• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മഹീന്ദ്ര എക്സ്‍യുവി 500 ഫേസ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ ഓട്ടം തുടങ്ങി

gopika.gs | news18
Updated: April 19, 2018, 10:45 PM IST
മഹീന്ദ്ര എക്സ്‍യുവി 500 ഫേസ്‌ലിഫ്റ്റ്  ഇന്ത്യൻ വിപണിയിൽ ഓട്ടം തുടങ്ങി
gopika.gs | news18
Updated: April 19, 2018, 10:45 PM IST
2018 മഹീന്ദ്ര എക്സ്യുവി 500 ഫേസ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 12.32 ലക്ഷം രൂപ മുതലാണ് ഡൽഹി എക്സ് ഷോറൂം വില ആരംഭിക്കുന്നത്. അകവും പുറവും പരിഷ്ക്കരിച്ച് തികച്ചും ആകർഷകമായ ലുക്കിലാണ് എക്സ്‍യുവി 500  ഫേസ്‌ലിഫ്റ്റ്  വിപണിയിലെത്തിയിരിക്കുന്നത്.

ഏകദേഷശം മൂന്നു വർഷത്തിനു ശേഷമാണ് മഹീന്ദ്ര എക്സ്യുവി പരിഷ്ക്കരിക്കുന്നത്. മികച്ച സ്റ്റൈലിങ്, അതി ഗംഭീരമായ ഫീച്ചറുകള്‍, കൂടുതൽ കരുത്തുറ്റ ഡീസൽ എൻജിൻ എന്നിവ ലഭ്യമായതോടെ ടാറ്റ ഹെക്‌സ , ജീപ്പ് കോംപസ് എന്നിവയ്ക്കു കടുത്ത വെല്ലുവിളിയാകും മഹീന്ദ്ര എക്സ്‍യുവി എന്നതിനു സംശയമില്ല.

2.2 ലിറ്റർ, 4 സിലിണ്ടർ, എംഹോക്ക് എൻജിനുകളിലാണ് പെട്രോൾ ഡീസൽ മോഡലുകൾ എത്തുന്നത്. 3750 ആർപിഎമ്മിൽ 153 ബിഎച്ച്പി പരമാവധി കരുത്തും,1750-2800 ആർപിഎമ്മിൽ 360 എൻഎം പരമാവധി ടോർക്കുമാണ് ഡീസൽ എൻജിൻ ഉൽപ്പാദിപ്പിക്കുന്നത്.

റീസ്റ്റൈൽ ചെയ്ത മുൻ പിൻ ഭാഗങ്ങളാണ് മഹീന്ദ്ര എക്സ്‍യുവി 500 ഫേസ്‌ലിഫ്റ്റിന്റെ പുറമേ കാണുന്ന പ്രധാന മാറ്റങ്ങൾ. മുന്നിലെ ബംപറും പരിഷ്ക്കരിച്ചിട്ടുണ്ട്. മധ്യഭാഗത്തായി വലിയ എയർഡാം, ഫോഗ് ലാംപുകളിൽ ക്രോം ആക്സന്റുകള്‍ എന്നിവയാണ് ഇപ്പോഴുള്ള പ്രത്യേകതകൾ.
First published: April 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍