• HOME
  • »
  • NEWS
  • »
  • money
  • »
  • മലിനീകരണ നിയന്ത്രണം: 2025 മുതൽ ഇലക്ട്രിക് ബൈക്കുകളും സ്കൂട്ടറുകളും മാത്രം; 2023 മുതൽ ഇ- ഓട്ടോകൾ മാത്രം

മലിനീകരണ നിയന്ത്രണം: 2025 മുതൽ ഇലക്ട്രിക് ബൈക്കുകളും സ്കൂട്ടറുകളും മാത്രം; 2023 മുതൽ ഇ- ഓട്ടോകൾ മാത്രം

2025 ഏപ്രിൽ മുതൽ ഇലക്ട്രിക് ബൈക്കുകളും സ്കൂട്ടറുകളും 2023 മുതൽ ഇലക്ട്രിക്ക് ഓട്ടോറിക്ഷകളും മാത്രം വിൽപന നടത്തുന്ന രീതിയിൽ വിജ്ഞാപനം പുറത്തിറക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്

News 18

News 18

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: മലിനീകരണ രഹിത റോഡുകൾക്കായി ഗതാഗത സംവിധാനത്തിൽ വൻതോതിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതിന് നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയാറെടുക്കുന്നു. ടൂ വീലർ- ത്രീ വീലർ വാഹനങ്ങളുടെ ഐ സി എഞ്ചിൻ‌ (ഇന്ധനം കത്തിച്ച് പ്രവർത്തിക്കുന്ന) നിരോധിക്കുന്നതിനുള്ള കരട് വിജ്ഞാപനം അണിയറയിൽ തയാറാകുന്നുവെന്നാണ് വിവരം. 2025 മുതൽ ഐ സി എഞ്ചിനുള്ള ടൂവീലറുകൾക്കും 2023 മുതൽ ത്രീ വീലറുകൾക്കും നിരോധനം ഏർപ്പെടുത്തുന്നതിനാണ് നീക്കം. ഈ വാഹനങ്ങൾക്ക് പകരം ഇലക്‌ട്രിക് ബൈക്കുകളും സ്കൂട്ടറുകളും ഓട്ടോകളും നിരത്തിലിറക്കാനാണ് സർക്കാർ ശ്രമിക്കുന്നത് .ഇതുമൂലം പരിസ്ഥിതി മലിനീകരണം ഒരു പരിധിവരെ കുറയ്ക്കാമെന്നാണ് കണക്കുക്കൂട്ടൽ.

    2023 മുതൽ ഇലക്ട്രിക് ഓട്ടോറിക്ഷകളും 2025 മുതൽ 150 സിസിക്ക് താഴെയുള്ള ഇലക്ട്രിക് ബൈക്കുകളും സ്കൂട്ടറുകളും വിൽപന നടത്തുന്നതിനാണ് ആലോചിക്കുന്നത്. 'കരട് വിജ്ഞാപനത്തിനുള്ള ജോലികൾ ആരംഭിച്ചുകഴിഞ്ഞു. ആവശ്യമായ അനുമതിയും മറ്റ് നടപടികളും പൂർത്തിയായി കഴിഞ്ഞാൽ ബന്ധപ്പെട്ടവരുടെ പരിശോധനകൾക്കായി അടുത്ത പത്ത് ദിവസത്തിനുള്ളിൽ കരട് വിജ്ഞാപനം സമർപ്പിക്കും'- സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

    ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര, ഓട്ടോറിക്ഷാ വാഹന വിപിണിയാണ് ഇന്ത്യയിലേത്. 2018-19 സാമ്പത്തിക വർഷത്തിൽ 21 ദശലക്ഷം ഇരുചക്ര വാഹനങ്ങളുടെ വിൽപനയാണ് ഇന്ത്യയിൽ നടന്നത്. അഞ്ച് ശതമാനം വർധനയാണ് ഇരുചക്ര വാഹന വിൽപനയിലുണ്ടായത്. ഇതേ കാലയളവിൽ ഏഴു ലക്ഷം ഓട്ടോറിക്ഷ യൂണിറ്റുകൾ വിറ്റുപോയി. പത്ത് ശത്മാനം വർധനയാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. ഇത്രയധികം വാഹനങ്ങൾ ജദതഹൂൽപന നടക്കുന്ന വിപണിയിൽ നിയന്ത്രണം കൊണ്ടുവരുന്നത് പ്രയാസകരമായിരിക്കും. ഇന്ത്യയിൽ വിൽപന നടക്കുന്ന ഇരുചക്രവാഹനങ്ങളിൽ 80 ശതമാനവും 150 സിസി വാഹനങ്ങളാണ്. പുതിയ നീക്കം നടപ്പിലായാൽ രാജ്യത്തെ വാഹന ചരിത്രത്തിൽ നിർണായകമായ മാറ്റമാകും ഇത്.

    First published: