കൂടുതൽ സൗകര്യം, കുറഞ്ഞ വില;മുഖംമിനുക്കി എർട്ടിഗ വരുന്നു

news18
Updated: August 6, 2018, 2:59 PM IST
കൂടുതൽ സൗകര്യം, കുറഞ്ഞ വില;മുഖംമിനുക്കി എർട്ടിഗ വരുന്നു
  • News18
  • Last Updated: August 6, 2018, 2:59 PM IST
  • Share this:
സൗകര്യവും സൗന്ദര്യവും വർധിപ്പിച്ച് രണ്ടാംവരവിന് ഒരുങ്ങുകയാണ് മാരുതി എർട്ടിഗ. കൂടുതൽ പേർക്ക് യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നതു വഴി ടൊയോട്ട ഇന്നോവയെയാണ് എർട്ടിഗ നേരിടാനൊരുങ്ങുന്നത്. ബജറ്റിലൊതുങ്ങുന്ന എംപിവി എന്ന ശ്രേണിയിലേക്കാണ് എർട്ടിഗ കടന്നുചെല്ലുന്നത്. കുറഞ്ഞ വിലയും കൂടുതൽ സൗകര്യവും വാഹനത്തെ ജനകീയമാക്കുമെന്നാണ് പ്രതീക്ഷ.

ദീപാവലിയോടനുബന്ധിച്ച് ഒക്ടോബറിൽ എർട്ടിഗ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6.5 ലക്ഷം മുതൽ 11 ലക്ഷം വരെയായിരിക്കും എർട്ടിഗയുടെ വില. പഴയ മോഡലുകളിൽ ഉപയോഗിച്ചിരുന്ന 1.4 ലിറ്റർ പെട്രോൾ എഞ്ചിനിലും 1.5 ലിറ്റർ ഡീസൽ എഞ്ചിനിലുമാണ് പുതിയ എർട്ടിഗ എത്തുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർ ബോക്സിനൊപ്പം എഎംടിയിലും എർട്ടിഗ എത്തും.

പകലിലും പ്രവർത്തിക്കുന്ന എൽഇഡി അടങ്ങിയ എൽഇഡി പ്രൊജക്ടർ ഹെഡ്ലാംപ്, എൽഇഡി ടെയിൽ ലാംപ്, 16 ഇഞ്ച് ടയറുകൾ, ആൻഡ്രോയിഡ് ഓട്ടോയും കാർ പ്ലേയുമടങ്ങിയ ഏഴ് ഇഞ്ച് ഇൻഫൊടൈൻമെന്റ് സിസ്റ്റം എന്നിവയാണ് മറ്റ് പ്രത്യേകതകൾ. സുരക്ഷയ്ക്കായി മുന്നിൽ ഇരട്ട എയർ ബാഗുകളും ഇബിഡിയോട് കൂടിയ എബിഎസും ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകളും ഉണ്ട്.

വുഡൻ പാനലുകളുടെ സാന്നിധ്യമാണ് ഇന്റീരിയറിലെ ഏറ്റവും വലിയ പ്രത്യേകത. ഡാഷ്ബോർഡിലും സ്റ്റിയറിംഗ് വീലിലും വുഡൻ പാനൽ ഇടംനേടിയിട്ടുണ്ട്.
First published: August 6, 2018, 2:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading