• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പോളി വിദ്യാർഥികൾ നിർമിച്ച കാറിന് 60 കിലോമീറ്റർ മൈലേജ്!


Updated: April 17, 2018, 6:56 PM IST
പോളി വിദ്യാർഥികൾ നിർമിച്ച കാറിന് 60 കിലോമീറ്റർ മൈലേജ്!

Updated: April 17, 2018, 6:56 PM IST
തിരുവനന്തപുരം: പോളിടെക്നിക്കിൽ പഠിക്കുന്നവർക്കൊക്കെ യന്ത്രങ്ങളെക്കുറിച്ച് നല്ല നിശ്ചയമുണ്ട്. ആറ്റിങ്ങൽ സർക്കാർ പോളിടെക്നിക്കിൽ പഠിക്കുന്ന മിടുക്കരായ ഒരുകൂട്ടം വിദ്യാർഥികൾ ചേർന്ന് നിർമിച്ച ഒരു കാറാണ് ഇപ്പോൾ ചർച്ചാ വിഷയം. ഒരുതവണ ചാർജ് ചെയ്താൽ ഈ ഇലക്ട്രിക് കാർ 60 കിലോമീറ്റർ ദൂരം സഞ്ചരിക്കും. 35-40 കിലോമീറ്ററാണ് ഈ കാറിന്‍റെ വേഗത. ഇന്ധനക്ഷമത ഏറെ പ്രാധാന്യമർഹിക്കുന്ന ഇക്കാലത്താണ് വിദ്യാർഥികളുടെ മികവിൽ ഒരു കാർ പിറവിയെടുത്തിരിക്കുന്നത്.

സംസ്ഥാനത്തെ പോളിടെക്നിക്കുകളുടെ ചരിത്രത്തിൽ ഇതാദ്യമായാണ് വിദ്യാർഥികൾ ഇലക്ട്രിക് കാർ നിർമിച്ചതെന്ന് പ്രോജക്ടിന് നേതൃത്വം നൽകിയ ഇലക്ട്രോണിക് ആൻജ് ഇലക്ട്രിക്കൽ എഞ്ചിനിയറിങ് ഡിപ്ലോമ വിഭാഗം ട്യൂട്ടർ ജയറാം പറയുന്നു. പൂർണമായും പരിസ്ഥിതി സൌഹാർദമായാണ് ഈ കാറിന്‍റെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

ആറ്റിങ്ങൽ പോളിയിലെ അവസാന വർഷ ഇലക്ട്രിക്കൽ വിദ്യാർഥികളാണ് വമ്പൻ ഇന്ധനക്ഷമത തരുന്ന കാറിന്‍റെ അണിയറയിൽ പ്രവർത്തിച്ചത്. 47ഓളം വിദ്യാർഥികൾ ചേർന്നാണ് ഈ കാർ നിർമിച്ചത്. ഉപയോഗശൂന്യമായ മാരുതി 800 കാർ, ഇലക്ട്രിക് കാറായി മാറ്റുകയായിരുന്നു. ബീറ്റ എന്നാണ് കാറിന് പേരിട്ടിരിക്കുന്നത്. ഏകദേശം രണ്ടുലക്ഷത്തോളം രൂപ ഈ കാർ നിർമാണത്തിനായി ചെലവായി.

3000 വാട്ട് മോട്ടറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു തവണ ചാർജ് ചെയ്യാൻ ആറു മണിക്കൂർ എടുക്കും. ഒരു തവണ ചാർജ് ചെയ്താൽ 60 കിലോമീറ്റർ ഓടും. ഒരുതവണ ചാർജ് ചെയ്യാൻ അഞ്ച് യൂണിറ്റ് വൈദ്യൂതിയാണ് എടുക്കുന്നത്. ഇലക്ട്രിക് കാറാക്കി മാറ്റുന്നതിനുള്ള കൺവെർഷൻ കിറ്റിനുള്ള പേറ്റന്‍റിനായി അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർഥികൾ. വകുപ്പ് മേധാവി നസീമ, അധ്യാപകൻ ജയറാം എന്നിവരുടെ നേതൃത്വത്തിലാണ് പ്രോജക്ട് പൂർത്തിയാക്കിയത്.

പ്രിൻസിപ്പൽ വി വി രാജ് കഴിഞ്ഞദിവസം കാർ ഫ്ലാഗ് ഓഫ് ചെയ്തു.
First published: April 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626