രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് ഫോർ വീലറുമായി വരികയാണ് മഹീന്ദ്ര. ആറ്റം എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഏകദേശം മൂന്നുലക്ഷം രൂപ വിലവരുമെന്നാണ് റിപ്പോർട്ട്. കാറുകളുടെ ശ്രേണിയിലല്ല, പകരം ക്വാഡ്രിസൈക്കിൾ എന്ന വിഭാഗത്തിലാണ് ഈ വാഹനത്തെ മഹീന്ദ്ര വിപണിയിലെത്തിക്കുന്നത്. എത്തിക്കുന്നത്.
ഇന്ത്യയിൽ പുതിയതായി അനുവദിച്ചിട്ടുള്ള വാഹന സെഗ്മെന്റാണ് ക്വാഡ്രി സൈക്കിൾ. വാഹനത്തിന്റെ ഭാരം, സ്‌പീഡ്, എഞ്ചിൻ പവർ എന്നീ കാര്യങ്ങളിൽ ഈ വാഹനങ്ങൾക്ക് ചില നിബന്ധനകൾ ഉണ്ട്. നിലവിൽ ബജാജിൽ നിന്നും ബജാജ് ക്യൂട്ട് എന്ന ഒരു വാഹനം ഇതിനു മുൻപ് എത്തിയിരുന്നു. ഇതിൽ 217 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതു 13 ബിഎച്ച്പി കരുത്തും, 19 എൻഎം ടോർക്കും ആയിരുന്നു ഉത്പാദിപ്പിച്ചിരുന്നത്. പെട്രോൾ, സിഎൻജി ഓപ്ഷനുകളിൽ പുറത്തിറങ്ങിയ ഈ വാഹനം ലിറ്ററിന് 35 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്തത്.
ഈ വിഭാഗത്തിലേക്ക് വരുന്ന ആദ്യ ഇലക്ട്രിക് വാഹനമാണ് മഹിന്ദ്ര ആറ്റം. കാറുകളെക്കാൾ ചെറുതും ഓട്ടോറിക്ഷയെക്കാൾ വലുപ്പമുള്ളതായിരിക്കും ഇവ. ഡ്രൈവർ ഉൾപ്പെടെ നാലുപേർക്ക് സഞ്ചരിക്കാനാകും. നിലവിൽ 3 വീലറുകൾക്ക് കടുത്ത എതിരാളിയാകും മഹീന്ദ്ര ആറ്റം എന്ന് ചുരുക്കം.
എസി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആറ്റത്തിൽ ഉണ്ടാകും. ഓട്ടോറിക്ഷകളേക്കാൾ സുഖകരമായ യാത്രയും ഡ്രൈവിങ് സുഖവും ഈ വാഹനം വാഗ്‌ദാനം ചെയ്യുന്നു. 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ വരെ ഈ വാഹനത്തിന് സഞ്ചരിക്കാനാകും. നാലു മണിക്കൂർ വാഹനം ഫുൾ ചാർജിങ്ങാവും. ഒരിക്കൽ ഫുൾ ചാർജിങ് ചെയ്തുകഴിഞ്ഞാൽ 70 കിലോമീറ്റർ ഓടിക്കാം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.