പെട്രോൾ, ഡീസൽ വില ജൂൺ മുതൽ വർദ്ധിക്കും; അഞ്ചുരൂപ വരെ വർദ്ധിച്ചേക്കും

ലോക്ക് ഡൗൺ ജൂണിൽ അഞ്ചാംഘട്ടത്തിലേക്ക് കടന്നാലും ഇളവുകൾ നൽകുന്ന സാഹചര്യത്തിൽ വില വർദ്ധിപ്പിക്കാനാണ് തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.

News18 Malayalam | news18
Updated: May 28, 2020, 4:41 PM IST
പെട്രോൾ, ഡീസൽ വില ജൂൺ മുതൽ വർദ്ധിക്കും; അഞ്ചുരൂപ വരെ വർദ്ധിച്ചേക്കും
ലോക്ക് ഡൗൺ ജൂണിൽ അഞ്ചാംഘട്ടത്തിലേക്ക് കടന്നാലും ഇളവുകൾ നൽകുന്ന സാഹചര്യത്തിൽ വില വർദ്ധിപ്പിക്കാനാണ് തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.
  • News18
  • Last Updated: May 28, 2020, 4:41 PM IST
  • Share this:
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ നാലാംഘട്ടം മെയ് 31ന് അവസാനിക്കുകയാണ്. ലോക്ക് ഡൗണിന്റെ നാലാംഘട്ടം അവസാനിക്കുമ്പോൾ രാജ്യത്ത് ഇന്ധനവിലയിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ലോക്ക് ഡൗൺ അവസാനിക്കുന്നതോടെ ദിനംപ്രതിയുള്ള വില വർദ്ധനവ് പുനരാരംഭിക്കും. ഈ സാഹചര്യത്തിലാണ് വില വർദ്ധിക്കുന്നത്.

കഴിഞ്ഞ മാസത്തിനേക്കാൾ അമ്പത് ശതമാനം വിലവർദ്ധനയാണ് അസംസ്കൃത എണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. അ

ടച്ചിടൽ മൂലം ഇന്ധനവിൽപനയിൽ കുറവ് വന്നിരുന്നു. ഇതും കമ്പനികളെ ബാധിച്ചിട്ടുണ്ട്. ഇപ്പോൾ വ്യാപാരം നടക്കുന്നത് ബാരലിന് 30 ഡോളർ എന്ന നിലയിലാണ്. വില കൂടിയാൽ എണ്ണക്കമ്പനികൾക്ക് വൻബാധ്യത ഉണ്ടാകുമെന്നാണ് കണക്കു കൂട്ടുന്നത്.

You may also like: വൻ സ്ഫോടനം നടത്താന്‍ ശ്രമം; ഭീകരരുടെ പദ്ധതി പരാജയപ്പെടുത്തി സുരക്ഷാസേന [NEWS]കേരളത്തിൽ ഡാമുകൾ നേരത്തെ തുറക്കും [NEWS]തമിഴർക്ക് വേണ്ടത് വികസനം, തീവ്രവാദം അനുവദിക്കില്ല; ശ്രീലങ്ക പ്രധാനമന്ത്രി മഹിന്ദ രാജപക്സെ [NEWS]

ആഗോള വിപണിയിൽ എണ്ണവില ഇതേ രീതിയിൽ തുടർന്നാൽ ഓരോ ദിവസവും 40 മുതൽ 50 പൈസ വരെ വർദ്ധിപ്പിച്ച് നഷ്ടം നികത്താനാണ് കമ്പനികൾ ഇപ്പോൾ ആലോചിക്കുന്നത്. ലോക്ക് ഡൗൺ ജൂണിൽ അഞ്ചാംഘട്ടത്തിലേക്ക് കടന്നാലും ഇളവുകൾ നൽകുന്ന സാഹചര്യത്തിൽ വില വർദ്ധിപ്പിക്കാനാണ് തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.

First published: May 28, 2020, 4:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading