HOME » NEWS » Money » AUTO IN SPIRIT OF APRIL FOOL S DAY VOLKSWAGEN ON US NAME CHANGE AA

ഏപ്രില്‍ ഫൂള്‍ ഡേയില്‍ വമ്പന്‍ മാറ്റമെന്ന് ഫോക്‌സ്‍വാഗണ്‍: യുഎസിൽ കമ്പനിയുടെ 'പേര് മാറുമോ'?

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. കമ്പനിയുടെ പേരില്‍ വര്‍ഷങ്ങളോളം ഉണ്ടായിരുന്ന ഡീസല്‍ പ്രസാരണ അഴിമതി കഥകളും ഇതിനൊപ്പം ആളുകള്‍ കുത്തിപ്പൊക്കുന്നുണ്ട്.

News18 Malayalam | news18-malayalam
Updated: April 1, 2021, 1:01 PM IST
ഏപ്രില്‍ ഫൂള്‍ ഡേയില്‍ വമ്പന്‍ മാറ്റമെന്ന് ഫോക്‌സ്‍വാഗണ്‍: യുഎസിൽ കമ്പനിയുടെ 'പേര് മാറുമോ'?
News18
  • Share this:
തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്നതിന് നേരത്തേ തന്നെ കുപ്രസിദ്ധി നേടിയവരാണ് ജര്‍മന്‍ വാഹനഭീമന്മാരായ ഫോക്‌സ്‌വാഗണ്‍. തങ്ങളുടെ അമേരിക്കന്‍ യൂണിറ്റിന്റെ ഫോക്‌സ്‌വാഗന്‍ എന്ന പേര് മാറ്റി 'ഫോള്‍ട്‌സ്‌വാഗന്‍ണ് ഓഫ് അമേരിക്ക' എന്ന് പുനര്‍നാമകരണം ചെയ്യുന്നുവെന്ന തെറ്റായ വാര്‍ത്ത നല്‍കിയിരിക്കുകയാണ് കമ്പനി. തങ്ങളുടെ ഇലക്ട്രിക് വാഹനരംഗത്തെ നേട്ടങ്ങളെ ഓര്‍മിപ്പിക്കാനാണ് പേര് മാറ്റം എന്നായിരുന്നു പറഞ്ഞിരുന്നത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. കമ്പനിയുടെ പേരില്‍ വര്‍ഷങ്ങളോളം ഉണ്ടായിരുന്ന ഡീസല്‍ പ്രസാരണ അഴിമതി കഥകളും ഇതിനൊപ്പം ആളുകള്‍ കുത്തിപ്പൊക്കുന്നുണ്ട്.

'ഫോക്‌സ്‌വാഗണ്‍ ഓഫ് അമേരിക്ക അതിന്റെ പേര് ഫോള്‍ട്ട്‌സ്‌വാഗണ്‍ എന്ന് മാറ്റില്ല. ഏപ്രില്‍ ഫൂള്‍ ദിനത്തോടനുബന്ധിച്ച് കമ്പനി നടത്തിയ ഒരു പ്രഖ്യാപനമായിരുന്നു ഈ പുനര്‍നാമകരണം. ഓള്‍-ഇലക്ട്രിക് ഐഡി 4 എസ്യുവിയുടെ ലോഞ്ച് പ്രഖ്യാപനവും ഇലക്ട്രിക് മേഖലയിലേക്കുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധമായ സേവനങ്ങളും സൂചിപ്പിക്കുകയായിരുന്നു ലക്ഷ്യം' ഫോക്‌സ്‌വാഗണ്‍ യുഎസ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

Also Read ഓസീസിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി കമ്മിന്‍സ്: മൈക്കൽ ക്ലാർക്ക്

ട്വീറ്റുകള്‍ക്കൊപ്പം വെബ്സൈറ്റില്‍ പോസ്റ്റുചെയ്ത വാര്‍ത്താക്കുറിപ്പ് ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയും റോയിട്ടേഴ്സും മറ്റ് വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതാണ്, ഒപ്പം റീബ്രാന്‍ഡിംഗ് തയ്യാറെടുപ്പിന്റെയും പുതിയ ലോഗോകളുടെയും വിശദമായ വിവരണവും ഉണ്ടായിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് കമ്പനി ഇത് പിന്‍വലിച്ചത്.

ജര്‍മ്മനിയിലെ ഒരു ഫോക്‌സ്‌വാഗണ്‍ വക്താവ് റീബ്രാന്‍ഡിംഗിനെ വിശേഷിപ്പിച്ചത് 'ഒരു നല്ല ആശയം'എന്നാണ്. എന്നാല്‍ ഫോക്സ്‍വാഗണ്‍ ഗ്രൂപ്പ് ഓഫ് അമേരിക്ക സിഇഒ സ്‌കോട്ട് കിയോഗ് വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read രോഗിയായ പൂച്ചക്കുഞ്ഞുമായി അമ്മ പൂച്ച ആശുപത്രിയിൽ; മാതൃസ്നേഹം തുളുമ്പുന്ന വീഡിയോ വൈറൽ

ഗവേണഷ വ്യക്തിത്വങ്ങള്‍ ഇത് സംബന്ധിച്ച് ഒരു കുറിപ്പും എഴുതി. ഫോക്‌സ്‌വാഗണിന്റെ ഓഹരികള്‍ 4.7 ശതമാനം ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. സാധാരണ ഓഹരികള്‍ 10.3 ശതമാനത്തിലും ക്ലോസ് ചെയ്തു.

ലോകത്തിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇലക്ട്രിക് വാഹന നിര്‍മാണം ഇരട്ടിയാക്കുമെന്നും ഈ വര്‍ഷത്തോടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം പൂര്‍ത്തിയാക്കി ബ്രാന്‍ഡ് ലാഭം വര്‍ധിപ്പിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ കമ്പനിയുടെ ഈ ശ്രമങ്ങളൊന്നും ടെസ്ലയെയോ ജനറല്‍ മോട്ടോഴ്സിനെയോ പോലെ ശ്രദ്ധ ആകര്‍ഷിച്ചിട്ടില്ലെന്ന് ചില ഫോക്‌സ്‌വാഗണ്‍ ഉദ്യോഗസ്ഥര്‍ നിരാശ പ്രകടിപ്പിച്ചു.

2025 ഓടെ 16 ബില്യണ്‍ യൂറോ (19 ബില്യണ്‍ ഡോളര്‍) വൈദ്യുതീകരണത്തിലും ഡിജിറ്റലൈസേഷനിലും നിക്ഷേപിക്കാനാണ് ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്. 2025 ഓടെ ലോകമെമ്പാടും ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാനാണ് പദ്ധതി.

Also Read മാരുതി സുസുകി വാഗണ്‍ ആറിനെ ഏഴു ഡോറുകളുള്ള ലിമസീനാക്കി; പാകിസ്ഥാനിൽ നിന്നുള്ള ചിത്രം കാണാം

അമേരിക്കന്‍ ഐക്യനാടുകളിലെ ഡീസല്‍ എഞ്ചിന്‍ പരിശോധനയ്ക്ക് നിയമവിരുദ്ധ സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് കമ്പനി 2015ല്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ഇത് ജര്‍മനിയുടെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് പ്രതിസന്ധിക്ക് കാരണമാവുകയും കേസുകള്‍ക്കും നഷ്ടപരിഹാരവും പിഴയുമായും ഏകദേശം 32 ബില്യണ്‍ യൂറോ (38 ബില്യണ്‍ ഡോളര്‍) നഷ്ടമാവുകയും ചെയ്തു.

വാഹന നിര്‍മാതാക്കളുടെ ഡീസല്‍ പ്രസാരണം സംബന്ധിച്ച അഴിമതിയെക്കുറിച്ച് യുഎസ് നീതിന്യായ വകുപ്പുമായുള്ള 4.3 ബില്യണ്‍ ഡോളറിന്റെ ഒത്തുതീര്‍പ്പിന്റെ ഭാഗമായി 2017 ല്‍ ഫോക്‌സ്‌വാഗണ്‍ വഞ്ചന, നീതി തടസ്സപ്പെടുത്തല്‍, തെറ്റായ പ്രസ്താവനകള്‍ എന്നിവയില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
Published by: Aneesh Anirudhan
First published: March 31, 2021, 10:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories