• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എഞ്ചിൻ കേടാക്കാത്ത പവർ പെട്രോൾ; ലിറ്ററിന് 100 രൂപ!


Updated: May 7, 2018, 10:08 PM IST
എഞ്ചിൻ കേടാക്കാത്ത പവർ പെട്രോൾ; ലിറ്ററിന് 100 രൂപ!

Updated: May 7, 2018, 10:08 PM IST
പെട്രോളിൽ പലതരം മെറ്റലുകൾ അടങ്ങിയിട്ടുള്ളതിനാൽ എഞ്ചിന്‍റെ പ്രവർത്തനക്ഷമതയെ കാര്യമായി ബാധിക്കാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരവുമായാണ് പവർ 99 പെട്രോൾ വരുന്നത്. ഹെവി മെറ്റൽസ് അടങ്ങിയിട്ടില്ലാത്തതിനാൽ, പ്രവർത്തനസമയത്ത് എഞ്ചിന് തകരാറൊന്നും ഉണ്ടാക്കാത്ത പെട്രോളാണിത്. ഇന്ത്യയിൽ ബംഗളുരു, പൂനെ എന്നിവിടങ്ങളിലാണ് ഈ പവർ പെട്രോൾ ലഭ്യമായിരുന്നത്. കഴിഞ്ഞ ദിവസം മുതൽ മുംബൈയിലും പവർ 99 പെട്രോൾ ലഭ്യമായി തുടങ്ങി. ഹിന്ദുസ്ഥാൻ പെട്രോളിയമാണ് പവർ 99 പെട്രോൾ മുംബൈയിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്. ഒരു ലിറ്റർ പവർ 99 പെട്രോളിന് നികുതി ഉൾപ്പടെ ഏകദേശം 100 രൂപയായിരിക്കും വില.

എഞ്ചിന്‍ഫെ പ്രവർത്തനക്ഷമത കൂട്ടുന്നതിനൊപ്പം, പരിസ്ഥിതി മലിനീകരണം പരമാവധി കുറയ്ക്കുമെന്നതും പവർ 99 പെട്രോളിന്‍റെ പ്രത്യേകതയാണ്. ഒക്ടേൻ 99 റേറ്റിങ് ഉള്ളതിനാലാണ് ഈ പെട്രോൾ പവർ 99 എന്നറിയപ്പെടുന്നത്. ഉയർന്ന പ്രവർത്തനക്ഷമതയുള്ള ആഡംബരവാഹനങ്ങളിലും വൻകിട ബൈക്കുകളിലുമാണ് ഈ പെട്രോൾ ഉപയോഗിക്കുന്നത്.

എഞ്ചിൻ പുറന്തള്ളുന്ന നൈട്രജൻ ഓക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നിവയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതാണ് പവർ 99 പെട്രോൾ. എഞ്ചിൻ ലൈഫ് വർദ്ധിപ്പിക്കാൻ ഒക്ടേൻ 99 റേറ്റിങ് ഉള്ള പവർ പെട്രോൾ സാധാരണ വാഹനങ്ങൾക്കും ഉപയോഗിക്കാവുന്നതാണെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർ പറയുന്നു.
First published: May 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍