• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്‌പോര്‍ട്ടിയായി ടെറാനോയുടെ സ്‌പെഷ്യല്‍ എഡിഷന്‍

news18
Updated: May 10, 2018, 9:21 PM IST
സ്‌പോര്‍ട്ടിയായി ടെറാനോയുടെ സ്‌പെഷ്യല്‍ എഡിഷന്‍
news18
Updated: May 10, 2018, 9:21 PM IST
പുത്തന്‍ ഫീച്ചറുകളുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ തങ്ങളുടെ എസ് യു വി ടെറാനോയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി. 12.22 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില.

ടെറാനോ സ്പോര്‍ട്ട് എഡിഷന്‍ എന്നാണ് പുതിയ പതിപ്പിന്റെ പേര്. സ്‌പോര്‍ട്ടി ഫീലില്‍ തന്നെയാണ് ഇതിന്റെ എക്സ്റ്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. മുന്‍ ടെറാനോയില്‍ നിന്ന് മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ വലിയ മാറ്റങ്ങളില്ല. എന്നാല്‍ വാഹനത്തിന്റെ സ്പോര്‍ട്ടി രൂപത്തിനു ചേര്‍ന്ന മാറ്റങ്ങള്‍ ഇന്റീരിയറിലും എക്‌സ്റ്റീരിയറിലും ഒരുക്കിയിട്ടുണ്ട്.

ക്രോം ഗ്രില്‍, ട്വിന്‍ പോഡ് ഹെഡ്ലൈറ്റ്, എല്‍ രൂപത്തിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ഓള്‍ ബ്ലാക്ക് റൂഫ് ടോപ്പ്, പുതിയ വീല്‍ ആര്‍ക്ക് ക്ലാഡിങ്, ബ്ലാക്ക്-റെഡ് ബോഡി ഡീക്കല്‍സ് എന്നിവ വാഹനത്തിന്റെ സ്പോര്‍ട്ടി ഫീല്‍ വര്‍ദ്ധിപ്പിക്കുന്നതാണ്.



ഡ്യുവല്‍ ടോണ്‍ അലോയി വീലുകളാണ് ടെറാനോ സ്പോര്‍ട്ട് എഡിഷനില്‍ ഉപയോഗിച്ചിരിക്കുന്നത്.
പുതിയ സീറ്റ് കവര്‍-ഫ്ളോര്‍ മാറ്റ് എന്നിവ വാഹനത്തിന്റെ മറ്റു പ്രത്യേകതകളാണ്.

ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ഡാഷ്ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിങ് വീലാണ്. ആകര്‍ഷകമായ 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ജിയോ ഫെന്‍സിങ്, സ്പീഡ് അലേര്‍ട്ട്, കര്‍ഫ്യു അലേര്‍ട്ട്, ലൊക്കേറ്റ് മൈ കാര്‍ എന്നിവയോടുകൂടിയ നിസാന്‍ കണക്റ്റ് സിസ്റ്റവും വാഹനത്തിലുണ്ട്. സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗ്, എ ബി എസ് ആന്റ് ഇ ബി ഡി, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളും ടെറാനോയിലുണ്ട്.

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ടെറാനോ സ്പോര്‍ട്ട് എഡിഷന്‍ ലഭ്യമാകുക. 1.6 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ ടി എച്ച് പി എന്നിവ. ഇതില്‍ 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനും 6 സ്പീഡ് ഓട്ടോ ഡ്രൈവ് ട്രാന്‍സ്മിഷനും ലഭ്യമാണ്. ഓട്ടോ ഡ്രൈവ് മോഡലിലെ കമ്പ്യൂട്ടര്‍ നിയന്ത്രിത ഗിയര്‍ഷിഫ്റ്റ് സിറ്റി യാത്രകളില്‍ ഏറെ സഹായകമാണ്.
First published: May 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍