കാറുകൾക്ക് ഒന്നരലക്ഷം വരെ ഇളവ്; വിപണി പിടിക്കാൻ വാഹനനിർമാതാക്കൾ

News18 Malayalam
Updated: September 13, 2018, 12:54 PM IST
കാറുകൾക്ക് ഒന്നരലക്ഷം വരെ ഇളവ്; വിപണി പിടിക്കാൻ വാഹനനിർമാതാക്കൾ
  • Share this:
പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ അനുയോജ്യമായ സമയമിതാണ്. രാജ്യത്തെ മുൻനിര വാഹനനിർമാതാക്കളായ മാരുതി സുസുകിയും മഹീന്ദ്രയും ഹോണ്ടയുമൊക്കെ വൻ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഒന്നരലക്ഷം രൂപ വരെ ഇളവാണ് വിവിധ മോഡലുകൾക്ക് വാഹനനിർമാതാക്കൾ നൽകുക...

1. മാരുതി സുസുകി എർട്ടിഗ - 75000 രൂപ

പുതിയ എർട്ടിഗ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതിന് മുന്നോടിയായാണ് പഴയ മോഡലിന് 75000 രൂപ വരെ വിലക്കിഴിവ് നൽകുന്നത്. ഇന്ത്യൻ വിപണിയിൽ ഏറ്റവും ജനപ്രീതിയുള്ള 7-സീറ്റർ എംപിവിയാണ് എർട്ടിഗ.

കൂടുതൽ സൗകര്യം, കുറഞ്ഞ വില;മുഖംമിനുക്കി എർട്ടിഗ വരുന്നു

2. ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 -  ഒരു ലക്ഷം രൂപ വരെ

പുതിയ സ്വിഫ്റ്റ് എത്തിയതോടെ ഹാച്ച്ബാക്ക് വിഭാഗത്തിലെ മത്സത്തിൽ ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 പിന്നോട്ടുപോയിരുന്നു. ഇതു മറികടക്കാനാണ് ഒരു ലക്ഷം രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ബോണസ് എന്നിവ വഴിയാണ് ഈ ആനുകൂല്യം ലഭിക്കുക. ഐ10 സെഡാൻ പതിപ്പായ എക്സെന്‍റിനും ഒരുലക്ഷം രൂപ വരെ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഹ്യൂണ്ടായിയുടെ സാൻട്രോ ഹാച്ച്ബാക്ക് ഒക്ടോബറിലെത്തും

3. മഹീന്ദ്ര എക്സ് യു വി 500- ഒന്നരലക്ഷം രൂപ വരെ

20 ലക്ഷം രൂപയിൽ താഴെ വിലയുള്ള എസ്.യു.വിയാണ് മഹീന്ദ്ര എക്സ് യു വി 500. പുതിയ പതിപ്പ് മഹീന്ദ്ര എക്സ് യു വി 500 പുറത്തിറക്കുന്നതിന്‍റെ ഭാഗമായാണ് നിലവിലുള്ള മോഡലിന് ഇത്രയും വലിയ കിഴിവ് പ്രഖ്യാപിച്ചത്.

9.99 ലക്ഷത്തിന് മഹീന്ദ്ര മരാസോ എംപിവി

4. മാരുതി സുസുകി വാഗൺ ആർ- 60000 രൂപ

ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന കാറാണിത്. അടുത്ത വർഷം പുതിയ പതിപ്പ് പുറത്തിറക്കുന്നതിന്‍റെ ഭാഗമായാണ് നിലവിലുള്ള മോഡലിന് 60000 രൂപ വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള സ്റ്റോക്കിന് അനുസരിച്ച് ഡീലർമാരാണ് വിലക്കുറവ് പ്രഖ്യാപിക്കുന്നത്.

5. ഹോണ്ട സിആർ-വി - 1.50 ലക്ഷം രൂപ

ഇന്ത്യയിൽ ഏറ്റവുമധികം ജനപ്രീതിയുള്ള എസ്.യു.വി മോഡലാണിത്. ക്യാഷ് ഡിസ്കൌണ്ട്, എക്സ്ചേഞ്ച് ഓഫർ, ഇൻഷുറൻസ് എന്നിങ്ങനെയാണ് ഒന്നരലക്ഷം രൂപയുടെ കിഴിവ് സിആർ-വി മോഡലിന് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്.

6. ഹ്യൂണ്ടായ് ട്യൂസൺ - 1.50 ലക്ഷം രൂപ

ഇന്ത്യയിൽ ചുരുങ്ങിയകാലത്തിനുള്ളിൽ വാഹനപ്രേമികളുടെ മനംകവർന്ന 5 സീറ്റർ എസ്.യു.വിയാണിത്. ട്യൂസണിന്‍റെ എല്ലാ മോഡലുകൾക്കും 1.50 ലക്ഷം രൂപ വരെ വിലക്കുറവാണ് ഹ്യൂണ്ടായ് പ്രഖ്യാപിച്ചിരിക്കുന്നത്.

NB- വിലക്കുറവിൽ വിവിധ സംസ്ഥാനങ്ങളെയും നഗരങ്ങളെയും ഡീലർമാരെയും അടിസ്ഥാനമാക്കി വ്യത്യാസമുണ്ടായിരിക്കും. കൃത്യമായ വില അറിയാൻ അതത് ഡീലർമാരുമായി ബന്ധപ്പെടുക.
First published: September 13, 2018, 12:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading