവയും CB 350 RS ലും ഉൾപ്പെടുത്തിട്ടുണ്ട്.
You May Also Like- Tesla| ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഇന്ത്യയിൽ; ബെംഗളൂരുവിൽ കമ്പനി രജിസ്റ്റർ ചെയ്തു
ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും മാർച്ച് പകുതിയോടെ വാഹനപ്രേമികളുടെ ഇടയിലേക്ക് വണ്ടി എത്തിച്ചേരുമെന്നും ഹോണ്ട വ്യക്തമാക്കി. റേഡിയൻറ് റെഡ് മെറ്റാലിക്, ബ്ലാക്ക് വിത്ത് പേൾ സ്പോർട്സ് യെൽലോ എന്നി നിറങ്ങളിലാണ് വണ്ടി ലഭ്യമാവുക.
നിലവിൽ ബിഗ് വോങ് ഡീലർഷിപ്പുകളിലൂടെ വില്പന നടത്തുന്ന പ്രമുഖ മോഡലുകളായ CB 350 ഹൈനെസ്സ്, CBR 1000 RR - R , ആഫ്രിക്ക ട്വിൻ അഡ്വെഞ്ചർ സ്പോർട് എന്നിവയ്ക്കൊപ്പമാണ് CB 350 RS നെയും ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ CB 350 ഹൈനെസ്സിന്റെ അതെ പ്ലാറ്റുഫോമിലാണ് പുതിയ CB350 RS ന്റെയും നിർമാണം. എന്നാൽ CB 350 ഹൈനെസ്സ് ൽ നിന്നും നിരവധി വ്യത്യസ്തതകൾ പുതിയ CB 350 RS നു നൽകിയിട്ടുണ്ട്.