മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ വാഹന വിൽപനനയില് ജൂലൈയിൽ 36.3 ശതമാനം ഇടിവ്. 2018 ജൂലൈയിൽ 1,54,150 യൂണിറ്റ് വിൽപന നടത്തിയെങ്കിൽ ഈ ജൂലൈയിൽ ഇത് 98,210 ആയി കുറഞ്ഞു. ഗുജറാത്തിലെ സുസുകി പ്ലാന്റിൽ നിർമിക്കുന്ന ടൊയോറ്റ ഗ്ലാൻസയുടെ വിൽപന കൂടി പരിഗണിച്ചാൽ വിറ്റഴിക്കപ്പെട്ട ആകെ യൂണിറ്റുകളുടെ എണ്ണം 1,00,006 ആകും. കഴിഞ്ഞ വർഷമായി താരതമ്യം ചെയ്യുമ്പോൾ 35.1 ശതമാനം ഇടിവാണ് ഇത്തവണയുണ്ടായത്.
2012 ആഗസ്റ്റിനുശേഷം കാര്‍ വിൽപനയില് ഇത്രയും ഇടിവുണ്ടാകുന്നത് ഇതാദ്യമാണ്. ജൂലൈ മാസത്തില്‍ 1,09,264 യൂണിറ്റുകളാണ് കമ്പനി വിറ്റത്. കഴിഞ്ഞവര്‍ഷം ജൂലായിലാകട്ടെ 1,64,369 യൂണിറ്റുകൾ വില്ക്കാന് കമ്പനിക്കായി. സിയസ് ഉൾപ്പെടെയുള്ള മിഡ് സൈസ്ഡ് സെഡാൻ കാറുകൾ മാറ്റിനിർത്തിയാൽ ചെറുകാറുകളുടെ വിൽപനയിൽ വലിയ ഇടിവുണ്ടായി. ആള്‍ട്ടോയും വാഗണാറും 11,577 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 37,710 എണ്ണമാണ് വിറ്റത്. 69.3 ശതമാനമാണ് ചെറുകാറുകളുടെ വിൽപനയിലുണ്ടായ ഇടിവ്. കോംപാക്ട് വിഭാഗത്തിൽപ്പെടുന്ന വാഗണർ, സെലേറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസൈർ കാറുകളുടെ എല്ലാം കൂടി വിൽപനയിൽ 22.7 ശതമാനത്തിന്റെ കുറവുണ്ടായി.
യൂട്ടിലിറ്റി വിഭാഗത്തിൽപ്പെടുന്ന ജിപ്സി, എർട്ടിഗ, വിറ്റാര ബ്രെസ്സ, എസ്- ക്രോസ് എന്നിവയുടെ വിൽപനയിൽ ജൂലൈയിൽ 38.1 ശതമാനം ഇടിവുണ്ടായി. ഒമ്നി, ഈക്കോ വാനുകളുടെ വിൽപനയിൽ 37.9 ശതമാനത്തിന്റെയും ഇടിവുണ്ടായിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.