News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 27, 2021, 7:12 AM IST
Fastag
ഇന്ത്യയിലുടനീളം നാലു ചക്രവാഹനങ്ങൾക്ക് ദേശീയ പാതകളിൽ ഓടണമെങ്കിൽ ഫാസ്റ്റ്ടാഗ് ഉപയോഗിക്കൽ നിർബന്ധമാണ്. എന്നാൽ പുതിയ നിയമം പ്രായോഗിക തലത്തിൽ വരുമ്പോൾ വിചാരിച്ച അത്ര എളുപ്പമല്ല എന്നാണ് മനസിലാകുന്നത്. പല ടോൾ പ്ലാസകളിലും
ഫാസ്റ്റ്ടാഗ് നിയമം കാരണം ട്രാഫിക് ജാമുകൾ രൂപപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. പ്ലാസകളിലെ ഓട്ടോമാറ്റിക്ക് സ്കാനറുകൾക്ക് കാറുകളിലെ ടാഗ് റീഡ് ചെയ്യാ൯ സാധിക്കാതെ വരുന്നതു കൊണ്ടാണ് കാലതാമസം നേരിടുന്നത്.
ഇതുകാരണമായി പല പ്ലാസകളിലും ജീവനക്കാർ പുറത്ത് വന്ന് കാറുകളിലെ ടാഗ് സ്കാ൯ ചെയ്യേണ്ട അവസ്ഥയാനുള്ളത്. ഇത് മൂലമാണ് കൂടുതൽ തിരക്കനുഭവപ്പെടുന്നത്.
Also Read-
സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് പുറത്തു കടന്ന് രാജ്യം; ഒക്ടോബർ-ഡിസംബർ പാദത്തിൽ 0.4 ശതമാനം വളർച്ച നേടി
ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ദേശീയ പാത അതോറിറ്റി നാഷണൽ ഹൈവേകളിൽ വ്യത്യസ്ഥ കളറുകളിലുള്ള ലൈനുകൾ ഉപയോഗിക്കാ൯ തീരുമാനിച്ചിട്ടുണ്ട്. വ്യത്യസ്ഥ നിറങ്ങളിലുള്ള ലൈനുകൾ വാഹനങ്ങൾ തിരക്കില്ലാതെ സഞ്ചരിക്കാ൯ സഹായകമാകുമെന്നാണ് വിലയിരപ്പെടുന്നത്. ഒരു കാർ ഈ ലൈ൯ കടക്കുമ്പാൾ ടോൾ പ്ലാസക്കകത്തിരിക്കുന്ന ജീവനക്കാര൯ വാഹനങ്ങൾക്ക് ഫ്രീയായി കടന്നു പോകാനുള്ള സാഹചര്യമൊരുക്കി ഗെയ്റ്റ് തുറക്കും. പ്ലാസകളിൽ ക്യൂ രൂപപ്പെടുകയാണെങ്കിൽ ഗേറ്റുകൾ എല്ലാവർക്കും ഓപ്പണായതു കൊണ്ട് ജാം രൂപപ്പെടുകയില്ല.
Also Read-
FASTags| ഫാസ്ടാഗ് തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
കേന്ദ്ര സർക്കാർ ആദ്യം മുതൽ തന്നെ പുതിയ ഫാസ്റ്റ്ടാഗ് നിയമവും തുടർന്നുള്ള പരാതികളും നിരീക്ഷിച്ചു വരികയാണ്. പുതിയ നിയമം നിലവിൽ വന്ന ശേഷം ഫാസ്റ്റ് ടാഗ് വഴിയുള്ള ഇടപാടുകൾ 90 ശതമാനം ഉയർന്നെന്ന് റിപ്പോർട്ട് പറയുന്നു. മുമ്പ് 60 മുതൽ 70 ശതമാനം ഇടപാടുകൾ മാത്രമേ ഫാസ്റ്റ്ടാഗ് വഴി നടന്നിരുന്നുള്ളൂ. സ്കാനുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ വാഹനങ്ങളെ സൗജന്യമായി കടത്തി വിടണമെന്നും ടോൾപ്ലാസകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Published by:
Asha Sulfiker
First published:
February 27, 2021, 7:12 AM IST