നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • കാറുകൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യൂണ്ടായ്; ജനപ്രിയ മോഡലുകൾക്ക് 1.5 ലക്ഷം വരെ വിലക്കുറവ്

  കാറുകൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യൂണ്ടായ്; ജനപ്രിയ മോഡലുകൾക്ക് 1.5 ലക്ഷം വരെ വിലക്കുറവ്

  ക്യാഷ് ഡിസ്കൗണ്ട് നൽകുന്നതിനു പുറമേ എക്സ്ചേഞ്ച് ബോണസായി 10,000 രൂപ വരെയും കോർപറേറ്റ് ബോണസായി 5,000 രൂപയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

  Hyundai Grand i10 Nios. (Image: Manav Sinha/News18.com)

  Hyundai Grand i10 Nios. (Image: Manav Sinha/News18.com)

  • Share this:
   കോവിഡ് മഹാമാരി ആഗോള വ്യാപകമായി ഓട്ടോമൊബൈൽ മേഖലയിൽ കനത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ വാഹന നിർമാതാക്കൾക്ക് തങ്ങളുടെ കാറുകൾ വിറ്റു പോകാത്ത അവസ്ഥയാണുണ്ടായത്. വാഹന വിൽപ്പനയിലുണ്ടായ ഇടിവ് പരിഹരിക്കുന്നതിനുള്ള പുതിയ മാർഗങ്ങൾ തേടുകയാണ് വാഹന നിർമാതാക്കൾ. വില്പന വർദ്ധിപ്പിക്കാനായി ആകർഷകമായ പുതിയ ഓഫറുകളും ക്യാഷ് ഡിസ്കൗണ്ടുമായി എത്തിയിരിക്കുകയാണ് പ്രമുഖ കാർ നിർമാതാക്കളായ ഹ്യുണ്ടായ്.

   ഈ സാഹചര്യത്തിൽ കാർ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് തീർച്ചയായും ഹ്യൂണ്ടായ് മോഡലുകൾ പരിഗണിക്കാം. വിവിധ മോഡലുകൾക്ക് ക്യാഷ് ഡിസ്കൗണ്ട് നൽകുന്നതിനു പുറമേ എക്സ്ചേഞ്ച് ബോണസായി 10,000 രൂപ വരെയും കോർപറേറ്റ് ബോണസായി 5,000 രൂപയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ മോഡൽ ഹ്യൂണ്ടായ് കാറുകളുടെ ഓഫറുകൾ പരിശോധിക്കാം:

   ഹ്യൂണ്ടായ് സാൻട്രോ

   ഹ്യൂണ്ടായ് സാൻട്രോയുടെ സിഎൻജി, എറ വാരിയന്റുകൾക്ക് 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് കമ്പനി നൽകുന്നത്. സാൻട്രോയുടെ മറ്റ് വാരിയന്റുകൾക്ക് 25,000 രൂപയോ അതിന് മുകളിലോ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും.

   You may also like:വിപണി കീഴടക്കാൻ പുതിയ എസ്‌യുവിയുമായി ഹ്യൂണ്ടായ്; 'അൽകസർ' ജൂൺ 18ന് പുറത്തിറക്കും

   ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്

   ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസിന് 35,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതേസമയം, എഎംടി വെർഷനിലുള്ള 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ടർബോ ഡീസൽ വാരിയന്റുകൾക്ക് 10000 രൂപ ഡിസ്കൗണ്ട് ലഭിക്കും. 1.0 ലിറ്റർ ടർബോ പെട്രോൾ മോഡലിന് 35000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും.

   ഹ്യൂണ്ടായ് ഓറ

   1.0 ലിറ്റർ ടർബോ പെട്രോൾ വാരിയന്റിന് 35000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നു. എംടി വാരിയന്റിലുള്ള 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ടർബോ ഡീസൽ എന്നിവയ്ക്ക് 15,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. എഎംടി വേരിയന്റിലുള്ളവയ്ക്ക് 10000 രൂപയുടെ ഇളവാണ് നൽകുന്നത്.

   You may also like:Electric Cars | ഇലക്ട്രിക് കാറുകൾ അതിവേഗം നിരത്തുകൾ കീഴടക്കും; എന്തുകൊണ്ട്?

   ഹ്യൂണ്ടായ് ഐ20

   ഹ്യൂണ്ടായ് ഐ20 മോഡലിന് കമ്പനി പ്രത്യേകം ക്യാഷ് ഡിസ്കൗണ്ടുകൾ ഒന്നും നൽകുന്നില്ലെങ്കിലും എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ നൽകും. കൂടാതെ, പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽപ്പെട്ട ഈ കാറിന് അഞ്ചു വർഷത്തേക്ക് 60,000 കിലോമീറ്റർ ഷീൽഡ് വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

   ഹ്യൂണ്ടായ് കോന

   ഹ്യൂണ്ടായിയുടെ ഇലക്ട്രിക് കാറായ കോന ആണ് ഏറ്റവും വലിയ ഡിസ്കൗണ്ട് നൽകുന്ന മോഡൽ. ഒന്നര ലക്ഷം രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് ആണ് കോനക്ക് കമ്പനി നൽകുന്നത്. എന്നാൽ മറ്റു മോഡലുകൾക്ക് ലഭ്യമായ എക്സ്ചേഞ്ച് ഓഫർ, കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഇതിന് ലഭ്യമല്ല.

   അതേസമയം, ഹ്യുണ്ടായിയുടെ പുതിയ എസ്‌യുവിയായ അൽകസർ ജൂൺ 18ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കുകയാണ്. പ്രോഡക്ട് ലൈനപ്പിൽ ഹ്യുണ്ടായിയുടെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റക്ക് മുകളിലുള്ള പരിഷ്കരിച്ച മോഡലാണ് അൽകസർ. അൽകസറിന്റെ ബുക്കിംഗ് ഇന്ത്യയിലെ ഹ്യുണ്ടായിയുടെ ഡീലർഷിപ്പുകൾ വഴിയും ഓൺലൈനായും ആരംഭിച്ചിട്ടുണ്ട്.
   Published by:Naseeba TC
   First published:
   )}