ഇന്റർഫേസ് /വാർത്ത /money / Viral Video | മതിലിന് മുകളിലൂടെ പറന്ന് പോർഷെ, മറ്റൊരു കാറിന് മുകളിൽ പതിച്ചു; വീഡിയോ വൈറൽ

Viral Video | മതിലിന് മുകളിലൂടെ പറന്ന് പോർഷെ, മറ്റൊരു കാറിന് മുകളിൽ പതിച്ചു; വീഡിയോ വൈറൽ

Pocrshe

Pocrshe

ഇത്ര വലിയ അപകടം നടന്നിട്ടും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ട്...

  • Share this:

കാർ പാർക്ക് ചെയ്യുന്നതിൽ എല്ലാവർക്കും വൈദഗ്ദ്ധ്യം ഉണ്ടാകണമെന്നില്ല. കൂടുതൽ വാഹനങ്ങൾക്കിടയിൽ പാർക്ക് ചെയ്യുമ്പോഴാണ് ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. എന്നാൽ ഇതൊന്നുമില്ലാത്ത സ്ഥലത്ത്, ഒരു കയറ്റത്ത് കാർ പാർക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴുള്ള അവസ്ഥയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഒരു പോർഷെ കാർ പാർക്ക് ചെയ്തു നിർത്താൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കാൽ തട്ടിയത് ആക്സിലേറ്ററിൽ. പിന്നെ സംഭവിച്ചത്, കാർ മതിലിന് മുകളിലൂടെ പറന്ന്, മറ്റൊരു കാറിന് മുകളിൽ പതിക്കുന്നതാണ്.

ഒരു ചരിഞ്ഞ ഡ്രൈവ്വേയിൽ കയറിയ ശേഷം പോർഷെ കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതിനാൽ വാഹനമോടിച്ചയാളുടെ പാർക്കിംഗ് ശ്രമം പരാജയപ്പെട്ടതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. യുകെയിലെ എസെക്സിലെ മാനിംഗ്ട്രീയിലാണ് ഈ ഫൂട്ടേജ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.

ക്ലിപ്പിൽ, പോർഷെ ഒരു ചരിഞ്ഞ ഡ്രൈവ്വേയിലേക്ക് പതുക്കെ നീങ്ങുന്നതായി കാണാം. അപ്രതീക്ഷിതമായി വലതുവശത്തേക്ക് നീങ്ങുകയും കറുത്ത എസ്‌യുവിയിൽ തട്ടി മതിലിന് മുകളിലൂടെ താഴെ റോഡിലേക്ക് കുതിക്കുകയുമാണ് ചെയ്യുന്നത്. അതിനിടെ റോഡു വശത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് പോർഷെ പതിക്കുന്നത്.

ഇത്ര വലിയ അപകടം നടന്നിട്ടും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ പുതിയ വാഹനം അത്ര ഭാഗ്യമുള്ളതായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. അപകടം നടക്കുന്നതിന് അഞ്ച് ദിവസം മുമ്പാണ് അദ്ദേഹം പോർഷെ ടെയ്‌കാൻ മോഡൽ വാങ്ങിയത്. ഏകദേശം 81 ലക്ഷം ഡോളർ ചെലവഴിച്ചാണ് ഉടമ ആ കാർ വാങ്ങിയത്. .

ആദ്യമായി യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ വാരാന്ത്യത്തിൽ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് വേഗത്തിൽ വൈറലായി. ട്വിറ്ററിൽ ഇതിനോടകം അമ്പതു ലക്ഷത്തിലേറെ പേർ വീഡിയോ കണ്ടുകഴിഞ്ഞു. ആയിരകണക്കിന ലൈക്കുകളും കമന്‍റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്. പോർഷെ ഡ്രൈവർ ഒരു സുഹൃത്തിനെ സന്ദർശിക്കാനെത്തിയപ്പോഴാണ് അപകടം. ഡ്രൈവർ ബ്രേക്കുകൾക്ക് പകരം ആക്‌സിലറേറ്റർ അമർത്തിയതാണ് അപകട കാരണമെന്നും, ഒരുപക്ഷേ മനുഷ്യന്‍റെ പിഴവിന്റെ ഫലമായിരിക്കാമിതെന്ന് ട്വിറ്ററിൽ പലരും കമന്‍റ് ചെയ്യുന്നുണ്ട്.

First published:

Tags: Accident CCTV, Accident video, Luxury car, Porsche, Viral video, ആപകടം, പോർഷെ