HOME » NEWS » Money » AUTO MARUTI SUZUKI INDIA LAUNCHES NEW DIWALI OFFERS

Diwali 2020‌| ദീപാവലിക്ക് പുത്തൻ കാറില്‍ ഒരു ഡ്രൈവ് പോയാലോ?; ഓഫറുകൾ പ്രഖ്യാപിച്ച് മാരുതി

ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപറേറ്റ് ഡിസ്കൗണ്ട് എന്നീ ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.

News18 Malayalam | news18-malayalam
Updated: November 5, 2020, 5:55 PM IST
Diwali 2020‌| ദീപാവലിക്ക് പുത്തൻ കാറില്‍ ഒരു ഡ്രൈവ് പോയാലോ?; ഓഫറുകൾ പ്രഖ്യാപിച്ച് മാരുതി
News18 Malayalam
  • Share this:
ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ വാഹന വിപണിയിലെ രാജാക്കൻമാരായ മാരുതി സുസുക്കി. കോവിഡ് വ്യാപനത്തെ തുടർന്ന് മങ്ങിയ വിൽപ്പന ഉത്സവ സീസണിൽ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇന്ത്യയിലെ തെരഞ്ഞെടുത്ത മാരുതി സുസുക്കി ഡീലർഷിപ്പുകൾ വഴി അരീന, നെക്സ ശ്രേണിയിലുടനീളം നിരവധി കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപറേറ്റ് ഡിസ്കൗണ്ട് എന്നീ ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.

Also Read- ഈ ഉത്സവ സീസണിൽ സ്വന്തമാക്കൂ OnePlus 8T; 2020 ലെ ബെസ്റ്റ് ഫ്ലാഗ്‍ഷിപ്പ് ഫോൺ

മാരുതി സുസുക്കി സെലേറിയോയ്ക്കാണ് ഏറ്റവും കൂടുതൽ ഓഫറുകൾ വാഗ്‌ദാനം ചെയ്യുന്നത്. അതിൽ 25,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 6000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.



കോംപാക്‌ട് എസ്‌യുവിയായ വിറ്റാര ബ്രെസയിൽ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 25,000 രൂപ എക്സ്ചേഞ്ച് ബോണസ്, 6000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. എസ്-പ്രെസോയ്ക്ക് 20,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ലഭിക്കും.



മാരുതി ഡിസയറിൽ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട് , 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപ കോർപ്പറേറ്റ് ആനുകൂല്യം എന്നിവ ഉൾപ്പെടുന്നു.



ആൾട്ടോ 800 ന് 18,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ലഭിക്കും.



എംപിവി മോഡലായ എർട്ടിഗയിൽ 5,000 രൂപ കോർപ്പറേറ്റ് കിഴിവാണുള്ളത്.



മാരുതി സുസുക്കി വാഗൺആർ, ഇക്കോ എന്നിവയ്ക്ക് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 6,000 രൂപ വീതം കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ മാരുതി വാഗ്ദാനം ചെയ്യുന്നു.



മാരുതി സ്വിഫ്റ്റിൽ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ വാഗ്ദാനം ചെയ്യുന്നു.



മാരുതി സുസുക്കിയുടെ പ്രീമിയം നെക്‌സ ഡീലർഷിപ്പിലെ ഓഫറുകളിൽ എസ്-ക്രോസിന്റെ സിഗ്മ വേരിയന്റിന് 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപ കോർപ്പറേറ്റ് കിഴിവ്, 37,000 രൂപ വിലയുള്ള ആക്സസറീസ് പായ്ക്ക് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. മോഡലിന്റെ ഡെൽറ്റ, സീറ്റ, ആൽഫ വേരിയന്റുകൾക്കും സിയാസ് പ്രീമിയം സെഡാനും 20,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 11,000 രൂപ വീതം കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ മാരുതി വാഗ്ദാനം ചെയ്യുന്നു.



ഇഗ്നിസിന്റെ എല്ലാ വകഭേദങ്ങൾക്കും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 6,000 രൂപ കോർപ്പറേറ്റ് കിഴിവും ലഭിക്കും. കൂടാതെ, സിഗ്മ, ആൽഫ വേരിയന്റുകൾക്ക് യഥാക്രമം 25,000 രൂപയും 10,000 രൂപയും കിഴിവോടെ വാഗ്ദാനം ചെയ്യുന്നു, ഡെൽറ്റ, സീറ്റ പതിപ്പുകൾക്ക് 20,000 രൂപ വീതം കിഴിവ് ലഭിക്കും.



മാരുതി സുസുക്കി XL6 ലെ കിഴിവുകളിൽ 20,000 രൂപ എക്സ്ചേഞ്ച് ബോണസായും 7,000 രൂപ വരെ കോർപ്പറേറ്റ് കിഴിവായും പരിമിതപ്പെടുത്തിയിരിക്കുന്നു.

Maruti Suzuki XL6 First Drive Detailed Image Gallery - Photogallery

ബലേനോയുടെ എല്ലാ വകഭേദങ്ങൾക്കും 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ലഭ്യമാണ്. ഹാച്ച്ബാക്കിന്റെ സിഗ്മ വേരിയന്റിന് 5,000 രൂപ അധിക കിഴിവ് ലഭിക്കും.
Published by: Rajesh V
First published: November 5, 2020, 6:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories