നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • കുമാരനല്ലൂരിലും എത്തി ലംബോര്‍ഗിനി; 'വേഗ രാജാവ്' ഹുറാകാനിന്റെ സവിശേഷതകള്‍

  കുമാരനല്ലൂരിലും എത്തി ലംബോര്‍ഗിനി; 'വേഗ രാജാവ്' ഹുറാകാനിന്റെ സവിശേഷതകള്‍

  ചെറുകര സിറില്‍ ഫിലിപ്പാണ് അഞ്ചുകോടിരൂപയ്ക്ക് ഹുറാകാനിനെ കോട്ടയത്തെത്തിച്ചത്

  huracan

  huracan

  • News18
  • Last Updated :
  • Share this:
   കോട്ടയം: വെറും മൂന്ന് സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്ന ലംബോര്‍ഗിനിയുടെ 'ഹുറാകാന്‍' കുമാരനല്ലൂരിലും എത്തി. ചെറുകര സിറില്‍ ഫിലിപ്പാണ് അഞ്ചുകോടിരൂപയ്ക്ക് ഹുറാകാനിനെ കോട്ടയത്തെത്തിച്ചത്. ഹുറാകാനിന്റെ ഏറ്റവും പുതിയ വക ഭേദമായ 6104 ലാണ് കേരളത്തിലെ റോഡിലും മിന്നല്‍പ്പിണരാകാന്‍ എത്തിയിരിക്കുന്നത്.

   7 സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ സംവിധാനമുള്ള കാര്‍ ഫോര്‍ വീല്‍ ഡ്രൈവാണ്. കാര്‍ബണ്‍ ഫൈബര്‍, അലുമിനിയം എന്നിവ ഉപയോഗിച്ചാണ് വാഹനത്തിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. ജയ്പൂരിലെ ലംബോര്‍ഗിനി ഷോറൂമില്‍ നിന്നു ട്രക്കിലാണു സിറില്‍ കോട്ടയത്തേക്ക് വാഹനമെത്തിച്ചത്. കോട്ടയം ആര്‍ടി ഓഫിസില്‍ തന്നെയാണ് ഇതിന്റെ റജിസ്‌ട്രേഷനും നടത്തുന്നത്. 80 ലക്ഷം രൂപയാണ് ഹുറാകാനിന് നികുതിയായി നല്‍കേണ്ടത്.

   Also Read: ബാലകോട്ടെ വ്യോമാക്രമണത്തിൽ ഭീകരർ മരിച്ചെന്ന വാർത്ത റിപ്പോർട്ട് ചെയ്ത ഫ്രാന്‍സെസ്കോ മരീനോ ആരാണ്?

    

   10 സിലിന്‍ഡറുകളും 5200 സിസിയുമുള്ള ഹുറാകാന്‍ എന്‍ജിന് 640 കുതിരശക്തി പുറത്തെടുക്കാന്‍ ശേഷിയുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. രണ്ടു പേര്‍ക്കു മാത്രമേ ഇതില്‍ യാത്ര ചെയ്യാന്‍ കഴിയൂവെന്നതാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. റോഡിന്റെ സ്ഥിതിക്കനുസരിച്ച് മൂന്നു തരത്തില്‍ ഡ്രൈവിങ് ക്രമീകരിക്കാനുള്ള സവിധാനവും ഇതിനുണ്ട്.

   യാത്ര ചെയ്യുമ്പോള്‍ 45 മില്ലീമീറ്റര്‍ വരെ കാറിന്റെ ബോഡി ഉയര്‍ത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ന്യൂഡല്‍ഹിയിലും ബെംഗളൂരിലുമാണ് കമ്പനിക്കു ഇന്ത്യയില്‍ സര്‍വീസ് കേന്ദ്രങ്ങളുള്ളത്.

   First published:
   )}