ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ വിപണിയിൽ വലിയ തരംഗമുണ്ടാക്കിയ എസ്.യു.വി മോഡലുകളാണ് കിയയുടെ സെൽറ്റോസും എം.ജിയുടെ ഹെക്ടറും. നേരത്തെ വിപണിയിൽ ആധിപത്യം പുലർത്തിയിരുന്ന ഹ്യൂണ്ടായിയുടെ ക്രെറ്റയ്ക്കാണ് സെൽറ്റോസും ഹെക്ടറും ഭീഷണി ഉയർത്തിയത്. എന്നാൽ വിപണിയിലെ മേധാവിത്വം ശക്തമാക്കാൻ ലക്ഷ്യമിട്ട് ക്രെറ്റയുടെ പുതിയ പതിപ്പ് ഹ്യൂണ്ടായ് പുറത്തിറക്കി. ഈ വർഷത്തെ ഡൽഹി ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച മോഡലാണ് ഇന്ന് വിപണിയിലിറക്കിയത്.
പുതിയ മോഡൽ പുറത്തിറങ്ങുംമുമ്പ് തന്നെ 14000 ബുക്കിങ് ക്രെറ്റയ്ക്ക് ലഭിച്ചിരുന്നു. ഇതിൽ തന്നെ പകുതിയിലേറെ പേരും ബുക്ക് ചെയ്തത് ഡീസൽ വേരിയന്‍റാണെന്നതാണ് കൌതുകകരമായ വസ്തുത. മാർച്ച് രണ്ടിന് തുടങ്ങിയ ബുക്കിങ് 15 ദിവസമാകുമ്പോഴാണ് 14000 കടന്നത്.
ഒട്ടേറെ സവിശേഷതകളോടെയും പുതിയ രൂപകൽപനയിലുമാണ് പുതിയ ക്രെറ്റ വരുന്നത്. സ്പ്ലിറ്റ് എൽഇഡി ഹെഡ് ലാംപ്, സ്ക്വയർ വീൽ ആർച്ച്, പുതുമയുള്ള ഗ്രിൽ, വ്യത്യസ്തമായ അലോയ് വീൽ, തുടങ്ങിയവയാണ് പുതിയ ക്രെറ്റയുടെ സവിശേഷതകൾ. ഉൾവശത്തും നിരവധി മാറ്റങ്ങളും പുതുമകളുമുണ്ട്.
You may also like:'കൊറോണ വൈറസ്..അത് വരുന്നു': ഏഴ് വർഷം മുമ്പുള്ള 'പ്രവചനത്തിൽ' ഞെട്ടി നെറ്റിസൺസ് [NEWS]ഇങ്ങനെ പോയാൽ രണ്ടു മാസത്തിൽ ലോകത്തെ എല്ലാ വിമാനക്കമ്പനികളും പാപ്പരാകുമെന്ന് സൂചന [PHOTO]DGPക്കും വേണ്ടേ ക്വാറന്റൈന്‍ ? ലണ്ടനില്‍ നിന്നെത്തിയ ബഹ്‌റ നിയന്ത്രണങ്ങള്‍ ലംഘിച്ച് മുഖ്യമന്ത്രിക്കൊപ്പം യോഗത്തില്‍ [NEWS]വെന്യുവിൽ ഉള്ളതുപോലെ ബ്ലൂ ലിങ്ക് കണക്ടിവിറ്റിയാണ് മറ്റൊരു പ്രത്യേകത. ഇത് ഉപയോഗിച്ച് നിങ്ങളുടെ ഫോൺ, വാച്ച് എന്നിവയുമായി ബന്ധിപ്പിച്ച് വാഹനം ഓണാക്കാനും ഓഫാക്കാനും സാധിക്കും. കൂടാതെ ഡോർ ലോക്ക് ചെയ്യുന്നതിനും അൺലോക്ക് ചെയ്യുന്നതിനും കണക്ടിവിറ്റി ഓപ്ഷൻ ഉപയോഗിക്കാം. വാഹനത്തിന്‍റെ നിലവിലെ സ്റ്റാറ്റസ് ഫോണിലും വാച്ചിലും ലഭ്യമാകുകയും ചെയ്യും.
ബിഎസ് 6 എമിഷനോട് കൂടിയ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1,4 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്നുതരം എഞ്ചിനിലാണ് ക്രെറ്റയുടെ വരവ്. കിയ സെൽറ്റോസും എം.ജി ഹെക്ടറും സാന്നിദ്ധ്യം ശക്തമാക്കിയതോടെയാണ് ക്രെറ്റയുടെ പരിഷ്ക്കരിച്ച പതിപ്പ് പുറത്തിറക്കാൻ ഹ്യൂണ്ടായിയെ പ്രേരിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.