• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മൂല്യമേറിയ കാർ ബ്രാൻഡുകളിൽ മാരുതിയും

news18
Updated: May 31, 2018, 6:30 PM IST
മൂല്യമേറിയ കാർ ബ്രാൻഡുകളിൽ മാരുതിയും
news18
Updated: May 31, 2018, 6:30 PM IST
ആഗോള വാഹന മേഖലയിലെ ഏറ്റവും മൂല്യമേറിയ കാർ ബ്രാൻഡുകളിൽ ഇന്ത്യന്‍ കമ്പനിയായ മാരുതി സുസുക്കിയും. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ഇന്ത്യൻ കമ്പനി ആദ്യ പത്തില്‍ ഇടംനേടുന്നത്. ബ്രാൻഡ്സ് ടോപ് 100 നടത്തിയ പഠനത്തിലാണ് മാരുതി ഒമ്പതാം സ്ഥാനത്തെത്തിയത്. 6375 ബില്യൺ ഡോളർ ആസ്തിയോടെയാണ് മാരുതിയുടെ മുന്നേറ്റം.

ആദ്യ പത്തിനുള്ളിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഒരേഒരു ഇന്ത്യൻ കമ്പനിയാണ് മാരുതി. ജാപ്പനീസ് കമ്പനിയായ ടൊയോട്ടയാണ് ഒന്നാം സ്ഥാനത്ത്. 29,987 ബില്യൺ ഡോളറാണ് ടൊയോട്ടയുടെ ആസ്തി. തുടർച്ചയായ ആറാം വർഷമാണ് ടൊയോട്ട ഒന്നാമതെത്തുന്നത്.

മെഴ്സിഡസ് ബെൻസാണ് രണ്ടാം സ്ഥാനത്ത്. ബിഎംഡബ്ല്യു, ഫോർഡ്, ഹോണ്ട,നിസാൻ, ഔഡി, ടെസ്ല എന്നിവ യഥാക്രമം മൂന്നു മുതൽ എട്ടാം സ്ഥാനത്തു വരെയുണ്ട്. ഫോക്സ് വാഗനാണ് പത്താംസ്ഥാനത്ത്. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സ വഴിയുള്ള വിൽപ്പനയാണ് മൂല്യം ഉയർത്തിയത്.
First published: May 31, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍