ലോകത്തെ സുരക്ഷിത ആഢംബരക്കാർ മലയാളനടന് സ്വന്തം

News18 Malayalam
Updated: September 25, 2018, 6:44 PM IST
ലോകത്തെ സുരക്ഷിത ആഢംബരക്കാർ മലയാളനടന് സ്വന്തം
  • Share this:
ഏതൊരു വാഹന പ്രേമിയും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതാണ് നിരഞ്ജ് മണിയൻപിള്ള സാധിച്ചെടുത്തിരിക്കുന്നത്. ലോകത്തെ ഏറ്റവും സുരക്ഷിതമായ ആഢംബരക്കാറാണ് നടനും നിർമാതാവുമായ രാജുവിന്റെ വീട്ടു മുറ്റത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ മാർക്കറ്റിൽ 56 ലക്ഷത്തിനടുത്തു വില വരുന്ന വോള്‍വോ എസ്‌യുവി XC 60, യൂറോ എന്‍സിഎപി സുരക്ഷാ ഏജൻസിയുടെ അഞ്ചു ക്രാഷ് ടെസ്റ്റുകളും വിജയിച്ച വാഹനമാണ്.കാർ ഏറ്റുവാങ്ങുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. നിരഞ്ജ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയും ചിത്രം പങ്കുവച്ചിട്ടുണ്ട്.

കണക്കിന് 10 മാർക്ക്; ഉത്തരക്കടലാസുകൾ പെറുക്കി നിരത്തി സുരഭി

തന്റെ ഏറ്റവും പുതിയ ചിത്രമായ സകലകലാശാലയുടെ വിശേഷങ്ങൾക്കിടയിലാണ് നിരഞ്ജ് തന്റെ വീട്ടിലെ പുതിയ സാരഥിയുടെ വാർത്ത അവതരിപ്പിക്കുന്നത്. റഡാര്‍ അധിഷ്ഠിത ബ്ലൈന്റ് സ്പോട്ട് ഇന്‍ഡിക്കേഷന്‍ സിസ്റ്റം, പൈലറ്റ് അസിസ്റ്റ്, ലൈന്‍ മിറ്റിഗേഷന്‍ സിസ്റ്റം എന്നിവ വാഹനത്തിന്റെ പ്രത്യേക സവിശേഷതകളാണ്.

കല്യാണിയും പ്രണവും മരയ്ക്കാറിൽ?

മെഴ്‌സിഡസ് GLC, ഓഡി Q5, ബി.എം.ഡബ്ള്യു. X3, ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്, റേഞ്ച് റോവർ ഇവോക് തുടങ്ങിയ കാറുകൾക്കൊപ്പം കിടപിടിക്കുന്നതാണ് വോള്‍വോ എസ്‌യുവി XC 60. വാഹനം ഇന്ത്യയിലെത്തിയിട്ട് അധികകാലമായിട്ടില്ല.
First published: September 25, 2018, 6:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading