ഇന്റർഫേസ് /വാർത്ത /money / ഹോണ്ട ആക്ടീവ വാങ്ങാൻ 83,000 രൂപയുടെ നാണയത്തുട്ടുകൾ; എണ്ണാനെടുത്തത് മൂന്നു മണിക്കൂർ

ഹോണ്ട ആക്ടീവ വാങ്ങാൻ 83,000 രൂപയുടെ നാണയത്തുട്ടുകൾ; എണ്ണാനെടുത്തത് മൂന്നു മണിക്കൂർ

News18

News18

5 രൂപ, 10 രൂപ നാണയങ്ങളായിരുന്നു അധികവും

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ദീപാവലി വർണങ്ങളുടെയും മധുരപലഹാരങ്ങളുടെയും ആഘോഷം മാത്രമല്ല. പുതിയ വാഹനം വാങ്ങാനുള്ള നല്ല സമയം കൂടിയാണ്. എന്നാൽ നാണയത്തുട്ടുകൾ മാത്രം നൽകി ഒരാൾ ഇഷ്ടവാഹനം സ്വന്തമാക്കുമെന്ന് കരുതുക വയ്യ. എന്നാൽ മധ്യപ്രദേശിലെ സത്ന ജില്ലയിലെ രാകേഷ് കുമാർ ഗുപ്ത, ഏറ്റവും പുതിയ ഹോണ്ട ആക്ടീവ 125 വാങ്ങാനാണ് ലക്ഷ്യമിട്ടത്. വാഹനം വാങ്ങിയ രീതിയാണ് ഏവരെയും അദ്ഭുതപ്പെടുത്തിയത്.

  സത്‌നയിലെ പന്നനകയിലെ കൃഷ്ണ ഹോണ്ട ഡീലർഷിപ്പില്‍ നിന്നാണ് രാകേഷ് സ്കൂട്ടർ വാങ്ങിയത്. വാഹനവില നാണയത്തുട്ടുകളായാണ് നൽകിയത്. ഇതിൽ 5, 10 രൂപ നാണയങ്ങളായിരുന്നു കൂടുതലും. നാണയത്തുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ ഷോറൂമിലെ ജീവനക്കാർ മൂന്നു മണിക്കൂറെടുത്തു. ഹോണ്ട ആക്ടിവ 125 ന്റെ ടോപ്പ് വേരിയന്റായ സ്കൂട്ടറാണ് രാകേഷ് തെരഞ്ഞെടുത്തത്. ഡിസ്ക് ബ്രേക്കുകളും അലോയ് വീലുകളും ഉള്ള സ്കൂട്ടറിന് 83,000 രൂപയാണ് (ഓൺ-റോഡ് ) വില. ഈ മുഴുവൻ തുകയും നാണയത്തുട്ടുകളായാണ് രാകേഷ് അടച്ചത്.

  Also Read- 'വാളയാറില്‍ നീതി വേണം'; നിയമവകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്

  ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്കൂട്ടേഴ്‌സ് ഇന്ത്യ (എച്ച്എംഎസ്ഐ) അടുത്തിടെ ഇന്ത്യയിൽ പുതിയ ആക്ടിവ 125 പുറത്തിറക്കിയിരുന്നു, ബിഎസ്-6 എമിഷൻ മാനദണ്ഡം പാലിക്കുന്നവയാണിത്. സ്റ്റാൻഡേർഡ് വേരിയന്റിന് 67,490 രൂപയും അലോയ് വീൽ വേരിയന്റിന് 70,990 രൂപയും 74,490 രൂപയുമാണ് വില.

  First published:

  Tags: Auto, Auto news, Madhya Pradesh