രാജ്യത്തെ രണ്ടാമത്തെ വലിയ കാർനിർമ്മാതാക്കളായ ഹ്യൂണ്ടായിയുടെ ഏറ്റവും പുതിയ മോഡലാണ് ഹ്യൂണ്ടായ് വെന്യൂ. ഇന്ത്യയിലെ ആദ്യത്തെ കണക്റ്റഡ് എസ്യുവിയാണ് തകർപ്പൻ ലുക്കിൽ എത്തിയിരിക്കുന്ന വെന്യു. 2019 ലെ ന്യൂയോർക്ക് മോട്ടോർ ഷോയിലാണ് ആഗോളതലത്തിൽ വെന്യു അവതരിപ്പിച്ചത്.
അത്യാധുനിക കണക്റ്റിവിറ്റിയും, മൾട്ടിമീഡിയ സിസ്റ്റവും ചേർന്ന കണക്റ്റഡ് എസ്യുവിയാണ് ഇത്. ഹ്യുണ്ടായി ബ്യൂ ലിങ്ക് എന്ന ആഗോള സാങ്കേതിക വിദ്യയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 33 തരം ഫീച്ചറുകളാണ് ഈ അത്യാധുനിക സാങ്കേതിക വിദ്യയിൽ ഉള്ളത്.സുരക്ഷയ്ക്കും ഉപയോക്താക്കളുടെ സൗകര്യത്തിനും അനുസരിച്ചാണ് വെന്യുവിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
ഭാവി ടെക്നോളജി, സ്പേസ്, സൗകര്യങ്ങൾ, സുരക്ഷിതത്വം, എജോനോമിക്സ് തുടങ്ങി യുവാക്കളെ ആകർഷിക്കാൻ വേണ്ട എല്ലാം ഇതിലുണ്ട് . ഹുണ്ടായ് വെന്യുവിന്റെ വികസന ദിശ നിർണയിക്കുന്നത് സോളിഡ് സാന്നിധ്യം, റിഫ്രെഷിങ് ഡ്രൈവിംഗ് എക്സ്പീരിയൻസ്, ലീഡിംഗ് എഡ്ജ് സീമലസ് കണക്റ്റിവിറ്റി എന്നിവയാണ്.
ഹ്യുണ്ടായ് കാറുകളിൽ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, വോയിസ് റെക്കഗ്നേഷൻ, റിയർ എസി വെന്റ്സ്, കോർണിംഗ് വിളക്കുകൾ, ഗ്ലൗ ബോക്സ് കൂളിംഗ് തുടങ്ങി ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെ ഇതിലുണ്ട്.
അറേബ്യൻ കടലിനു നടുവിൽ പ്രത്യേകം തയ്യാറാക്കിയ രാജകീയ വേദിയിലാണ് വെന്യൂ പ്രദർശിപ്പിച്ചത്. മെയ് രണ്ടാം വാരത്തിൽ ലോഞ്ച് ചെയ്യുമ്പോൾ പുതിയ എസ്.യു.വിയുടെ വില ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്ത് വിടുമെന്നാണ് പ്രതീക്ഷ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.