2020 മുതല്‍ ബി.എസ് ഫോര്‍ വാഹനങ്ങള്‍ വില്‍ക്കാനാകില്ല

News18 Malayalam
Updated: November 20, 2018, 4:04 PM IST
2020 മുതല്‍ ബി.എസ് ഫോര്‍ വാഹനങ്ങള്‍ വില്‍ക്കാനാകില്ല
  • Share this:
2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ബി.എസ് ഫോര്‍ (ഭാരത് സ്റ്റേജ് IV) വാഹനങ്ങളുടെ വില്‍പനയ്ക്കു നിരോധനം ഏര്‍പ്പെടുത്തി സുപ്രീംകോടതി. വാഹനങ്ങളില്‍ നിന്നുള്ള അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി.

2020 ഏപ്രില്‍ മുതല്‍ ബി.എസ് സിക്‌സ് മാനദണ്ഡപ്രകാരമുള്ള വാഹനങ്ങളെ ഓടിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് മദന്‍ ബി ലോകുറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

2020 മാര്‍ച്ച് 31വരെ ബിഎസ് ഫോര്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതിയുണ്ടെന്നും ഈ വാഹനങ്ങള്‍ വില്‍ക്കാന്‍ സാവകാശം വേണമെന്നും വാഹന നിര്‍മാതാക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിയാണ് കോടതിയുടെ ഉത്തരവ്. ബിഎസ് ഫൈവ് ഒഴിവാക്കി 2020ല്‍ ബിഎസ് സിക്‌സ് മാനദണ്ഡങ്ങള്‍ സ്വീകരിക്കാന്‍ 2016ല്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.

നിലവില്‍ ബിഎസ് ഫോര്‍ വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്നത്. ഓരോ വാഹനങ്ങളില്‍ നിന്നു പുറത്തേയ്ക്കു തള്ളുന്ന പുകയുടെ അളവ് നിശ്ചയിക്കുന്നത് ഭാരത് സ്റ്റേജ് എമിഷന്‍ മാനദണ്ഡപ്രകാരമാണ്. 2020 ഏപ്രില്‍ 1 മുതല്‍ റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ബി.എസ് സിക്‌സ് നിര്‍ബന്ധമാണ്.

First published: October 24, 2018, 4:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading