HOME » NEWS » Money » AUTO MARUTI 800 MODIFIED INTO A GYPSY GH

മാരുതി 800 ജിപ്സി സ്റ്റൈലിലേക്ക്; രൂപമാറ്റം വരുത്തിയ കാറിന്റെ ചിത്രങ്ങൾ

മാരുതി 800 ൽ നിന്ന് ഏറെ വ്യത്യസ്ഥമാണ് ജിപ്സിയുടെ ഡിസൈ൯.

News18 Malayalam | news18-malayalam
Updated: April 26, 2021, 12:37 PM IST
മാരുതി 800 ജിപ്സി സ്റ്റൈലിലേക്ക്; രൂപമാറ്റം വരുത്തിയ കാറിന്റെ ചിത്രങ്ങൾ
Modified Maruti 800
  • Share this:
രണ്ട് വർഷം മുമ്പാണ് മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മോഡലായ 800 ന്റെ നിർമ്മാണം നിർത്തിയത്. എന്നാലും ആളുകൾക്ക് ഈ മോഡലുകളോടുള്ള ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് വേണം പറയാ൯. ജിപ്സി ലുക്കിലേക്ക് മാറ്റിയ ഒരു മാരുതി 800 ന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആളുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത എ൯ട്രി ലെവൽ ഹാച്ച്ബാക്ക് മോഡലായ മാരുതി 800 നെ പുകഴ്തി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ഈ രൂപമാറ്റത്തിന് പിന്നിൽ പ്രവർത്തിച്ച വ്യക്തികളെ കുറിച്ച് ഇതുവരെ കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും വളരെ വ്യത്യസ്ഥമായ രീതിയിലാണ് ഡിസൈ൯ ചെയ്തിരിക്കുന്നത് എന്നത് വളരെ വ്യക്തമാണ്. ബോക്സ് പോലെയുള്ള രൂപത്തിലേക്ക് മാറ്റിയ ഡിസൈനിൽ നിർമ്മാതാക്കൾ നന്നായി ശ്രദ്ധ ചെലുത്തിയിട്ടുണ്ടെങ്കിലും മാറ്റത്തിൽ ചെറിയ പിശകുകളും സംഭവിച്ചിട്ടുണ്ട്.


ഓഫ്റോഡിംഗ് ആവശ്യങ്ങൾക്കായാണ് ജിപ്സി തയ്യാറാക്കിയിരുന്നത് എന്നതുകൊണ്ട് തന്നെ സ്വാഭാവികമായും മാരുതി 800 ൽ നിന്ന് ഏറെ വ്യത്യസ്ഥമാണ് ജിപ്സിയുടെ ഡിസൈ൯. സാധാരണ ഗതിയിലുള്ള ജിപ്സിയുടെ ടു-ഡോർ ഡിസൈനാണ് ഈ വാഹനത്തിലും നിർമ്മാതാക്കൾ പരീക്ഷിച്ചിരിക്കുന്നത്. വാട്ടർ പ്രൂഫ് ഫാബ്രിക് ഉപയോഗിച്ച് സോഫ്റ്റ് ടോപ്പ് റൂഫും നവീകരിച്ച മാരുതി 800 ൽ സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം വാഹനത്തിന്റെ ഇന്റീരിയറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

You may also like:Cars Under 10 Lakh | പത്തു ലക്ഷം രൂപയിൽ താഴെയുള്ള മികച്ച അഞ്ചു കാറുകൾ ഏതൊക്കെയെന്ന് അറിയാം

സുപ്രീംകോടതി വിധി പ്രകാരം ഇന്ത്യയില്‍ വാഹനങ്ങളിൽ രൂപമാറ്റം നടത്തൽ അനുവദനീയമല്ല. കാറുകളിലും ബൈക്കുകളിലും ഇത്തരം മാറ്റങ്ങൾ വരുത്തുന്നതിന് അടുത്തുള്ള ആർടിഓ ഓഫീസിൽ നിന്നും മു൯കൂട്ടി അനുമതി വാങ്ങേണ്ടതാണ്.

You may also like:റോയൽ എൻഫീൽഡ് ക്ലാസിക് 350, മെറ്റിയോർ 350 ബുള്ളറ്റുകൾക്കും, സർവീസിനും വീണ്ടും വില കൂടുന്നു; വിശദാംശങ്ങള്‍ അറിയാം

പുതിയ എക്സ്റ്റീരിയർ ഡിസൈ൯ അനുസരിച്ച് ഗ്രൗണ്ടിൽ നിന്നുള്ള അകലം കുറച്ചിട്ടുണ്ടെന്നും ജിപ്സുയുടെ ബോഡി പാനലല്ല ഉപയോഗിച്ചിരിക്കുന്നതെന്നും സൂക്ഷമായി നോക്കിയാൽ മനസിലാവും.സാധാരണ മാരുതി 800 നേക്കാളും നീളം കൂടുതലുള്ള ഈ കാർ ഒരു ബോക്സ് രൂപത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. വട്ടത്തിലുള്ള ഹെഡ് ലാംപ്, ബോഡിയുടെ നിറത്തിൽ തന്നെയുള്ള ബംപർ, കറുത്ത നിറത്തിലുള്ള ഗ്രിൽ എന്നിവയാണ് ഈ കാറിന്റെ മറ്റു സവിശേഷതകൾ. സ്റ്റീൽ റീമ്മുകൾക്ക് പകരം അലോയ് വീലുകളും ഈ നവീകരിച്ച 800 ൽ ഘടിപ്പിച്ചിട്ടുണ്ട്.

ഈയടുത്ത് പാകിസ്ഥാനിൽ സുസുകി വാഗണ്‍ ആറിനെ ഒരു പൂർണമായും പ്രവർത്തിക്കുന്ന ലിമസീ൯ കാറാക്കി മാറ്റിയത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മൂന്ന് നിര സീറ്റുകളുള്ള വാഗണ്‍ ആർ ലിമോസീന് നടുവിൽ പി൯വശത്തേക്ക് തിരിഞ്ഞിരിക്കുന്ന ബക്കറ്റ് സീറ്റുകളുമുണ്ട്. പി൯വശത്തെ സീറ്റിലിരിക്കുന്നവർ മു൯ഭാഗത്തേക്ക് തിരിഞ്ഞ് തന്നെയാണിരിക്കുക. മൊത്തത്തിൽ ആറ് ഫ്ങ്ഷനൽ ഡോറുകളാണ് ഈ കാറിനുള്ളത്. 2015 മോഡലായി ഈ വാഗണ്‍ ആർ കാറിൽ എസി, എയർബാഗ്, പവർ ലോക്ക്, പവർ വിന്റോ, എബിഎസ്, എഎം, എഫ് എം റേഡിയോ തുടങ്ങി നിരവധി സൗകര്യങ്ങളുമുണ്ട്.
Published by: Naseeba TC
First published: April 26, 2021, 12:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories