മാരുതി കാറുകൾക്ക് വില കൂട്ടി; 4.7% വരെ വില വർദ്ധിക്കുന്നത് ഈ ആറ് മോഡലുകൾക്ക്

ബിഎസ്-6 എഞ്ചിനും സുരക്ഷയെ കരുതി എബിഎസ്, എയർബാഗ് എന്നിവയും നിർബന്ധിതമാക്കുന്നത് കാറുകളുടെ വില കൂട്ടാൻ നിർബന്ധിതമാക്കുന്നുവെന്നാണ് കമ്പനിയുടെ വിശദീകരണം...

News18 Malayalam | news18-malayalam
Updated: January 27, 2020, 10:52 PM IST
മാരുതി കാറുകൾക്ക് വില കൂട്ടി; 4.7% വരെ വില വർദ്ധിക്കുന്നത് ഈ ആറ് മോഡലുകൾക്ക്
maruti-Suzuki
  • Share this:
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാർ നിർമ്മാതാക്കളായ മാരുതി സുസുകി ആറ് മോഡലുകൾക്ക് വില വർദ്ധനവ് പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത മോഡലുകൾക്ക് 4.7 ശതമാനം വരെ വിലവിർദ്ധിക്കുമെന്ന് മാരുതി സുസുകി പ്രസ്താവനയിൽ അറിയിച്ചു. ആൾട്ടോ, വാഗൺ ആർ, എർട്ടിഗ, ബലേനോ, എസ്-പ്രസ്സോ, എക്സ് എൽ 6 എന്നീ മോഡലുകൾക്കാണ് വിലവർദ്ധിക്കുന്നത്. നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധനവാണ് കാർ വില കൂട്ടാൻ കാരണമെന്ന് കമ്പനി അറിയിച്ചു. പുതുക്കിയ വില ഇന്ന് തന്നെ നിലവിൽ വന്നുകഴിഞ്ഞു.

ചില മോഡലുകൾക്ക് വില കൂട്ടുമെന്ന് കഴിഞ്ഞ മാസം തന്നെ മാരുതി സുസുകി വ്യക്തമാക്കിയിരുന്നു. ഈ വർഷം ഏപ്രിലിൽ വാഹന നിർമാതാക്കൾ ബി‌എസ്-6 എഞ്ചിനുകളിലേക്ക് മാറേണ്ടതും ആന്റി-ലോക്ക് ഉപയോഗം പോലുള്ള പുതിയ നിർബന്ധിത സുരക്ഷാ ചട്ടങ്ങൾ വരുന്നതുകൊണ്ടാണ് ഉൽപാദനചെലവ് വർദ്ധിക്കുന്നത്. പുതിയ മോഡലുകളിൽ സുരക്ഷയെ കരുതി എബിഎസ്, എയർബാഗ് എന്നിവയും നിർബന്ധമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടയിലെ വിൽപ്പനയിലെ മാന്ദ്യവും രാജ്യത്തെ സാമ്പത്തികതകർച്ചയുമാണ് വിലവർദ്ധനവിന് മറ്റൊരു കാരണമാണ്. നടപ്പ് സാമ്പത്തിക വർഷം ഡിസംബർ വരെയുള്ള കാലയളവിൽ 11.78 ലക്ഷം യൂണിറ്റ് കാറുകളാണ് മാരുതി സുസുകി വിറ്റഴിച്ചത്. എന്നാൽ 2018-19ൽ ഇതേ കാലയളവിൽ (ഏപ്രിൽ-ഡിസംബർ) വിറ്റ 14.03 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. വിൽപനയിൽ 16 ശതമാനത്തിന്‍റെ കുറവാണ് മാരുതി സുസുകി നേരിടേണ്ടിവന്നത്.
First published: January 27, 2020, 10:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading