ഇന്ത്യയിലെ തങ്ങളുടെ വാഹനങ്ങൾക്ക് 'ഓൺ ദ റോഡ്' സർവീസുമായി മാരുതി സുസുകി

ഉപഭോക്താക്കൾക്ക് പുതിയ സേവനം നൽകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് മാരുതി സുസുകി എക്സിക്യുട്ടിവ് ഡയറക്ടർ പാർതോ ബാനർജി പറഞ്ഞു.

news18
Updated: August 29, 2019, 3:09 PM IST
ഇന്ത്യയിലെ തങ്ങളുടെ വാഹനങ്ങൾക്ക് 'ഓൺ ദ റോഡ്' സർവീസുമായി മാരുതി സുസുകി
ഉപഭോക്താക്കൾക്ക് പുതിയ സേവനം നൽകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് മാരുതി സുസുകി എക്സിക്യുട്ടിവ് ഡയറക്ടർ പാർതോ ബാനർജി പറഞ്ഞു.
  • News18
  • Last Updated: August 29, 2019, 3:09 PM IST
  • Share this:
ന്യൂഡൽഹി: രാജ്യത്തെ തങ്ങളുടെ വാഹന ഉപഭോക്താക്കൾക്ക് ഓൺ ദ റോഡ് സേവനവുമായി മാരുതി സുസുകി. പുതിയ സേവനം നിലവിൽ വരുന്നതോടെ മാരുതി സുസുകിയുടെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് അവരുടെ വാതിൽപ്പടിയിൽ ലഭ്യമാകും. എല്ലാ തരത്തിലുമുള്ള ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും ഓൺ ദ റോഡ് സേവനത്തിലും ഉണ്ടായിരിക്കും.

ഉപഭോക്താക്കൾക്ക് പുതിയ സേവനം നൽകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് മാരുതി സുസുകി എക്സിക്യുട്ടിവ് ഡയറക്ടർ പാർതോ ബാനർജി പറഞ്ഞു. ഫോർവീലറിൽ വർക് ഷോപ്പ് തയ്യാറാക്കിയാണ് സഹായം ആവശ്യമുള്ള ഉപഭോക്താക്കളുടെ സമീപത്തേക്ക് എത്തുക. മാരുതി സുസുകിക്ക് സർവ്വപ്രധാനമായ കാര്യം ഉപഭോക്താക്കളുടെ സംതൃപ്തിയാണ്. വാഹനത്തിൽ വർക് ഷോപ് ഒരുക്കിയിരിക്കുന്നത് അതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധനപൈപ്പിൽ തകരാർ; 40,000 മാരുതി സുസുകി വാഗൺആർ കാറുകൾ തിരിച്ചുവിളിച്ചു

പണം നൽകിയും സൗജന്യമായും ഈ സേവനം ഉപയോഗിക്കാം. പരിശോധന, ഓയിൽ മാറ്റം, ഫിൽറ്റർ ക്ലീനിംഗ് തുടങ്ങിയ സേവനങ്ങൾ ആയിരിക്കും ലഭിക്കുക. പെട്രോൾ, ഡീസൽ, സി എൻ ജി എന്നീ മാരുതി സുസുകി വാഹനങ്ങൾക്ക് സേവനം ലഭ്യമായിരിക്കും.

First published: August 29, 2019, 3:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading