കാറുകളിൽ ഇനി സ്റ്റെപ്പിനി ടയറുകൾ നിർബന്ധമല്ല; മോട്ടർ വാഹന നിയമത്തിൽ ഭേദഗതികൾ വരുത്തി ഗതാഗത മന്ത്രാലയം

ടയറുകൾ, സുരക്ഷാ ഗ്ലാസ്, എക്സ്റ്റേണൽ പ്രൊജക്ഷനുകൾ എന്നിവയിലുള്ള നിയമങ്ങളിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. പുതിയ നിയമങ്ങൾ 2021 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.

News18 Malayalam | news18-malayalam
Updated: July 25, 2020, 8:36 AM IST
കാറുകളിൽ ഇനി സ്റ്റെപ്പിനി ടയറുകൾ നിർബന്ധമല്ല; മോട്ടർ വാഹന നിയമത്തിൽ ഭേദഗതികൾ വരുത്തി ഗതാഗത മന്ത്രാലയം
additional tyres in vehicles
  • Share this:
മോട്ടർ വാഹന നിയമത്തിൽ ഭേദഗതികൾ വരുത്തി ഗതാഗത മന്ത്രാലയം. ടയറുകൾ, സുരക്ഷാ ഗ്ലാസ്, എക്സ്റ്റേണൽ പ്രൊജക്ഷനുകൾ എന്നിവയിലുള്ള നിയമങ്ങളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. പുതിയ നിയമങ്ങൾ 2021 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.

അന്താരാഷ്ട്ര പാരാമീറ്ററുകളുമായി സമന്വയിപ്പിക്കുന്നതിന് വേണ്ടിയാണ് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം 1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ ഇപ്പോൾ നിരവധി മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

ഭേദഗതികൾ പ്രകാരം ഈ ഒക്ടോബർ മുതൽ നിർമിക്കുന്ന വാഹനങ്ങളിൽ ടയർ റിപ്പയർ കിറ്റും ടയർ പ്രഷർ നിരീക്ഷണ സംവിധാനവും വേണം. ഇതു രണ്ടുമുള്ള കാർ പോലെയുള്ള വാഹനങ്ങളിൽ സ്റ്റെപ്പിനി ടയർ വേണ്ടെന്നും ഭേദഗതി സംബന്ധിച്ച വിജ്ഞാപനത്തിൽ ഗതാഗത മന്ത്രാലയം വ്യക്തമാക്കി.
TRENDING:Gold Smuggling| എം ശിവശങ്കർ NIAക്ക് നൽകിയ മൊഴിയിൽ വൈരുദ്ധ്യം; കുരുക്കായത് കള്ളംപറഞ്ഞാല്‍ തിരിച്ചറിയുന്ന സംവിധാനം[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്; ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്[NEWS]
ടയറിലെ ദ്വാരം അടയ്ക്കാവുന്ന സീലന്റ് ഉൾപ്പെടുന്ന ടയർ റിപ്പയർ കിറ്റ് വാഹനത്തിൽ ഉറപ്പാക്കണം. ക്യാബിനുള്ള ട്രാക്ടർ അടക്കമുള്ള വാഹനങ്ങൾക്കെല്ലാം സേഫ്റ്റി ഗ്ലാസ് വിൻഡ് ഷീൽഡും ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രികർക്ക് കൂടുതൽ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തുന്ന ഭേദഗതികൾക്കൊപ്പമാണ് ടയർ സംരക്ഷണം സംബന്ധിച്ച നിബന്ധന.

ടയറിലെ എയർ പ്രഷർ സംബന്ധിച്ച് ഡ്രൈവർക്ക് മുന്നറിയിപ്പു നൽകുന്നതാണ് ടയർ പ്രഷർ നിരീക്ഷണ സംവിധാനം. ഇവയുള്ള എം1 ടൈപ്പ് വാഹനങ്ങൾക്ക് സ്റ്റെപ്പിനി ടയർ ആവശ്യമില്ല. ഇരുചക്രവാഹനങ്ങളുടെ സ്റ്റാൻഡുകളും ഫിറ്റിങ്ങുകളും പുറത്തേക്ക് തള്ളി നിൽക്കുന്നതിനും പരിധിയുണ്ടാവും. വാഹനങ്ങളുടെ സ്റ്റാൻഡുകൾക്കും ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് നിർബന്ധമാക്കി.
Published by: user_49
First published: July 25, 2020, 8:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading