COVID 19| കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വെന്റിലേറ്റർ നിർമിച്ച് മഹീന്ദ്ര; വില 7500 രൂപയിൽ താഴെ

രാജ്യത്ത് മതിയായ വെന്റിലേറ്റർ സൗകര്യം ഇല്ലെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മഹീന്ദ്രയുടെ നീക്കം.

News18 Malayalam | news18-malayalam
Updated: March 27, 2020, 3:21 PM IST
COVID 19| കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വെന്റിലേറ്റർ നിർമിച്ച് മഹീന്ദ്ര; വില 7500 രൂപയിൽ താഴെ
ventilator
  • Share this:
വാഹന നിർമാണ രംഗത്തെ പ്രമുഖരായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടിയന്തര ചികിത്സാ യന്ത്രമായ വെന്റിലേറ്റർ 7500 രൂപയിൽ താഴെ വിലയ്ക്ക് വിപണിയിലെത്തിക്കാൻ തയാറെടുക്കുന്നു. രാജ്യത്ത് മതിയായ വെന്റിലേറ്റർ സൗകര്യം ഇല്ലെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മഹീന്ദ്രയുടെ നീക്കം. നിലവിൽ 5 മുതൽ 10 ലക്ഷം രൂപയെങ്കിലും വില വരുന്ന ഉപകരണമാണിത്.  ആംബു ബാഗ് എന്നറിയപ്പെടുന്ന ബാഗ് വാൽവ് മാസ്ക് വെന്റിലേറ്ററിന്റെ മാതൃക മൂന്നു ദിവസത്തിനുള്ളിൽ അനുമതിക്കു സമർപ്പിക്കും.

വെന്റിലേറ്റർ നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച എഞ്ചിനീയർമാരെ അഭിനന്ദിച്ച് മഹീന്ദ്രാ ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര രംഗത്ത് വന്നു. '48 മണിക്കൂർ നേരം കൊണ്ട് ഉറങ്ങുകപോലും ചെയ്യാതെയാണ് കണ്ടിവാലിയിലെയും ഇഗത്പുരിയിലെയും ടീമുകൾ ഇത് യാഥാർത്ഥ്യമാക്കാൻ പ്രവർത്തിച്ചത്. ഈ ഉപകരണത്തിന്റെ ഉപയോഗക്ഷമതയെ സംബന്ധിച്ച വിദഗ്ധരുടെ നിർദേശങ്ങൾ സ്വീകരിക്കും. ഇന്ത്യക്ക് ഈ പോരാട്ടത്തിൽ വിജയം നേടാനാകുമെന്ന് അവർ കാണിച്ചുതന്നു'- അദ്ദേഹം ട്വീറ്റ് ചെയ്തു.

You may also like:ഞാൻ ഇന്ത്യയിൽ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു; കോവിഡ് ലക്ഷണങ്ങളുമായി മലേഷ്യയിലെ ആശുപത്രിയില്‍ പോയ മലയാളി [NEWS]നിരീക്ഷണത്തിലിരിക്കെ ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; പരിശോധനാഫലം വന്നപ്പോൾ നെഗറ്റീവ് [NEWS]വിദേശികളുടെ വിവരം അമൃതാനന്ദമയി മഠം മറച്ചുവെച്ചു; കേസെടുക്കണമെന്ന് ആലപ്പാട് പഞ്ചായത്ത് [NEWS]



കോവിഡ് പ്രതിസന്ധി നേരിടാൻ ഇതു കൂടാതെ, ഉയർന്ന തലത്തിലുള്ള ഐസിയു വെന്റിലേറ്റർ നിർമിക്കാൻ ഈ രംഗത്തുള്ള രണ്ടു പൊതുമേഖലാ കമ്പനികളുമായി ചേർന്ന് എൻജിനീയറിങ് പ്രവർത്തനങ്ങൾ നടത്തുകയുമാണു കമ്പനി. നിർമാണം കൂടുതൽ വേഗത്തിലും എളുപ്പത്തിലുമാക്കാൻ കമ്പനിയുടെ എൻജിനീയറിങ് മികവ് പ്രയോജനപ്പെടുത്തും. കമ്പനിയുടെ വാഹന നിർമാണ ശാലകൾ വെന്റിലേറ്റർ ഉണ്ടാക്കാൻ നൽകുമെന്ന് ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര നേരത്തേ പറഞ്ഞിരുന്നു.



First published: March 27, 2020, 3:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading