നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഷാൾ കുരുങ്ങിയുള്ള ബൈക്കപകടം; ദുരന്തം ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

  ഷാൾ കുരുങ്ങിയുള്ള ബൈക്കപകടം; ദുരന്തം ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

  ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്‌ത്രീകളുടെ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കുക

  ബൈക്കപകടം

  ബൈക്കപകടം

  • News18
  • Last Updated :
  • Share this:
   ബൈക്കിൽ സഞ്ചരിക്കുമ്പോൾ സ്ത്രീകളുടെ ഷാൾ ചക്രത്തിൽ കുരുങ്ങിയുള്ള അപകടങ്ങൾ ഇക്കാലത്ത് വർദ്ധിച്ചുവരുകയാണ്. അശ്രദ്ധമായി യാത്ര ചെയ്യുന്നതിന്‍റെ ഫലമായാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത്. ഷാൾ കുരുങ്ങിയുള്ള ബൈക്കപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് കേരള പൊലീസ്..

   കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

   'ഭർത്താവിനോടൊപ്പം യാത്ര ചെയ്ത യുവതിയുടെ ഷാൾ ബൈക്കിന്റെ ചക്രത്തിൽ കുരുങ്ങി ദാരുണാന്ത്യം' എന്ന വാർത്ത നമ്മൾ ഇടയ്ക്കിടെ മാധ്യമങ്ങളിൽ കാണാറുണ്ട്. യാത്ര തിരിക്കുന്നതിന് മുൻപ് ഒരു ചെറിയ മുൻകരുതൽ എടുക്കുന്നതിൽ അശ്രദ്ധ കാണിക്കുന്നതിന്റെ ഫലമാണ് ഇത്തരം അപകടങ്ങൾ. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്‌ത്രീകളുടെ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കുക. സാരിയുടെയോ ഷാളിന്റെയോ അറ്റം പിൻചക്രത്തിൽ കുരുങ്ങി അപകടങ്ങൾ ഉണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. അതുപോലെ കഴുത്തിൽ ഷാൾ ചുറ്റിക്കെട്ടിയിടാതിരിക്കുക. അബദ്ധത്തിൽ എവിടെയെങ്കിലും കുരുങ്ങിയാൽ അപകടം ദാരുണമായിരിക്കും. യാത്ര തുടങ്ങുന്നതിന് മുമ്പ് ഈവക മുൻകരുതലുകൾ ഉറപ്പു വരുത്തുക. യാത്രക്കിടയിലും ശ്രദ്ധിക്കുക.

   'മാണിക്യ മണികാന്തി പൂവേ' തെലുങ്ക് പറയുന്ന പൂവി

   മോട്ടോർ വാഹന നിയമപ്രകാരം ഇരുചക്രവാഹനത്തിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്നവർക്കു പിടിക്കാവുന്ന വിധത്തിൽ ഓടിക്കുന്ന ആളുടെ പിന്നിൽ വാഹനത്തിന്റെ വശത്തായി കൈപിടിയും പാദങ്ങൾ വയ്‌ക്കാൻ ഫുട് റെസ്‌റ്റും പിന്നിലിരിന്ന് യാത്ര ചെയ്യുന്നയാളുടെ വസ്‌ത്രങ്ങൾ ചക്രത്തിന്റെ ഉള്ളിലേക്കു കടക്കാത്ത വിധം ചക്രത്തിന്റെ പകുതിയോളം മൂടുന്ന സാരിഗാർഡും നിർബന്ധമാണ്.

   കേവലം ഒരശ്രദ്ധ. അതോഴിവാക്കിയാൽ ലാഭിക്കുന്നത് വിലപ്പെട്ട ഒരു ജീവനാണ്.

   ശുഭയാത്ര.
   First published: