മൂന്ന് ലക്ഷത്തിന്റെ ബി.എം.ഡബ്ല്യു ബൈക്ക് സ്വന്തമാക്കി ക്രിക്കറ്റ് താരം യുവരാജ് സിംഗ്

News18 Malayalam
Updated: September 12, 2018, 3:50 PM IST
മൂന്ന് ലക്ഷത്തിന്റെ ബി.എം.ഡബ്ല്യു ബൈക്ക് സ്വന്തമാക്കി ക്രിക്കറ്റ് താരം യുവരാജ് സിംഗ്
  • Share this:
ടിവിഎസ് മോട്ടോഴ്സിന്റെ സഹകരണത്തോടെ ബിഎംഡബ്ല്യു വികസിപ്പിച്ച ജി 310 ആര്‍ ബൈക്ക് സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യത്തെ സെലിബ്രിറ്റിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ഏകദേശം മൂന്ന് ലക്ഷം രുപയാണ് ബിഎംഡബ്ല്യു ജി 310 ആര്‍ എന്ന മോഡലിന്റെ ഇന്ത്യയിലെ അടിസ്ഥാന വില. ഇതോടൊപ്പം മൂന്നര ലക്ഷം രുപ വിലവരുന്ന ബിഎംഡബ്ല്യു ജി 310 ജിഎസ് എന്ന മോഡലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

മൂന്ന് വര്‍ഷത്തേക്ക് പരിധിയില്ലാത്ത കിലോമീറ്റര്‍ വാറണ്ടിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ രണ്ട് മോഡലുകളും ഇന്ത്യന്‍ കമ്പനിയായ ടിവിഎസ് മോട്ടോഴ്സിന്റെ സഹകരണത്തോടെയാണ് പുറത്തിറക്കുന്നത്. ഹൊസൂരിലും തമിഴ്നാട്ടിലുമുള്ള ടിവിഎസിന്റെ പ്ലാന്റുകളിലാണ് ബിഎംഡബ്ല്യുവിന്റെ ഈ രണ്ടു മോഡലുകളും നിര്‍മ്മിക്കുന്നത്.

313 സിസിയിലാണ് രണ്ട് ബൈക്കുകളും നിര്‍മ്മിച്ചിരിക്കുന്നത്. ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310ല്‍ ഉപയോഗിച്ചിരിക്കുന്ന ഡിഒഎച്ച്സി സിലിണ്ടര്‍ തന്നെയാണ് പുതിയ ബൈക്കുകളിലും ഉപയോഗിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു ജി 310 ആര്‍ മൂന്ന് കളറുകളില്‍ ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. ജര്‍മനി, തയിലന്റ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറമെ ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്ന നാലാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറിയിരിക്കുകയാണ്.അപ്പാച്ചെയുടെ ആര്‍ആര്‍ 310, കെടിഎം ഡ്യൂക്ക് 390, ബെനെല്ലി ടിഎന്‍ടി 300 എന്നീ മോഡലുകളുമായാണ് ബിഎംഡബ്ല്യു ജി 310 ആര്‍ ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ മത്സരിക്കുന്നത്. ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍, ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ്, ബിഎംഡബ്ല്യു എഫ് 750 ജിഎസ്, ബിഎംഡബ്ല്യു എഫ് 850 ജിഎസ്, ബിഎംഡബ്ല്യു ആര്‍ 9ടി, ബിഎംഡബ്ല്യു ആര്‍ 9ടി സ്‌ക്രാമ്പ്ളര്‍, ബിഎംഡബ്ല്യു ആര്‍ 9ടി റേസര്‍, ബിഎംഡബ്ല്യു കെ 1600 ബി എന്നീ മോഡലുകളാണ് നിലവില്‍ ബിഎംഡബ്ല്യു കമ്പനി ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ പുറത്തിറക്കിയിരിക്കുന്നത്.

 

 
First published: September 12, 2018, 3:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading