• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മാരുതി കാറുകൾക്ക് 1.9 ശതമാനം വരെ വില വർധനവ്

news18
Updated: May 22, 2018, 6:36 PM IST
മാരുതി കാറുകൾക്ക് 1.9 ശതമാനം വരെ വില വർധനവ്
news18
Updated: May 22, 2018, 6:36 PM IST
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ വിവിധ മോഡലുകൾക്ക് അടുത്ത മാസം മുതൽ വില വർധനവുണ്ടാകുമെന്ന് കമ്പനി പ്രഖാപിച്ചു. ഉൽപാദന ചിലവിലുണ്ടായ ഉയർച്ചയാണ് വിലവർധിപ്പിക്കാനുള്ള കാരണമയി കമ്പനി വൃത്തങ്ങൾ പറയുന്നത്. 1.9 ശതമാനം വരെ വില വർധിപ്പിക്കാനാണ് തീരുമാനം.

ജപ്പാനീസ് രൂപയായ യണിനെതിരെ രൂപയുടെ വിലയിടിവും ചരക്ക് കയറ്റുമതിക്ക് ചെലവ് കൂടിയതുമാണ് വില വർധനവുണ്ടാകാനുള്ള പ്രധാന കാരണം.

ജൂണ് 18 മുതലാവും പുതുക്കിയ വില പ്രാബല്യത്തിൽ വരുന്നത്. വിവിധ മോഡലുകളുടെ വില വ്യത്യാസവും 1.9 ശതമാനമായി ഉയരും എന്നതും കമ്പനി ഡീലർമാർക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ പറയുന്നു.

വാഹനങ്ങളുടെ ഡെലിവറി എത്രയും വേഗം പൂർത്തിയാക്കാനും കമ്പനിയുടെ ഫാക്ടറികളിൽ നിന്ന് വാഹനങ്ങൾ നീക്കം ചെയ്യാനും ഡീലർമാർക്ക് ഇതിനകം തന്നെ നിർദ്ദേശം നൽകിക്കഴിഞ്ഞു.

പുതുക്കിയ വില പ്രഖ്യാപിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതിനാലാണ് ഈ നടപടിയെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.
First published: May 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍