HOME » NEWS » Money » AUTO HYUNDAI KONA ELECTRIC SUV RECALLED IN INDIA DUE TO ELECTRICAL DEFICIENCY IN BATTERY

Hyundai Kona| ബാറ്ററി തകരാറ്; ഇന്ത്യയിലെ ഹ്യുണ്ടായ് കോന ഇലക്ട്രിക് SUVകൾ തിരിച്ചുവിളിച്ചു

2019 ഏപ്രിൽ ഒന്നിനും 2020 ഒക്ടോബർ 31നും ഇടയിൽ നിർമിച്ച എസ്.യു.വികളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: December 6, 2020, 7:51 PM IST
Hyundai Kona| ബാറ്ററി തകരാറ്; ഇന്ത്യയിലെ ഹ്യുണ്ടായ് കോന ഇലക്ട്രിക് SUVകൾ തിരിച്ചുവിളിച്ചു
News18 Malayalam
  • Share this:
കഴിഞ്ഞ വർഷമാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് കോന ഇലക്ട്രിക് എസ്.യു,വി ഇന്ത്യയിൽ അവതരിപ്പിച്ചത്. ബാറ്ററിയുടെ തകരാറ് പരിശോധിക്കുന്നതിന്റെ ഭാഗമായി ഈ കാറുകൾ ഇപ്പോൾ തിരിച്ചുവിളിച്ചിരിക്കുകയാണ് കമ്പനി. 2019 ഏപ്രിൽ ഒന്നിനും 2020 ഒക്ടോബർ 31നും ഇടയിൽ നിർമിച്ച എസ്.യു.വികളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഹൈ വോൾട്ടേജ് ബാറ്ററി മാനേജ്മെന്റ് സംവിധാനത്തിലെ പോരായ്മകൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് തിരിച്ചുവിളിക്കല്‍.

Also Read- നിങ്ങളുടെ കാറിന്‍റെ മൈലേജ് കൂട്ടാൻ ആറു വഴികൾ

കുറച്ച് വർഷങ്ങളായി ഹ്യൂണ്ടായ് ഈ മോഡൽ ആഗോളതലത്തിൽ വിൽക്കുന്നുണ്ടെങ്കിലും, ഇലക്ട്രോണിക് വെഹിക്കിൾ സാങ്കേതിക വിദ്യ ഇപ്പോഴും കാർ നിർമ്മാതാക്കൾക്കും വാങ്ങുന്നവർക്കും ഒരുപോലെ പുതിയ അനുഭവമാണ്. നിർമാണത്തിലെ തകരാറുമൂലം ഷോർട്ട് സർക്യൂട്ട് സാധ്യത മുന്നിൽകണ്ട് ഈ വർഷം ഒക്ടോബറിലെ തിരിച്ചുവിളിക്കലുമായി ഈ തിരിച്ചുവിളിക്കൽ ബന്ധപ്പെട്ടിരിക്കാമെന്നാണ് വിവരം. 2017 സെപ്റ്റംബറിനും 2020 മാർച്ചിനും ഇടയിൽ നിർമ്മിക്കപ്പെട്ട ലോകമെമ്പാടുമുള്ള കോന ഇവിയുടെ 25,645 യൂണിറ്റുകളെ ഈ തിരിച്ചുവിളിക്കൽ ബാധിച്ചേക്കാം.

13 ഓളം കോന ഇവി കാറുകൾക്ക് തീപിടിച്ചതിന് ശേഷമാണ് ഈ തിരിച്ചുവിളിക്കൽ ആരംഭിച്ചത്. അതിനുശേഷം വിവിധ രാജ്യങ്ങളിൽ തിരിച്ചുവിളിക്കൽ പ്രക്രിയ ആരംഭിച്ചു. ഇപ്പോൾ ഇത് ഇന്ത്യയിൽ നടപ്പാക്കുന്നുവെന്ന് മാത്രം. മുകളിൽ പറഞ്ഞ സമയത്ത് നിർമിച്ച 456 കാറുകളാണ് ഇതുവരെ ഹ്യുണ്ടായ് വിറ്റത്. വാഹന ഉടമകളുമായി ബന്ധപ്പെട്ട ഹ്യുണ്ടായ് കമ്പനി, പരിശോധനകൾക്കായി വാഹനങ്ങൾ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. ബാറ്ററി സംവിധാനത്തിൽ എന്തെങ്കിലും പ്രശ്നം കണ്ടെത്തിയാൽ പുതിയ പാർട്സുകള്‍ നൽകാമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Also Read- കാറിന് രണ്ടര ലക്ഷം രൂപ വരെ വിലക്കുറവ്; തകർപ്പൻ ഓഫറുമായി ഹോണ്ട

ടിഗോര്‍ ഇലക്ട്രിക്, ഇ-വെരിറ്റോ എന്നിവയെക്കാള്‍ ഇരട്ടിയിലേറെ വിലയുള്ള കാറാണ് കോന ഇലക്ട്രിക്, 23.76 ലക്ഷം രൂപയാണ് ഇതിന്റെ വില. ഒറ്റചാര്‍ജില്‍ 452 കിലോമീറ്റര്‍ ദൂരം നിഷ്പ്രയാസം കോന പിന്നിടുമെന്നാണ് കമ്പനിയുടെ ഉറപ്പ്. കിലോമീറ്ററിന് വെറും 40 പൈസ മാത്രമാണ് കോനയുടെ റണ്ണിങ് കോസ്റ്റ്. 134 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും 39.2 kWh ലിഥിയം അയേണ്‍ പോളിമെര്‍ ബാറ്ററിയുമാണ് ഇലക്ട്രിക് കോനയിലുള്ളത്. എളുപ്പത്തില്‍ വേഗതയാര്‍ജിക്കാനും സാധിക്കും. 9.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്താം.
Published by: Rajesh V
First published: December 6, 2020, 7:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories