• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ലക്‌നൗ സിറ്റി സർവീസിനായി 40 ഇലക്ട്രിക് ബസുകൾ നൽകി ടാറ്റ

news18
Updated: February 11, 2019, 5:10 PM IST
ലക്‌നൗ സിറ്റി സർവീസിനായി 40 ഇലക്ട്രിക് ബസുകൾ നൽകി ടാറ്റ
News18
news18
Updated: February 11, 2019, 5:10 PM IST
ലക്‌നൗ: ഉത്തർപ്രദേശ് തലസ്ഥാന നഗരിയിലെ സർവ്വീസിനായി ടാറ്റ 40 ഇലക്ട്രിക് എസി ബസുകൾ നൽകുന്നു. ലക്‌നൗ സിറ്റി ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡിനാണ്(LCTSL) ബസുകൾ നൽകുന്നത്. അടുത്ത നാലു മാസത്തിനുള്ളിൽ മുഴുവൻ ബസുകളും നൽകുമെന്ന് ടാറ്റ കമ്പനി വക്താവ് പറഞ്ഞു. ബസിന്‍റെ ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ലക്‌നൗവിൽ നടന്നു.

ടാറ്റ മോട്ടോഴ്സും ടാറ്റ് മാർകോപോളോയും ചേർന്ന് നിർമിച്ച ബസുകളാണ് ലക്‌നൗവിൽ സർവ്വീസ് നടത്തുക. ഒരു തവണ ചാർജ് ചെയ്താൽ 150 കിലോമീറ്റർ ഓടുന്നവയാണ് ബസുകൾ. അതിവേഗം ചാർജ് ചെയ്യാനാകുമെന്നതാണ് ബസിന്‍റെ സവിശേഷത. ലി-ഓൺ ബാറ്ററുകളാണ് ബസിൽ ഉപയോഗിച്ചിരിക്കുന്നത്. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ഉൾവശത്ത് 31 സീറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. മുന്നിലും പിന്നിലും എയർ സസ്പെൻഷനോടുകൂടിയ ആക്സിൽ, 333 കുതിരശക്തി പവർ പ്രദാനം ചെയ്യുന്ന ഇലക്ട്രിക് മോട്ടോർ ജനറേറ്റർ, ഓട്ടോമാറ്റിക് ഗിയർ സംവിധാനം എന്നിവയും ബസിന്‍റെ പ്രത്യേകതകളാണ്. ഹിമാചൽപ്രദേശ്, ചണ്ഡിഗഢ്, ആസം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനോടകം വിജയകരമായി ടാറ്റയുടെ ഇലക്ട്രിക് ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്.

News18


രാജ്യത്താകമാനം കൂടുതൽ ഇലക്ട്രിക് ബസുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ മോട്ടോഴ്സ് എന്ന് കമ്പനി പ്രോഡക്ട് ലൈൻ ഹെഡ് രോഹിത് ശ്രീവാസ്തവ പറഞ്ഞു. രാജ്യത്തെ ആറ് പൊതുഗതാഗത കോർപറേഷനുകളിൽനിന്ന് 255 ബസുകളുടെ ഓർഡർ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ബംഗാൾ, ലക്‌നൗ, ഇൻഡോർ, ഗുവാഗത്തി, ജമ്മു, ജയ്പുർ തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവിൽ ടാറ്റയുടെ ഇലക്ട്രിക് ബസുകൾ സർവ്വീസ് നടത്തുന്നത്.
First published: February 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...