മാരുതി വിവിധ മോഡൽ കാറുകൾക്ക് വൻ വിലക്കുറവ്; കൂടുതൽ അറിയാം

വിലക്കുറവ് ലഭ്യമാകുന്ന മാരുതി സുസുകി മോഡലുകളുടെ വിശദാംശങ്ങൾ ചുവടെ...

news18-malayalam
Updated: September 7, 2019, 1:20 PM IST
മാരുതി വിവിധ മോഡൽ കാറുകൾക്ക് വൻ വിലക്കുറവ്; കൂടുതൽ അറിയാം
വിലക്കുറവ് ലഭ്യമാകുന്ന മാരുതി സുസുകി മോഡലുകളുടെ വിശദാംശങ്ങൾ ചുവടെ...
  • Share this:
വാഹനവിപണിയിലെ മാന്ദ്യം മറികടക്കാൻ വമ്പൻ ഓഫറുകളുമായി മാരുതി സുസുകി. വിവിധ മോഡലുകൾക്ക് ഒരു ലക്ഷത്തിലേറെ രൂപയുടെ വിലക്കുറവാണ് മാരുതി പ്രഖ്യാപിച്ചത്. വിലക്കുറവ് ലഭ്യമാകുന്ന മോഡലുകളുടെ വിശദാംശങ്ങൾ ചുവടെ...

മാരുതി സുസുകി വിതാര ബ്രെസ

രാജ്യത്തെ മുൻനിര കോംപാക്ട് എസ്.യു.വി ആയ വിതാര ബ്രെസയ്ക്ക് ഒരു ലക്ഷം രൂപ വരെ വിലക്കുറവാണ് പ്രഖ്യാപിച്ചത്. ഇതുകൂടാതെ അഞ്ച് വർഷത്തെ അധിക വാറണ്ടിയും ലഭിക്കും. അധിക വാറണ്ടി വേണ്ടെങ്കിൽ അധികമായി കാഷ്ബാക്ക് ഓഫറും കമ്പനി നൽകും. 1.3 ലിറ്റർ ഡീസൽ മോഡലിനാണ് ഈ ഓഫറുകൾ ലഭിക്കുക.

മാരുതി സുസുകി ഡിസയർ

രാജ്യത്തെ ഏറ്റവും ജനപ്രിയ സെഡാൻ മോഡലായ ഡിസയറിനും മാരുതി വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 90000 രൂപ വരെയാണ് ഡിസയറിന് വിലകുറച്ചത്. ഡീസൽ മോഡലിാണ് വിലക്കുറവ് ലഭിക്കുക. ഇതുകൂടാതെ എക്സ്ചേഞ്ച് ഓഫർ, അധികമായി അഞ്ച് വർഷത്തെ വാറണ്ടി തുടങ്ങിയവയും ഇതിന് ലഭിക്കും. ഡിസയറിന്‍റെ പെട്രോൾ മോഡലിന് 60000 രൂപ വരെയാണ് വിലകുറച്ചത്.

മാരുതി സുസുകി സ്വിഫ്റ്റ്

വിവിധ സ്വിഫ്റ്റ് മോഡലുകൾക്ക് 30000 രൂപ വരെയാണ് വിലകുറച്ചത്. ഇതുകൂടാതെ മുകളിൽപ്പറഞ്ഞ അധികമായുള്ള അഞ്ചുവർഷത്തെ വാറണ്ടി, എക്സ്ചേഞ്ച് ഓഫർ(20000 രൂപ) തുടങ്ങിയവയും സ്വിഫ്റ്റിന് ലഭിക്കും. എക്സചേഞ്ച് ഓഫറിൽ കാർ വാങ്ങുന്നവർക്ക് മൊത്തം 50000 രൂപയുടെ ഓഫർ ലഭിക്കും.

മാരുതി സുസുകി ആൾട്ടോ, ആൾട്ടോ കെ10

മാരുതിയുടെ ഏറ്റവും ജനപ്രിയ കാറുകളായ ഈ രണ്ട് മോഡലുകൾക്കും എക്സ്ചേഞ്ച് ഉൾപ്പടെ 60000 രൂപയുടെ ഓഫറാണ് ലഭിക്കുക. 40000 രൂപയുടെ വിലക്കുറവും 20000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുമാണ് കമ്പനി പ്രഖ്യാപിച്ചത്.

മാരുതി സുസുകി സെലെറിയോ

ഹ്യൂണ്ടായ് സാൻട്രോ, ടാറ്റ ടിയാഗോ എന്നിവയുടെ എതിരാളികളായി കരുതുന്ന മാരുതിയുടെ സെലെറിയോ മോഡലിന് 40000 രൂപ വരെയാണ് വിലക്കുറവ്. ഇതുകൂടാതെ അധികമായി 20000 രൂപയുടെ എക്സ്ചേഞ്ച് ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്.

മാരുതി സുസുകി ഈക്കോ

സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി മുഖംമിനുക്കി പുറത്തിറക്കിയ ഈക്കോ മോഡലിനും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 7-സീറ്ററിന് 55000 രൂപയും 5-സീറ്ററിന് 45000 രൂപ വരെയുമാണ് വിലക്കുറവ്. സീറ്റ് ബെൽറ്റ് റിമൈൻഡർ, ഫ്രണ്ട് എയർബാഗ്, എബിഎസ് എന്നിവയാണ് ഈക്കോയിൽ അധികമായി സജ്ജീകരിച്ച സുരക്ഷാസംവിധാനമങ്ങൾ.

മാരുതി സുസുകി ഒമ്നി

ഒമ്നി വാനുകൾക്ക് 35000 രൂപ വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുള്ളത്.

മാരുതി സുസുകി വാഗൺ ആർ

വാഗൺ ആറിന്‍റെ എല്ലാ വേരിയന്‍റുകൾക്കും 25000 രൂപ വരെ വിലകുറച്ചിട്ടുണ്ട്.
First published: September 7, 2019, 1:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading