HOME » NEWS » Money » AUTO INDIAN ARMY TO INDUCT KALYANI M4 BLASTPROOF ARMOURED TRUCKS CHECK FEATURES AND DETAILS HERE JK

കല്യാണി എം4 ബ്ലാസ്റ്റ്പ്രൂഫ് ട്രക്കുകള്‍ ഇന്ത്യന്‍ ആര്‍മിയില്‍; സവിശേഷതകള്‍ അറിയാം

അപകടസാധ്യതയും സ്‌ഫോടക വസ്തുക്കളും ഉള്ള പ്രദേശങ്ങളിലും ഉയര്‍ന്ന ഭൂപ്രദേശങ്ങളിലേക്കും സൈനികരെ കൊണ്ടുപോകാന്‍ ഈ വാഹനത്തിന് കഴിയും.

News18 Malayalam | news18-malayalam
Updated: March 22, 2021, 7:58 PM IST
കല്യാണി എം4 ബ്ലാസ്റ്റ്പ്രൂഫ് ട്രക്കുകള്‍ ഇന്ത്യന്‍ ആര്‍മിയില്‍; സവിശേഷതകള്‍  അറിയാം
kalyani-m4-indian-army
  • Share this:
ന്യൂഡല്‍ഹി: ഇന്ത്യൻ ആർമി ഉപയോഗിക്കുന്ന പുതിയ കല്യാണി എം4 ബ്ലാസ്റ്റ്പ്രൂഫ് ട്രക്കുകള്‍ ശ്രദ്ധേയമാകുന്നു. ദക്ഷിണാഫ്രിക്കന്‍ പ്രതിരോധ ഉപകരണ നിര്‍മാതാക്കളായ പാരമൗണ്ടുമായി ചേര്‍ന്ന് കല്യാണി എം4 ബ്ലാസ്റ്റ് പ്രൂഫ് ട്രക്കുകള്‍ നിര്‍മ്മിച്ചത് ഭാരത് ഫോര്‍ജ് ആണ്. ഫെബ്രുവരിയില്‍ അടിയന്തരമായി കല്യാണി എം4 ട്രക്കുകള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്. ഇതിനായി 177.95 കോടി രൂപ പ്രതിരോധ മന്ത്രാലയം ഭാരത് ഫോര്‍ജിന് നല്‍കിയിരുന്നു. അപകടസാധ്യത ഉള്ളതോ സ്‌ഫോടക വസ്തുക്കളോ ഉള്ള പ്രദേശങ്ങളിലും ഉയര്‍ന്ന ഭൂപ്രദേശങ്ങളിലേക്കും സൈനികരെ കൊണ്ടുപോകാന്‍ ഈ വാഹനത്തിന് കഴിയും.

രൂപകല്‍പന: ആളുകളുടെ സംരക്ഷണം, ഉയര്‍ന്ന വേഗത, വേഗതയിലുള്ള ചലനാത്മകത എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് വാഹനം രൂപകല്‍പന ചെയ്തിരിക്കുന്നത്. 2.3 ടണ്‍ സാധനങ്ങളും എട്ടുപേരടങ്ങുന്ന ഒരു ക്രൂവിനും വാഹനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും. 16 ടണ്‍ ഭാരമാണ് എം4നുള്ളത്. കൂടാതെ 900 മില്ലിമീറ്റര്‍ വാട്ടര്‍ ഫോര്‍ഡിംഗ് ഡെപ്തും വാഹനത്തിനുണ്ട്.

എന്‍ജിന്‍: ടര്‍ബോചാര്‍ജഡ് ആറു ഡീസല്‍ സിലിണ്ടര്‍ ഉപയോഗിച്ചാണ് വാഹനം പ്രവര്‍ത്തിക്കുന്നത്. വാഹനത്തിന് 465 എച്ച്പി കരുത്തും 1627 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നു. ഒരു സി വി ടി ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സും വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നു. എങ്കിലും എം4 ഒരു ഫോര്‍ വീലര്‍ ആയതിനാല്‍ ഗിയര്‍ ബോക്‌സിന് ഷിഫ്റ്റര്‍ ആവശ്യമാണ്. 140 കിലോമീറ്റര്‍ വോഗതയില്‍ എം4 ന് എത്താന്‍ കഴിയും. കൂടാതെ ഒരു ടാങ്കില്‍ 800 കിലോമീറ്റര്‍ ഇന്ധനക്ഷമതയും നിര്‍മ്മാതക്കള്‍ വാഗ്ദാനം ചെയ്യുന്നു.

സവിശേഷതകള്‍: എം4ന്റെ പ്രത്യേകതകളില്‍ ഒന്നാണ് ഫ്‌ളാറ്റ് ഫ്‌ളോര്‍ മോണോകോക്ക് ഹള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നത്. ഇത് സംഭരണ ശേഷിയും കൂടുതല്‍ സുഖകരമായി ഇരിക്കാനും സഹായിക്കുന്നു. 50 കിലോഗ്രാം ടിഎന്‍ടി സ്‌ഫോടനത്തില്‍ വാഹനം സംരക്ഷണം നല്‍കുന്നു. 2,600 മില്ലിമീറ്റര്‍ വീതിയും 2,450 മില്ലിമീറ്റര്‍ ഉയരവുമുള്ള വാഹനം -20 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വരെ പ്രവര്‍ത്തിക്കാനാകും.

You May Also Like- ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സൈനിക ശക്തിയായി ഇന്ത്യ; ആദ്യ മൂന്നു സ്ഥാനങ്ങളിൽ ആരൊക്കെ?

പ്രയാസമേറിയ പ്രദേശങ്ങളിലെത്താന്‍ മികച്ച സസ്‌പെന്‍ഷനുകളാണ് എം4ല്‍ ഉള്ളത്. ഡ്രൈവര്‍ കാബിനടുത്തായ രണ്ടു വിന്‍ഡ് സ്‌ക്രീമുകള്‍ നല്‍കിയിട്ടുണ്ട്. ചുറ്റുപാടുമുള്ളവയുടെ വ്യക്തമായ കാഴചയും പരിരക്ഷയും വാഗ്ദാനം നല്‍കുന്നുണ്ട്. സൈനികര്‍ക്ക് വേഗത്തില്‍ പുറത്ത് കടക്കാനും അകത്തേക്ക് പ്രവേശിക്കുന്നതിനുമായി ഒരു റാംമ്പ് ഒരുക്കിയിരിക്കുന്നു. മൂന്ന് വ്യത്യസ്ത ലോക്കുകളും ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റവുമാണ് എം4ല്‍ ഒരുക്കിയിരിക്കുന്നടത്. ടയറുകളില്‍ റണ്‍ ഫ്‌ളാറ്റ് ഉപയോഗിച്ചിരിക്കുന്നു. അതിനാല്‍ ടയറില്‍ വെടിവച്ചാലും ഓടിക്കാന്‍ കഴിയും.

Keywords- Indian Army, Kalyani M4 Blastproof Armoured Trucks, Kalyani M4 Blastproof Armoured Trucks features, Kalyani M4 Blastproof Armoured Trucks specs
Published by: Anuraj GR
First published: March 22, 2021, 7:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories