• HOME
  • »
  • NEWS
  • »
  • money
  • »
  • Auto Insurance | ഓടിക്കുന്നതിനനുസരിച്ച് പ്രീമിയം; വാഹന ഇൻഷുറൻസ് രം​ഗത്ത് അടിമുടി മാറ്റം

Auto Insurance | ഓടിക്കുന്നതിനനുസരിച്ച് പ്രീമിയം; വാഹന ഇൻഷുറൻസ് രം​ഗത്ത് അടിമുടി മാറ്റം

ഉപയോക്താക്കളുടെ ഉപയോഗത്തിനനുസരിച്ച് ഇൻഷുറൻസ് തുകയടക്കാൻ അനുവദിക്കുന്നതാണ് എത്രദൂരം വാഹനം ഓടിക്കുന്നു ( pay as you drive) എന്ന ഓപ്ഷൻ.

ഓടിക്കുന്നതിനനുസരിച്ച് പ്രീമിയം; വാഹന ഇൻഷുറൻസ് രം​ഗത്ത് അടിമുടി മാറ്റം | Auto Insurance Rules to Change: Pay Premiums as 'You Drive, How you Drive' | How it Works

ഓടിക്കുന്നതിനനുസരിച്ച് പ്രീമിയം; വാഹന ഇൻഷുറൻസ് രം​ഗത്ത് അടിമുടി മാറ്റം | Auto Insurance Rules to Change: Pay Premiums as 'You Drive, How you Drive' | How it Works

  • Last Updated :
  • Share this:
    വാഹന ഇൻഷുറൻസ് രം​ഗത്ത് പുതിയ മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (Insurance Regulatory and Development Authority of India (IRDAI)). വാഹന ഉടമകളുടെ ഉപയോഗത്തിന് അനുസരിച്ച് പ്രീമിയം തുകയില്‍ മാറ്റം വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി എത്രദൂരം വാഹനം ഓടിക്കുന്നു ( pay as you drive), എങ്ങനെ വാഹനം ഓടിക്കുന്നു (pay how you drive) തുടങ്ങിയ ഓപ്ഷനുകള്‍ കൂടി പോളിസിയില്‍ ഉള്‍പ്പെടുത്തി പ്രീമിയം തുക നിശ്ചയിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുവാദം നൽകി.

    ഉപയോക്താക്കളുടെ ഉപയോഗത്തിനനുസരിച്ച് ഇൻഷുറൻസ് തുകയടക്കാൻ അനുവദിക്കുന്നതാണ് എത്രദൂരം വാഹനം ഓടിക്കുന്നു ( pay as you drive) എന്ന ഓപ്ഷൻ. മാസം 300 കി.മീ വാഹനം ഓടിക്കുന്നയാളും1500 കി.മീ വാഹനം ഓടിക്കുന്നയാളും ഒരേ പ്രീമിയം അടയ്‌ക്കേണ്ടി വരില്ല എന്നർഥം. ഓരോ വാഹന ഉടമക്കും സ്വന്തം ആവശ്യങ്ങൾക്കനുസരിച്ചുള്ള ഇൻഷുറൻസ് എടുക്കാം.

    എങ്ങനെ വാഹനം ഓടിക്കുന്നു (pay how you drive) എന്ന ഓപ്ഷൻ ഉടമയുടെ ഡ്രൈവിംഗ് സ്വഭാവത്തെ ആശ്രയിച്ചിരിക്കും. വേഗതയും ഉപയോഗവും മറ്റ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് ഉപഭോക്താക്കൾക്ക് അവരുടെ ഡ്രൈവിംഗ് ട്രാക്ക് ചെയ്യാനുള്ള ഒരു ഓപ്ഷൻ ഉണ്ടായിരിക്കും. ഇവയെല്ലാം പരിശോധിച്ച് ഇൻഷുറൻസ് കമ്പനിക്ക് ഒരു മോട്ടോർ ഇൻഷുറൻസ് വാ​ഗ്ദാനം ചെയ്യാൻ കഴിയും. അപകടസാധ്യത കണക്കിലെടുത്ത് വാഹന ഉടമകള്‍ക്ക് പ്രീമിയം തെരഞ്ഞെടുക്കാം.

    ഒന്നിലധികം വാഹനങ്ങളുള്ളവർക്ക് ഒറ്റ പോളിസി എന്ന നയവും നടപ്പിലാക്കാനൊരുങ്ങുകയാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി. ഒരു വ്യക്തിയുടെ തന്നെ ഉടമസ്ഥതയിലുള്ള ഇരു ചക്രവാഹനങ്ങള്‍ക്കും സ്വകാര്യ കാറുകള്‍ക്കും ഒരുമിച്ച് ഇന്‍ഷുറന്‍സ് ലഭിക്കുന്ന ഫ്‌ലോട്ടർ പോളിസികള്‍ (floater policy) നല്‍കാനും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു.

    ''ഒന്നിൽക്കൂടുതൽ കാറുകളുള്ള, അല്ലെങ്കിൽ കൂടുതൽ ഡ്രൈവ് ചെയ്യാത്ത ഇൻഷുറൻസ് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ മാറ്റമാണ്. ഉദാഹരണത്തിന്, ഒരാൾ തന്റെ കാർ പ്രതിമാസം 200-300 കിലോമീറ്ററും മറ്റൊരാൾ പ്രതിമാസം 1,200-1,500 കിലോമീറ്ററും ഓടിക്കുകയാണെന്നിരിക്കട്ടെ, 'പേ ആസ് യു ഡ്രൈവ്' ഓപ്ഷൻ അനുസരിച്ച് ഇരുവരും ഒരേ പ്രീമിയം നൽകേണ്ടതില്ല'', പോളിസി ബസാർ.കോം (Policybazaar.com) കമ്പനിയിലെ മോട്ടോർ ഇൻഷുറൻസ് പുതുക്കൽ വിഭാഗത്തിലെ മേധാവിയായ അശ്വിനി ദുബെ ന്യൂസ് 18 നോട് പറഞ്ഞു.

    വ്യക്തിഗത ഇൻഷുറൻസ് തിരഞ്ഞെടുക്കാൻ മോട്ടോർ ഇൻഷുറൻസ് ഉപഭോക്താക്കളെ സഹായിക്കുന്നതായിരിക്കും പുതിയ മാറ്റങ്ങൾ. രണ്ടു വർഷം നീണ്ട കോവിഡ് മഹാമാരിയെത്തുടർന്ന് പലരും വീടുകളിലാണ് കൂടുതൽ സമയവും ചിലവഴിച്ചിരുന്നത്. സ്ഥിരമായി കാർ ഓടിക്കാത്ത ആയിരക്കണക്കിന് ആളുകളുണ്ട്. പക്ഷേ, അവരെല്ലാവരും വാഹനങ്ങളുടെ വാർഷിക പ്രീമിയമായി വലിയ തുകയും നൽകേണ്ടതുണ്ട്. പുതിയ നയങ്ങൾ നടപ്പിലാകുമ്പോൾ ഇത്തരക്കാർക്കും വലിയ ആശ്വാസമാകുമെന്നുറപ്പ്.
    Published by:Amal Surendran
    First published: