Water Taxi| 'ഇനി വിളിച്ചാൽ ടാക്സി വെള്ളത്തിലൂടെയും'; രാജ്യത്തെ ആദ്യത്തെ സർക്കാർ വാട്ടർ ടാക്സിയുടെ ഉദ്ഘാടനം ഇന്ന് ആലപ്പുഴയിൽ
ഒരേസമയം 10 പേര്‍ക്ക് വാട്ടർ ടാക്സിയിൽ യാത്ര ചെയ്യാം. കാറ്റാമറൈന് നിർമാണ രീതിയായതിനാൽ യാത്രാ സുഖവും ഏറെയാണ്. ഫാന്‍, ലൈറ്റ് എന്നിവ സൗരോർജ്ജത്തിലാണ് പ്രവർത്തിപ്പിക്കുന്നത്.

News18 Malayalam
- News18 Malayalam
- Last Updated: October 15, 2020, 8:23 AM IST
ആലപ്പുഴ: ഇനി കായലിലും ടാക്സി ഓടും. രാജ്യത്തെ ആദ്യത്തെ വാട്ടർ ടാക്സി ഇന്നുമുതൽ വേമ്പനാട്ട് കായലിൽ പായും. 70 ലക്ഷത്തോളം രൂപ ചെലവഴിച്ച് ജലഗതാഗത വകുപ്പാണ് ടാക്സി ഇറക്കുന്നത്. ഇന്ന് രാവിലെ 11.30ന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയന് ടാക്സി ഉദ്ഘാടനം ചെയ്യും.
Also Read- Rain Alert| ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് ഒരേസമയം 10 പേര്‍ക്ക് വാട്ടർ ടാക്സിയിൽ യാത്ര ചെയ്യാം. കാറ്റാമറൈന് നിർമാണ രീതിയായതിനാൽ യാത്രാ സുഖവും ഏറെയാണ്. ഫാന്‍, ലൈറ്റ് എന്നിവ സൗരോർജ്ജത്തിലാണ് പ്രവർത്തിപ്പിക്കുന്നത്. സുരക്ഷ സൗകര്യങ്ങൾക്ക് പുറമെ സഹായത്തിന് ഒരാൾകൂടി ബോട്ടിലുണ്ടാകും. മണിക്കൂറിന് 1500 രൂപയാണ് നിരക്ക്. ശേഷിക്കുന്ന സമയത്തിന് മിനിറ്റുകള്‍ കണക്കാക്കി തുകയീടാക്കും. പതിനഞ്ചു നോട്ടിക്കൽ മൈലാണ് മണിക്കൂറിലെ വേഗത. പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വാട്ടര്‍ ടാക്സിയുടെ സേവനം പ്രയോജനപ്പെടുത്താം.
Also Read- സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനായി കോർ ഗ്രൂപ്പ്; ചീഫ് സെക്രട്ടറി അധ്യക്ഷനായ ഏഴംഗ സമിതി
കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നവഗതി മറൈന്‍ ആണ് ബോട്ട് നിര്‍മ്മിച്ചത്. 175 കുതിര ശക്തിയുള്ള ഡീസല്‍ എഞ്ചിനാണ് ബോട്ടിന്റെത്. വൈകാതെ മൂന്ന് വാട്ടര്‍ ടാക്സികള്‍ കൂടി ജലഗതാഗത വകുപ്പ് നീറ്റീലിറക്കും.യാത്രാബോട്ടുകളെ അപേക്ഷിച്ച് കൂടുതല്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരാന്‍ കഴിയുമെന്നതാണ് വാട്ടര്‍ ടാക്സിയുടെ പ്രത്യേകത. അതിവേഗ എഞ്ചിനുകളാണ് ബോട്ടിനുള്ളത്. ജില്ലവിട്ടും യാത്രക്കാര്‍ വിളിക്കുന്ന എവിടേക്കും വാട്ടര്‍ ടാക്സിയെത്തും. ഇപ്പോള്‍ ഒരു ടാക്സിയാണ് സര്‍വീസ് നടത്തുക.

നവംബറില്‍ ഒരു ടാക്സിയും ഡിസംബറില്‍ രണ്ടു ടാക്സികളും സര്‍വീസാരംഭിക്കും. എറണാകുളം-വൈക്കം, ആലപ്പുഴ-കോട്ടയം തുടങ്ങിയ മേഖലകളിലാണ് അതുവരുക. ആലപ്പുഴ സ്റ്റേഷന് കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം. വാട്ടര്‍ ടാക്സി സേവനത്തിനായി 9400050325, 9400050322 എന്നീ നമ്പരുകളില്‍ വിളിക്കാം. കൂടുതല്‍ ടാക്സികള്‍ വരുമ്പോള്‍ പ്രത്യേകം നമ്പരുകളാവും. ഓണ്‍ലൈന്‍ ടാക്സി സംവിധാനം പോലെയാക്കുന്നതും പരിഗണിക്കുന്നുണ്ട്.

പൊതുജനങ്ങള്‍ക്കിടയിലും മേഖലയിലും ഏറെ ഉണര്വുണ്ടാക്കുന്നതാണ് ഈ പദ്ധതി. സുരക്ഷക്കായി ലൈഫ് ജാക്കറ്റുകള്‍, ലൈഫ് ബോയി, അഗ്നി ശമനത്തിനുള്ള യന്ത്രം, ഹള്ളില്‍ വെള്ളം കയറിയാല്‍ പുറം തള്ളാനുള്ള ഓട്ടോമാറ്റിക് സംവിധാനം എന്നിവയുമുണ്ട്. ഫൈബര്‍ റീഇന്‍ഫോര്‍സ്ഡ് പ്ലാസ്റ്റിക് (എഫ്.ആര്.പി) മെറ്റീരിയല്‍ ഉപയോഗിച്ചാണ് ബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 300 ലിറ്ററാണ് ബോട്ടിന്റെ ഫ്യുവല്‍ കപ്പാസിറ്റി. രണ്ട് ക്രൂ അംഗങ്ങളാണ് ബോട്ടില്‍ ഉണ്ടാവുക.
Also Read- Rain Alert| ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്