HOME » NEWS » Money » AUTO ROLLS ROYCE TO MAKE WORLDS FASTEST ELECTRIC PLANE COMPLETES CRUCIAL TEST GH

ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വിമാനവുമായി റോൾസ് റോയ്‌സ്, നിർണായക പരിശോധന പൂർത്തിയാക്കി

ഇലക്ട്രിക് ഫ്ലൈറ്റുകളുടെ വേഗതയിലെ ഏറ്റവും പുതിയ ലോക റെക്കോർഡ് തന്നെയാണ് റോൾസ് റോയ്സ് സൃഷ്ടിച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: April 1, 2021, 1:20 PM IST
ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വിമാനവുമായി റോൾസ് റോയ്‌സ്, നിർണായക പരിശോധന പൂർത്തിയാക്കി
rolls-royces-all-electric-plane
  • Share this:
റോൾസ് റോയ്‌സ് അടുത്തിടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വിമാനമായ ‘സ്പിരിറ്റ് ഓഫ് ഇന്നൊവേഷന്റെ’ ടാക്സിംഗ് പൂർത്തിയാക്കി. 500 എച്ച്പി (400 കിലോവാട്ട്) ഇലക്ട്രിക് പവർട്രെയിൻ നൽകുന്ന വിമാനത്തിന് 300 മൈൽ വേഗത കൈവരിക്കാൻ കഴിയും. ലോകത്തിലെ തന്നെ ഏറ്റവും വേഗതയുള്ള ഇലക്ട്രിക് വിമാനം എന്ന റെക്കോർഡ് സൃഷ്ടിക്കുന്നതിനായി വികസിപ്പിച്ച ഈ വിമാനത്തിൽ ഏറ്റവും പുതിയ ഊർജ്ജ സംഭരണ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കമ്പനിയുടെ ഈ പുതിയ കണ്ടുപിടിത്തത്തെക്കുറിച്ച് ന്യൂസ്18, റോൾ റോയ്‌സ് ACCEL പ്രോജക്റ്റ് ഹെഡ്, മാത്യു പാറുമായി നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

യഥാർത്ഥ ഫ്ലൈറ്റ് പരിശോധനയ്ക്ക് മുമ്പായുള്ള വിമാനത്തിന്റെ പ്രൊപ്പൽ‌ഷൻ സിസ്റ്റത്തിന്റെ സംയോജനത്തിലെ നിർ‌ണ്ണായക പരിശോധനയാണ് വിമാനത്തിന്റെ ടാക്സിംഗ്. പൂർണ്ണ ശക്തിയിൽ ഇലക്ട്രിക്കൽ പവർട്രെയിനും നൂതന ബാറ്ററി സിസ്റ്റവും സംയോജിപ്പിച്ച് വിമാനത്തെ 300 മൈൽ വേഗതയിലേയ്ക്ക് ഉയർത്തുകയാണ് കമ്പനി ചെയ്തത്. ഇലക്ട്രിക് ഫ്ലൈറ്റുകളുടെ വേഗതയിലെ ഏറ്റവും പുതിയ ലോക റെക്കോർഡ് തന്നെയാണ് റോൾസ് റോയ്സ് സൃഷ്ടിച്ചിരിക്കുന്നത്.

‘Accelerating the Electrification of Flight‘ എന്ന ACCEL പദ്ധതിയുടെ പ്രധാന പങ്കാളികൾ യാസ എന്ന ഇലക്ട്രിക് മോട്ടോർ ആൻഡ് കൺട്രോളർ നിർമ്മാതാവും ഏവിയേഷൻ സ്റ്റാർട്ട്-അപ്പ് ആയ ഇലക്ട്രോഫ്ലൈറ്റ് എന്നിവയുമാണ്. ബിസിനസ്, എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റർജി ആൻഡ് ഇന്നൊവേറ്റ് യുകെ എന്നിവയുമായി സഹകരിച്ച് എയ്‌റോസ്‌പേസ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് (എടിഐ) ആണ് പദ്ധതിയ്ക്ക് പകുതി ധനസഹായം നൽകുന്നത്.

റോൾസ് റോയ്‌സ് നിലവിൽ ACCEL പ്രോജക്റ്റിൽ നിന്നുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുകയും വിപണിയിലെ ഉൽപ്പന്നങ്ങളിൽ പ്രയോഗിക്കുകയുമാണ് ചെയ്യുന്നത്. 2050 ഓടെ നെറ്റ് സീറോ കാർബണിലേക്കുള്ള റോൾസ് റോയ്‌സിന്റെ യാത്രയുടെ ഭാഗം കൂടിയാണ് ACCEL പ്രോജക്ട്.

Also Read- 2021 Porsche Panamera | പോർഷെ പനാമേര കാറിന്‍റെ ഡിസൈൻ, ഫീച്ചേഴ്സ് എന്നിവ ചിത്രങ്ങളിലൂടെ

റോൾസ്-റോയ്‌സ് തങ്ങളുടെ ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ ചിത്രങ്ങൾ 2019 ഡിസംബറിൽ പുറത്തുവിട്ടിരുന്നു. വെള്ള നിറമുള്ള റോള്‍സ്-റോയ്‌സ് വിമാനത്തിന്റെ അടിഭാഗത്തിന് നീല നിറമാണ് നല്‍കിയിരിക്കുന്നത്. വലിപ്പം കുറഞ്ഞ ഇലക്ട്രിക് വിമാനമാണിത്. ഒരാൾക്ക് മാത്രമാണ് ഈ വിമാനത്തിൽ സഞ്ചരിക്കാനാകുന്നത്. 100 ശതമാനം പരിസ്ഥിതി സൗഹാർദമായ രീതിയിലാണ് വിമാനം റോൾസ് റോയ്‌സ് നിർമ്മിച്ചിരിക്കുന്നത്. എവിടെയാണ് വിമാനം ആദ്യമായി പറപ്പിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയില്ല. റോൾസ് റോയ്‌സ് മാത്രമല്ല പ്രമുഖ വിമാന നിർമ്മാതാക്കളായ ബോയിങ്ങും എയർബസ്സും ഇലക്ട്രിക്ക് വിമാനങ്ങൾ നിർമ്മിക്കുന്നുണ്ടെന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ലോകത്തിലെ തന്നെ ആഡംബര കാറുകളുടെ രാജാവ് എന്നാണ് റോൾസ് റോയ്സ് അറിയപ്പെടുന്നത്. റോൾസ് റോയ്സ് ഫാൻറം, റോൾസ് റോയ്സ് ഗോസ്റ്റ് എന്നിവയാണ് റോൾസ് റോയ്സിന്റെ പ്രശസ്ത കാർ മോഡലുകൾ. എന്നാൽ കാറുകളിൽ മാത്രമല്ല വിമാനങ്ങളിലും പുതിയ റെക്കോർഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Keywords: Rolls Royce, Fastest Electric Plane, Flight, റോൾസ് റോയ്സ്, വേഗതയേറിയ ഇലക്ട്രിക് വിമാനം, വിമാനം
Published by: Anuraj GR
First published: March 20, 2021, 6:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories