• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ത്യൻ വിപണിയിൽ മാറ്റങ്ങൾക്ക് കളമൊരുക്കാൻ ലോകോത്തര നിർമാതാക്കളായ കിയ മോട്ടോഴ്സ് എത്തുന്നു

news18india
Updated: May 29, 2018, 5:18 PM IST
ഇന്ത്യൻ വിപണിയിൽ മാറ്റങ്ങൾക്ക് കളമൊരുക്കാൻ ലോകോത്തര നിർമാതാക്കളായ കിയ മോട്ടോഴ്സ് എത്തുന്നു
news18india
Updated: May 29, 2018, 5:18 PM IST
ലോകോത്തര കാർ നിർമ്മാതാക്കളായ കിയ മോട്ടോഴ്സ് ഇന്ത്യൻ വിപണിയിലെത്താൻ കുറച്ച് വൈകിയെങ്കിലും ശ്രദ്ധിക്കപ്പെടാനുള്ള പൊടിക്കയ്കളുമായി തന്നെയാണ് വരവ്.  ചെറിയ മോഡലിലുള്ള എസ്യുവി വാഹനങ്ങളാണ് കമ്പനി ആദ്യ ഘട്ടത്തിൽ പുറത്തിറക്കുന്നത്. തുടർന്ന് 18ലധികം വാഹനങ്ങൾ പുറത്തിറക്കാനാണ് പദ്ധതി. ഇന്ത്യൻ വിപണി കൈയ്യടക്കിയിരിക്കുന്ന ജീപ്പിനും എക്സ്‌യുവിക്കും ഇന്നോവയ്ക്കും വെല്ലുവിളിയായാണ് കിയ എത്തുന്നത്.

ലോകകപ്പ് ഫുട്ബോളിലൂടെ ക്യാമ്പയനിംഗ് നടത്തി ഇന്ത്യൻ വിപണിയിലേക്ക് ചുവടുവയ്ക്കാനാണ് കിയ തയ്യാറെടുക്കുന്നത്. ഇതിനൊപ്പം ഇലക്ട്രോണിക് വാഹനങ്ങൾ പുറത്തിറക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്. 160ൽ അധികം രാജ്യങ്ങളിലാണ് നിലവിൽ കിയ്യ്ക്ക് യൂണിറ്റുകളുള്ളത്. മാത്രമല്ല 2020തോടു കൂടി കിയ മോട്ടോഴ്സ് ലോകത്തെ മൂന്നാമത് വലിയ വാഹന നിർമ്മാതാക്കളാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

ന്യൂഡൽഹി ഓട്ടോഎക്സ്പോയിലാണ് ഇന്ത്യയിൽ കിയയുടെ ആദ്യ പ്രദർശനം നടന്നത്.  കഴിഞ്ഞ ഏപ്രിലിലാണ് ഇന്ത്യൻ വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്ന് കിയ മോട്ടോഴ്സ് പ്രഖ്യാപിച്ചത്. 16 മോ‍ഡലുകളാണ് കമ്പനി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ചത്. ഇതിലൊന്നായ ഗ്രാൻഡ് കാർണിവെൽ അധികം താമസിയാതെ വിപണിയിൽ അരങ്ങേറ്റം കുറിക്കും.

രാജ്യാന്തര വിപണിയിൽ 7 സീറ്റ്, 8 സീറ്റ്, 11 സീറ്റ് ഫോർമാറ്റുകളിൽ കാർണിവെൽ ലഭ്യമാണ്. എന്നാൽ ഇന്ത്യയിൽ എത്ര സീറ്റുകളിലാവും കിയ പ്രത്യക്ഷപ്പെടുക എന്നത് വ്യക്തമല്ല. പ്രീമിയം ഫീച്ചറുകളും മികച്ച സ്റ്റൈലുമുള്ള ഗ്രാൻഡ് കാർണിവെൽ രാജ്യാന്തര വിപണിയിലെ കിയയുടെ ഏറ്റവും മികച്ച എംയുവികളിലൊന്നാണ്.യൂറോപ്യൻ വിപണിയിലുള്ള നിറോ എംയുവിയിൽ 1.6 ലീറ്റർ എൻജിനും 1.56 കെ‍ഡബ്ല്യുഎച്ച് ലിഥിയം അയൺ ബാറ്ററിയുമാണ് ഉപയോഗിക്കുന്നത്.

പ്രതിവർഷം മൂന്നു ലക്ഷം യൂണിറ്റ് ഉത്പ്പാദനശേഷിയുള്ള ശാലയ്ക്കായി 110 കോടി ഡോളറാണ് കമ്പനി നിക്ഷേപിക്കുന്നത്. 2019 പകുതിയോടെ കാർ ഉൽപ്പാദനം ആരംഭിക്കാൻ ലക്ഷ്യമിട്ടാണു ശാലയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.  വിപണിയിലെത്തിയ ശേഷമേ വിലയിൽ ധാരണയാകുള്ളു എന്നാണ് റിപ്പോർട്ട്.
First published: May 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍