• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബ്രേക്ക് പോയി! മാരുതി കാറുകൾ കമ്പനി തിരിച്ചുവിളിക്കുന്നു

News18 Malayalam
Updated: May 8, 2018, 8:52 PM IST
ബ്രേക്ക് പോയി! മാരുതി കാറുകൾ കമ്പനി തിരിച്ചുവിളിക്കുന്നു
News18 Malayalam
Updated: May 8, 2018, 8:52 PM IST
ന്യൂഡൽഹി: ബ്രേക്ക് തകരാറിനെ തുടർന്ന് സ്വിഫ്റ്റ്, ബെലാനോ മോഡലുകൾ മാരുതി സുസുകി തിരിച്ചുവിളിക്കുന്നു. 2017 ഡിസംബർ ഒന്നിനും 2018 മാർച്ച് 16നും ഇടയിൽ നിർമ്മിച്ച കാറുകളാണ് പരിശോധനയ്ക്കായി കമ്പനി തിരിച്ചുവിളിക്കുന്നത്. ഇതുസംബന്ധിച്ച അറിയിപ്പ് ഈ മാസം 14 മുതൽ ഉപയോക്താക്കൾക്ക് നൽകും. അതിനുശേഷം ഡീലറെ സമീപിച്ച് സർവ്വീസ് നടത്താമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സ്വിഫ്റ്റ് മോഡലിന്‍റെ 52686 കാറുകൾ ഉൾപ്പടെയാണ് തിരിച്ചുവിളിച്ചത്. ബ്രേക്കിന്‍റെ വാക്വം ഹോസിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് മാരുതി സുസുകി കാറുകൾ തിരിച്ചുവിളിക്കുന്നത്. ബ്രേക്ക് തകരാർ പരിശോധിക്കുന്ന സർവ്വീസ് തികച്ചും സൌജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചു.
First published: May 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...