വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം കൂട്ടുന്നു

ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയുടെ കരട് വിജ്ഞാപനമിറങ്ങി

news18
Updated: May 21, 2019, 9:45 AM IST
വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം കൂട്ടുന്നു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: May 21, 2019, 9:45 AM IST
  • Share this:
ന്യൂഡൽഹി: വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ മോട്ടർ വാഹനങ്ങൾക്കുള്ള തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധനയ്ക്ക് അരങ്ങൊരുങ്ങി. സാധാരണയായി ഏപ്രിൽ ഒന്നിനാണ് പുതിയ നിരക്ക് നിലവിൽ വരികയെങ്കിലും ഇത്തവണ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയുടെ (ഐആർഡിഎഐ) കരട് വിജ്ഞാപനം തിങ്കളാഴ്ചയാണ് ഇറങ്ങിയത്. ഈ മാസം 29 വരെ ജനങ്ങൾക്ക് അഭിപ്രായവും പരാതികളും അറിയിക്കാം.

തെരഞ്ഞെടുപ്പ് കാരണമാണ് കരട് വിജ്ഞാപനം ഇറക്കുന്നത് തന്നെ വൈകിയത്. ബൈക്ക്, കാർ, ബസ്, ട്രക്ക്, സ്കൂൾ ബസ്, ട്രാക്ടർ എന്നിവയുടേത് ഉൾപ്പെടെ ഇൻഷുറൻസ് നിരക്കുകൾ വർധിക്കും. പുതിയ കാറുകൾക്ക് മൂന്നു വർഷത്തേക്കും പുതിയ ഇരുചക്രവാഹനങ്ങൾക്ക് അഞ്ച് വർഷത്തേക്കുമുള്ള സിംഗിൾ പ്രീമിയം നിരക്ക് കൂട്ടിയിട്ടില്ല. 1500 സിസിക്കു മേലുള്ള കാറുകൾ, 350 സിസിക്ക് മേലുള്ള സൂപ്പർ ബൈക്കുകൾ, ഇ ഓട്ടോറിക്ഷകൾ എന്നിവയ്ക്കും നിരക്ക് കൂട്ടിയിട്ടില്ല. സ്വകാര്യ ഇലക്ട്രിക് കാർ, ഇരുചക്രവാഹനങ്ങൾക്ക് 15 ശതമാനം ഇളവുണ്ട്. www.irdai.gov.in എന്ന വെബ്സൈറ്റിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും.

കരട് നിർദേശം ഇങ്ങനെ

സ്വകാര്യ കാർ

  • 1000 സിസിക്കു താഴെ-നിലവിൽ: 1850 രൂപ, പുതിയ നിർദേശം: 2120 രൂപ

  • 1000 – 1500 സിസി - നിലവിൽ: 2863 രൂപ, പുതിയ നിർദേശം: 3300 രൂപ

  • 1500 സിസിക്കു മുകളിൽ നിലവിലുള്ള 7890 രൂപ തുടരും


ബൈക്കുകൾ

  • 75 സിസിക്കു താഴെ- നിലവിൽ: 427 രൂപ, പുതിയ നിർദേശം: 482 രൂപ

  • 75 – 150 സിസി-നിലവിൽ: 720, പുതിയ നിർദേശം: 752 രൂപ

  • 150– 350 സിസി - നിലവിൽ: 985 രൂപ, പുതിയ നിർദേശം 1193 രൂപ

  • 350 സിസിക്കു മേലേയുള്ളതിന് 2323 രൂപയായി തന്നെ തുടരും


 

First published: May 21, 2019, 9:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading