• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിസ്റ്റാഡോം ട്രയിന്‍ കോച്ചുകൾ കേരളത്തിലേക്കും; താംബരം എക്‌സ്പ്രസിൽ ആണ് ആദ്യബോഗി

news18
Updated: April 24, 2018, 8:58 PM IST
വിസ്റ്റാഡോം ട്രയിന്‍ കോച്ചുകൾ കേരളത്തിലേക്കും; താംബരം എക്‌സ്പ്രസിൽ ആണ് ആദ്യബോഗി
news18
Updated: April 24, 2018, 8:58 PM IST
കൊല്ലം: പൂര്‍ണമായും ഗ്ലാസിൽ നിര്‍മ്മിച്ച വിസ്റ്റാഡോം ട്രയിന്‍ കോച്ചുകള്‍ കേരളത്തിലേക്കും എത്തുന്നു. പുനലൂര്‍ ചെങ്കോട്ട റെയില്‍ പാതയില്‍ സർവീസ് നടത്തുന്ന താംബരം എക്‌സ്പ്രസിൽ ആണ് ആദ്യ സുതാര്യ ബോഗികള്‍ സ്ഥാപിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് യാത്ര ചെയ്യാൻ വിസ്റ്റാഡോം കോച്ചുകളിലൂടെ കഴിയും.

ആന്ധ്രാപ്രദേശിലെ അരിക്ക് വാലി ഹില്‍ സ്റ്റേഷനുകളിലൂടെയുള്ള വിസ്റ്റാഡോം ബോഗിയില്‍ നിന്നുള്ള കാഴ്ചകളാണ് ഇവ. ഈ കാഴ്ചകള്‍ മലയാളികളിലേക്കും എത്തുകയാണ്. പശ്ചിമഘട്ടത്തിലൂടെയുള്ള താംബരം എക്‌സ്പ്രസിന്‍റെ യാത്ര സഞ്ചാരികള്‍ക്ക് ആവോളം ആസ്വദിക്കാം. മൂന്നു വശവും ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച ബോഗികളും, 180 ഡിഗ്രിയിൽ കറങ്ങുന്ന ആഡംബര കസേരകളും പൂര്‍ണമായി ശീതീകരിച്ച ബോഗിയും ചേര്‍ന്നതാണ് വിസ്റ്റോഡോം

ആന്ധ്രാപ്രദേശിന് പിന്നാലെ കേരളത്തിലേക്ക് വിസ്റ്റാഡോം ബോഗികള്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് സ്ഥാപിക്കുന്നത്... വിജയിച്ചാല്‍ കൂടുതല്‍ ട്രയിനുകളില്‍ ഇവ ഉള്‍പ്പെടുത്തും. ചെങ്കോട്ട പിന്നിട്ട് കഴിഞ്ഞാലുള്ള കൂറ്റന്‍ പശ്ചിമഘട്ട മലനിരകളും, ഗുഹകളും, കണ്ണറ പാലങ്ങളിലൂടെയുള്ള യാത്രകളുമെല്ലാം ഗ്ലാസ് ബോഗികളിലൂടെയുള്ള യാത്രയില്‍ നവ്യാനുഭവം തീര്‍ക്കുമെന്നുറപ്പ്.
First published: April 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍