നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • മാരുതി സുസുകി വാഗണ്‍ ആറിനെ ഏഴു ഡോറുകളുള്ള ലിമസീനാക്കി; പാകിസ്ഥാനിൽ നിന്നുള്ള ചിത്രം കാണാം

  മാരുതി സുസുകി വാഗണ്‍ ആറിനെ ഏഴു ഡോറുകളുള്ള ലിമസീനാക്കി; പാകിസ്ഥാനിൽ നിന്നുള്ള ചിത്രം കാണാം

  മാറ്റങ്ങൾ വരുത്തിയ വാഗണ്‍ ആർ ലാഹോറിലാണ് നിർമ്മിച്ചിരിക്കുന്നത്.

  modified-maruti-suzuki-wagon-r

  modified-maruti-suzuki-wagon-r

  • Share this:


   നിരവധി ഓപ്ഷനുകളിൽ ലഭ്യമായ മാരുതി സുസുകി വാഗണ്‍ ആർ ഇന്ത്യ൯ ഹാച്ച് ബാക്ക് കാർ വിപണിയിലെ ജനപ്രിയ മോഡലുകളിലൊന്നാണ്. ഇന്ത്യ൯ നിരത്തുകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാറുകളിലൊന്നു കൂടിയാണ് ഈ മോഡൽ. വാഗണ്‍ ആറിന്റെ പൂർണമായും ഇലക്ട്രിക്‌ രൂപത്തിലുള്ള കാർ പുറത്തിറക്കാനുള്ള തീവ്ര ശ്രമത്തിലാണ് മാരുതി സുസുക്കി ഇപ്പോൾ. എന്നാൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സംഗതിയെന്നോണം നമ്മുടെ അയൽരാജ്യമായ പാകിസ്ഥാനിൽ വാഗണ്‍ ആറിനെ ഒരു പൂർണമായും പ്രവർത്തിക്കുന്ന ലിമസീ൯ കാറാക്കി മാറ്റിയിരിക്കുകയാണ്.

   Gaadiwaadi.comൽ വന്ന റിപ്പോർട്ട് പ്രകാരം മാറ്റങ്ങൾ വരുത്തിയ വാഗണ്‍ ആർ ലാഹോറിലാണ് നിർമ്മിച്ചിരിക്കുന്നതും രജിസ്റ്റർ ചെയ്തിരിക്കുന്നതും. രാഷ്ട്രീയ പരമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതു കാരണം ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിർത്തിവെച്ചിരിക്കുകയാണ്. ഇത് കാരണം അവിടെ തന്നെ വെച്ചാണ് നിലവിൽ സുസുകിയുടെ കാറുകൾ അസംബ്ൾ ചെയ്യുന്നത്. ഇന്തോനേഷ്യയിൽ നിന്നാണ് കാറിന്റെ പാർട്സുകൾ പാകിസ്ഥാനിലേക്കെത്തുന്നത്.

   Also Read ടാറ്റ എയ്സ് ഇലക്ട്രിക് വാഹനമാക്കി മാറ്റി പൂനെയിലെ വർക്ക്ഷോപ്പ്; മണിക്കൂറിൽ 150 കിലോമീറ്റർ വേഗത

   പുതിയ ബോഡി സ്റ്റൈൽ ലഭിക്കാനായി നിരവധി മാറ്റങ്ങളാണ് പുതിയ കാറിൽ വരുത്തിയിരിക്കുന്നത്. അതേസമയം റിപ്പോർട്ട് വാഗണ്‍ ആർ പുതിയ രൂപത്തിലേക്ക് മാറ്റുന്നതിന് പിന്നിൽ പ്രവർത്തിച്ച ആളുകൾ ആരാണെന്ന് വെളിപ്പെടുത്തുന്നില്ല.

   വാഗണ്‍ ആർ ലിമോസീന് മൂന്ന് നിര സീറ്റുകളാനുള്ളത്. നടുവിൽ പി൯വശത്തേക്ക് തിരിഞ്ഞിരിക്കുന്ന ബക്കറ്റ് സീറ്റുകളുമുണ്ട്. പി൯വശത്തെ സീറ്റിലിരിക്കുന്നവർ മു൯ഭാഗത്തേക്ക് തിരിഞ്ഞ് തന്നെയാണിരിക്കുക. മൊത്തത്തിൽ ആറ് ഫ്ങ്ഷനൽ ഡോറുകളാണ് ഈ കാറിനുള്ളത്. അഥവാ ഓരോ പാസഞ്ചർമാർക്കും സ്വന്തമായി ഡോർ ലഭിക്കും എന്നർത്ഥം.

   Also Read മെഴ്സിഡസ് ബെൻസ് എ ക്ലാസ് ലിമോസിൻ പുറത്തിറക്കി; വാങ്ങിയാലോ?

   റിപ്പോർട്ടിൽ കാണിക്കുന്ന ചിത്രങ്ങളനുസരിച്ച് OEM ഫ്രണ്ട് ഡോറിനു സമാനമായ ഡോറുകളാണ് നടുവിലും. എന്നാൽ മൂന്നാമത്തെ ഡോർ വാഗണ്‍ ആറിന്റെ സാധാരണ രീതിയിലുള്ള ഡോർ തന്നെയാണ്.

   ലിമോസീനിയുടെ വീൽബെയ്സിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ എക്സ്റ്റീറിയർ മോഡൽ പാകിസ്ഥാനിൽ വിൽക്കുന്ന വാഗണ്‍ ആറിന്റെ അതേ സ്റ്റൈൽ തന്നെയാണ് നിലനിർത്തിയിരിക്കുന്നത്.

   Also Read ഈ ബൈക്ക് ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് വേണ്ട, ഒറ്റ റീച്ചാർജിൽ 100 കിലോ മീറ്റർ പോകാം

   660 സിസി, ത്രീ സിലിണ്ടർ എഞ്ചിനാണ് മാറ്റം വരുത്തിയ വാഗണ്‍ ആറിന്റേത്. ഗിയർ ട്രാ൯സ്മിഷ൯ ഓട്ടോമാറ്റിക് ആണ് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഏകദേശം 26 ലക്ഷം പാകിസ്ഥാനി രൂപ ( 11.85 ലക്ഷം ഇന്ത്യ൯ രൂപയാണ്) ഈ കാറിന്റെ വില.

   2015 മോഡലായി ഈ വാഗണ്‍ ആർ കാറിൽ എസി, എയർബാഗ്, പവർ ലോക്ക്, പവർ വിന്റോ, എബിഎസ്, എഎം, എഫ് എം റേഡിയോ തുടങ്ങി നിരവധി സൗകര്യങ്ങളുമുണ്ട്.

   MARUTI SUZUKI, MARUTI SUZUKI WAGON R, MARUTI SUZUKI WAGON R MODIFIED, MODIFICATION, WAGON R
   Published by:Aneesh Anirudhan
   First published:
   )}