ഒരോ സ്ഥലത്തും എത്ര വരെ വേഗതയാകാം? വാഹനം ഓടിക്കുന്നവര്‍ നിര്‍ബന്ധമായും അറിയേണ്ടത്

മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലോടുന്ന വാഹനം ഇടിക്കുമ്പോൾ 12 നില കെട്ടിടത്തിനു മുകളിൽ നിന്നും വീഴുന്ന ആഘാതമുണ്ടാകും.

news18
Updated: January 21, 2019, 7:49 AM IST
ഒരോ സ്ഥലത്തും  എത്ര വരെ വേഗതയാകാം? വാഹനം ഓടിക്കുന്നവര്‍ നിര്‍ബന്ധമായും അറിയേണ്ടത്
News18
  • News18
  • Last Updated: January 21, 2019, 7:49 AM IST
  • Share this:
തിരുവനന്തപുരം: റോഡ് അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുമ്പോൾ കർശനമായും പാലിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ ഓർമ്മപ്പെടുത്തി ട്രാഫിക് പൊലീസ്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലോടുന്ന വാഹനം ഇടിക്കുമ്പോൾ 12 നില കെട്ടിടത്തിനു മുകളിൽ നിന്നും വീഴുന്ന ആഘാതമുണ്ടാകും. ഇരുചക്ര വാഹനം ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കണമെന്നും മറ്റുള്ളവരെ ഭയപ്പെടുത്താതെ വാഹനം ഓടിക്കണമെന്നും ട്രാഫിക് പൊലീസ് ഓർമ്മപ്പെടുത്തുന്നു.

മുന്നറിയിപ്പ്  പൂർണരൂപത്തിൽ;

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയുള്ള ഒരു വാഹനം ഒരു പ്രതലത്തിലിടിക്കുമ്പോള്‍ 12 നില കെട്ടിടത്തില്‍ നിന്ന് താഴെ വീഴുന്ന ആഘാതമുണ്ടാക്കും എന്ന് ഓര്‍ക്കുക.

MV Act 129 വകുപ്പില്‍ പറയുന്നവിധത്തില്‍ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ നിര്‍ബന്ധമായും തലയ്ക്കുള്ള കവചമായ ഹെല്‍മെറ്റ് ചിന്‌സ്ട്രാപ്പിട്ടു ധരിക്കേണ്ടതാണ്. അതുവഴി തലയ്ക്കുള്ള ആഘാതം ഗണ്യമായി കുറയ്ക്കാവുന്നതാണ്. അറിയുക ഹെല്‌മെറ്റിനുള്ളിലെ EPS ഫോം ആഘാതം തലയില്‍ എത്തുന്നത് കുറയ്ക്കും. അതിനാല്‍ ഗുണനിലവാരമുള്ള (ISO Mark) ഹെല്‌മെറ്റ് മാത്രം ധരിക്കുക.

ടൂ വീലര്‍/ത്രീ വീലര്‍ എന്നിവ ഓടിക്കുന്നവരും, കാല്‍നടയാത്രക്കാരും വലിയ വാഹനങ്ങളില്‍ നിന്നും ഗതാഗത മര്യാദ തികച്ചും അര്‍ഹിക്കുന്നവരാണ്. അവരെ ഭയപ്പെടുത്താതെയും അപകടങ്ങളില്‍പ്പെടുത്താതെയും വേണം വാഹനംഓടിക്കേണ്ടത്.

Also Read കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ ശ്രദ്ധിക്കുക; രക്ഷിതാക്കള്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ്

വളരെ പെട്ടെന്ന് Right Turn കളും U-Turn കളും ചെയ്യുക, അമിതവേഗതയില്‍ മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുക എന്നീ സമയങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്.

ചില പ്രത്യേക സ്ഥലങ്ങളിലോ/സാഹചര്യങ്ങളിലോ താത്കാലികമായ വേഗത മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കുകയും അതിൽ പറഞ്ഞിരിക്കുന്ന വേഗത അനുസരിച്ചു വാഹനമോടിക്കേണ്ടതുമാണ്.
First published: January 21, 2019, 7:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading