• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പി.വൈ കെ.എല്‍ ആയപ്പോള്‍ സര്‍ക്കാരിനു കിട്ടിയത് 60 ലക്ഷം രൂപ


Updated: April 28, 2018, 6:42 PM IST
പി.വൈ കെ.എല്‍ ആയപ്പോള്‍ സര്‍ക്കാരിനു കിട്ടിയത് 60 ലക്ഷം രൂപ

Updated: April 28, 2018, 6:42 PM IST
കൊച്ചി: പുതുച്ചേരി രജിസ്ട്രേഷനിലുള്ള ആഡംബരകാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഒറ്റയടിക്ക് സംസ്ഥാന സര്‍ക്കാരിനു നികുതിയായി ലഭിച്ചത് 60 ലക്ഷം രൂപ. ഖത്തറിലെ ബിസിനസുകാരനായ ആല്‍ഫ സെയ്ത് മുഹമ്മദ് നസീര്‍ ആണ് പുതുച്ചേരിയ്ല്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കോടി വിലയുള്ള ബെന്റ്ലി കാര്‍ കെ.എല്‍. രജിസ്ട്രേഷനിലേക്ക് മാറ്റിയത്.

പുതുച്ചേരി രജിസ്ട്രേഷനുള്ള ഈ ആഡംബര വാഹനം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ ജോയിന്റ് ആര്‍.ടി. ഓഫീസില്‍ നിന്ന് നോട്ടീസ് നല്‍കിയെങ്കിലും ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ സെയ്ത് മുഹമ്മദ് നസീറിനെ ഫോണ്‍ മുഖേന ബന്ധപ്പെട്ടപ്പോള്‍ നികുതി അടയ്ക്കാന്‍ സന്നദ്ധ അറിയിച്ചു. തുടര്‍ന്ന് പെരുമ്പാവൂര്‍ ജോയിന്റ് ആര്‍.ടി. ഓഫീസില്‍ ബെന്റ്ലി കാറുമായി നികുതി അടയ്ക്കുകയായിരുന്നു.

ഇതിനിടെ നോട്ടീസ് നല്‍കിയിട്ടും ടാക്സ് ഒടുക്കാന്‍ തയ്യാറാകാതെ നികുതി വെട്ടിപ്പ് നടത്തുന്ന ആഡംബരക്കാറുകള്‍ക്കെതിരേ റവന്യു റിക്കവറി ആരംഭിച്ചിട്ടുണ്ട്. നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുന്‍പ് നോട്ടീസ് നല്‍കിയെങ്കിലും ഇവ കൈപ്പറ്റാന്‍ വാഹന ഉടമകള്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് റവന്യൂ റിക്കവറി നടപടിയിലേക്ക് കടന്നത്.

ഒരു കോടിയിലേറെ ചെലവിട്ട് ആഡംബര കാറുടമകളാണ് നികുതി അടയ്ക്കാന്‍ തയാറാകാത്തതെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. കൊച്ചി നഗരത്തില്‍ മാത്രം 140 ആഡംബര വാഹനങ്ങളാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നോട്ടീസ് നല്‍കിയ 60 ആഡംബര വാഹനങ്ങളില്‍ 36 വാഹന ഉടമകള്‍ മാത്രമാണ് നികുതി അടച്ചത്. ഇതേതുടര്‍ന്ന് 17 വാഹന ഉടമകള്‍ക്കാണ് ആദ്യഘട്ടത്തില്‍ റവന്യൂ റിക്കവറി നോട്ടീസ് നല്‍കിയിരിക്കുന്നത്.
First published: April 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍