• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

INFO: അതീവസുരക്ഷാ നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിന് രജിസ്ട്രേഷൻ നൽകില്ല

രാജ്യം മുഴുവനുമുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളുടെ ഏകീകരണത്തിനാണ് അതീവ സുരക്ഷാ നമ്പർ പ്ലേറ്റുകൾ.

news18
Updated: June 26, 2019, 11:15 AM IST
INFO: അതീവസുരക്ഷാ നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിന് രജിസ്ട്രേഷൻ നൽകില്ല
number plate
news18
Updated: June 26, 2019, 11:15 AM IST
തിരുവനന്തപുരം: അതീവ സുരക്ഷാ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കാത്ത വാഹനങ്ങൾ 28 മുതൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ഏപ്രിലിന് ശേഷം ഇത്തരം നമ്പർപ്ലേറ്റ് ഘടിപ്പിക്കാത്ത 1.20 ലക്ഷം വാഹനങ്ങളിൽ ഇതു നടപ്പാക്കി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ഡീലർമാർക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ്.

also read: 'കുറ്റവാളികൾക്ക് സുരക്ഷിതമായ ഇടമില്ല' വെട്ടിലായി മെഹുൽ ചോക്സി; പൗരത്വം അസാധുവാക്കുമെന്ന് ആന്‍റിഗ്വ

വ്യാഴാഴ്ചയ്ക്കകം സുരക്ഷ നമ്പർപ്ലേറ്റുകൾ ഘടിപ്പിച്ച് ആർസിബുക്ക് കൈപ്പറ്റാത്ത ഡീലർമാരുടെ വാഹനങ്ങൾ ഇനിമുതൽ രജിസ്റ്റർ ചെയ്തു നൽകില്ല. കേന്ദ്ര സർക്കാരിന്റെ ഉത്തരവിറങ്ങി മൂന്നു മാസം പിന്നിട്ടിട്ടും സംസ്ഥാനത്ത് ഇത് നടപ്പാക്കാൻ വൈകി. ഇത് മോട്ടോർ വാഹന വകുപ്പിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും അതിനാൽ വിട്ടുവീഴ്ച ചെയ്യേണ്ടെന്നുമാണ് ഗതാഗത കമ്മീഷ്ണർ ആർടിഒമാർക്ക് നൽകിയിരിക്കുന്ന നിർദേശം.

എന്താണ് അതീവ സുരക്ഷാ നമ്പർ പ്ലേറ്റ്?

രാജ്യം മുഴുവനുമുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളുടെ ഏകീകരണത്തിനാണ് അതീവ സുരക്ഷാ നമ്പർ പ്ലേറ്റുകൾ. 2001ലാണ് നമ്പർ പ്ലേറ്റ് പരിഷ്കാരം ഏർപ്പെടുത്താൻ നിയമ ഭേദഗതി കൊണ്ടുവന്നത്. എന്നാല്‍ ഏതാനും സംസ്ഥാനങ്ങളിൽ മാത്രമാണ് ഇത് നടപ്പിലാക്കിയത്.  പല തവണ ടെൻഡർ വിളിച്ചെങ്കിലും തർക്കം തടസമാവുകയായിരുന്നു. പുതിയ സാങ്കേതിക വിദ്യയുടെ പിൻബലമുള്ള നമ്പർപ്ലേറ്റുകൾ വരുന്നതോടെ ദേശീയതലത്തിൽ നമ്പർപ്ലേറ്റുകൾക്ക് ഐകരൂപം കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രത്യേകതകൾ

Loading...

മോഷണം തടയുക എന്ന ലക്ഷ്യത്തോടെയാണ് അതീവ സുരക്ഷ നമ്പർ പ്ലേറ്റുകൾ ഏപ്രിൽ ഒന്നു മുതൽ നിർബന്ധമാക്കിയിരിക്കുന്നത്. ഹോളാഗ്രാം സ്റ്റിക്കറും ലേസർ കൊണ്ട് പതിപ്പിച്ച സ്ഥിര നമ്പറും ഉള്ള നമ്പർപ്ലേറ്റുകൾ ഇളക്കിമാറ്റാനാകില്ല. ഇളക്കിമാറ്റിയാൽ തകരാറ്‍ സംഭവിക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇനി ഏതെങ്കിലും കാരണവശാൽ നമ്പർപ്ലേറ്റ് മാറ്റണമെങ്കിൽ പുതിയ സ്റ്റിക്കറിനായി അംഗീകൃത സർവീസ് സെന്ററിനെ സമീപിക്കണം. സാധാരണ നമ്പർ പ്ലേറ്റുകൾ സ്ക്രൂ ഉപയോഗിച്ചാണ് ഘടിപ്പിക്കാറ്. പുതിയ പ്ലേറ്റുകള്‍ റിവെറ്റ് തറച്ചായിരിക്കും ഘടിപ്പിക്കുന്നത്.

നമ്പർ പ്ലേറ്റ് ലഭിക്കാൻ

വാഹനത്തിന്റെ ഒറിജിനൽ രേഖകൾ ഹാജരാക്കിയാലെ നമ്പർപ്ലേറ്റ് ലഭിക്കുകയുള്ളു. രജിസ്റ്റർ ചെയ്യുമ്പോൾ മോട്ടോർ വാഹന വകുപ്പ് നമ്പർ നൽകും. ഇത് നമ്പർ പ്ലേറ്റിൽ പതിപ്പിച്ച് ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ഡീലര്‍മാർക്കായിരിക്കും. നമ്പർ പ്ലേറ്റ് നിര്‍മിക്കാൻ ഏതെങ്കിലും അംഗീകാരമുള്ള സ്ഥാപനത്തെ സമീപിക്കാം. രജിസ്ട്രേഷൻ നമ്പർ, എൻജിൻ, ഷാസി നമ്പർ എന്നിവ രേഖപ്പെടുത്തിയ സ്റ്റിക്കർ നമ്പർപ്ലേറ്റിൽ പതിപ്പിക്കും.

സൗജന്യമായി നൽകണം

വാഹന നിർമാതാക്കളോ ഡീലർമാരോ ആണ് നമ്പർ പ്ലേറ്റ് തയ്യാറാക്കി ഉടമയ്ക്ക് സൗജന്യമായി നൽകേണ്ടത്. നമ്പർ പ്ലേറ്റുകളിലെ സ്ഥിര നമ്പർ ആർസി ബുക്കിൽ രേഖപ്പെടുത്തേണ്ടതുണ്ട്.

രജിസ്റ്റർ ചെയ്യില്ല

അതീവ സുരക്ഷാ നമ്പർപ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ രജിസ്റ്റർ ചെയ്യില്ല. മൂന്ന് മാസത്തിനിടെ വിറ്റഴിച്ച 1.20 ലക്ഷം വാഹനങ്ങൾക്ക് ഇത്തരം നമ്പർപ്ലേറ്റ് ഘടിപ്പിച്ചിട്ടില്ല. നമ്പർ പ്ലേറ്റിലെ സ്ഥിര നമ്പർ നല്‍കാത്ത കാരണം ഇവയ്കക്ക് ആർസി ബുക്കും നൽകിയിട്ടില്ല. അതേസമയം പഴയ വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർപ്ലേറ്റുകൾ നിർബന്ധമില്ല. എന്നാൽ താത്പര്യമുള്ളവർക്ക് ഘടിപ്പിക്കാം.
First published: June 26, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...