ഈ മോട്ടോർ കഫെയിൽ ജ്യൂസും കിട്ടും പിസയും കിട്ടും
news18india
Updated: May 27, 2018, 3:23 PM IST
news18india
Updated: May 27, 2018, 3:23 PM IST
ശ്രീനഗർ: കശ്മീരിലെത്തുന്ന മോട്ടോർവാഹന പ്രേമികളുടെ ഇഷ്ടസ്ഥലമായി മാറുകയാണ് ശ്രീനഗറിലെ മോട്ടോർ കഫെ. ഇമ്രാൻഖാൻ എന്ന യുവാവാണ് സമാനതകളില്ലാത്ത ഈ ഓട്ടോമൊബൈൽ കഫെയുടെ ഉടമസ്ഥൻ. കശ്മീരിന്റെ സമ്മർദ്ദങ്ങളിൽ നിന്നും വെടിയൊച്ചകളിൽ നിന്നുമൊക്കെ മാറി ഒരൽപം വിശ്രമം എന്ന ഉദ്ദേശ്യത്തോടെയാണ് ഈ കഫെ ഒരുക്കിയതെന്ന് ഇമ്രാൻ പറയുന്നു.
കാറിന്റെയും ബൈക്കിന്റെയും സ്പെയർ പാർട്സുകളും എൻഞ്ചിനുകളും ഉപയോഗിച്ചാണ് ഈ ഭക്ഷണശാലയുടെ ഉൾഭാഗത്തെ ക്രമീകരണങ്ങൾ. പഴയമോഡൽ വണ്ടികളുടെ ചിത്രങ്ങൾ ചുവരിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വീലുകൾ കൊണ്ട് ചുവരിൽ ഒരുക്കിയിരിക്കുന്ന വ്യത്യസ്തമായ ഡിസൈനുകൾ ഏറെ പുതുമ നൽകുന്നു. ഒപ്പം ടയറുകളിലൊരുക്കിയ പൂച്ചെടികളും. അങ്ങനെ ആകെ മൊത്തം സംഗതി കിടുവാണെന്ന് പറയാം.
കാറിന്റെ സീറ്റുകൾ പോലെയാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്. കാർ സീറ്റിലിരുന്ന് വിശാലമായി ഭക്ഷണം കഴിക്കാം. എൻഞ്ചിന്റെ സഹായത്തോടെ ഒരുക്കിയിരിക്കുന്ന തീൻമേശ കഫെക്കുള്ളിലെ മറ്റൊരു കൗതുകമുണർത്തുന്ന കാഴ്ചയാണ്. കഫെയ്ക്കുള്ളിലെ ലൈറ്റുകള്‍ പോലും വണ്ടിയുടെ ഹെഡ് ലൈറ്റ്സ് ഉപയോഗിച്ചുള്ളതായതുകൊണ്ട് ഒരു ഓട്ടോമൊബൈൽ ശാലയാണിതെന്ന് തന്നെ പറയാം.
കരി ഓയിലിന്റെയും പെട്രോളിന്റെയുമൊക്കെ മണത്തിന് പകരം മനംമയക്കുന്ന രുചിക്കുട്ടുകളുടെ മണമാണെന്ന് മാത്രം. ചിക്കൻ സാലഡും പിസയ്ക്കുമൊപ്പം വിവിധ ഇനം ഐസ് ക്രീമുകളും ജ്യൂസുകളും ഫ്യൂഷൻ ഫുഡ് ഫെസ്റ്റുകളുമൊക്കെ രുചിയുടെ കാര്യത്തിലും ഈ കഫെയെ വേറിട്ടതാക്കുന്നുണ്ട്. രുചികരമായ ഭക്ഷണം കഴിക്കുന്നതിനൊപ്പം വ്യത്യസ്തമായൊരു ഓട്ടോമൊബൈൽ അനുഭവം കൂടി സമ്മാനിക്കുകയാണ് ഈ കഫെ.

Loading...
Loading...