HOME » NEWS » Money » AUTO ROYAL ENFIELD CLASSIC 350 AND METEOR 350 BULLETS AND SERVICE GET PRICE HIKE GH AR

റോയൽ എൻഫീൽഡ് ക്ലാസിക് 350, മെറ്റിയോർ 350 ബുള്ളറ്റുകൾക്കും, സർവീസിനും വീണ്ടും വില കൂടുന്നു; വിശദാംശങ്ങള്‍ അറിയാം

ഈയടുത്ത മാസങ്ങളിലായി രണ്ടാമത്തെ തവണയാണ് ജനപ്രിയ ബുള്ളറ്റ് മോഡലുകൾക്ക് കമ്പനി വില വർദ്ധിപ്പിക്കുന്നത്. 

Aneesh Anirudhan | news18-malayalam
Updated: April 8, 2021, 3:26 PM IST
റോയൽ എൻഫീൽഡ് ക്ലാസിക് 350, മെറ്റിയോർ 350 ബുള്ളറ്റുകൾക്കും, സർവീസിനും വീണ്ടും വില കൂടുന്നു; വിശദാംശങ്ങള്‍ അറിയാം
Royal Enfield Meteor 350
  • Share this:
റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് വീണ്ടും വില കൂടുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈയടുത്ത മാസങ്ങളിലായി രണ്ടാമത്തെ തവണയാണ് ജനപ്രിയ ബുള്ളറ്റ് മോഡലുകൾക്ക് കമ്പനി വില വർദ്ധിപ്പിക്കുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് റോയൽ എ൯ഫീൽഡ് തങ്ങളുടെ ബൈക്കുകളുടെ വില കുത്തനെ ഉയർത്തിയത്. ഏപ്രിലിൽ മറ്റു ഇരു ചക്ര വാഹന നിർമ്മാതാക്കൾ ബൈക്കുകളുടെ വില കൂട്ടിയതിന് തൊട്ടു പിന്നാലെയാണ്  റോയൽ എ൯ഫീൽഡും ഇത്തരം ഒരു തീരുമാനത്തിലെത്തിയത്. വർധിച്ചുവരുന്ന ഇൻപുട്ട് കോസ്റ്റാണ് ബുള്ളറ്റുകളുടെ വില വീണ്ടും വർധിപ്പിക്കാൻ കാരണം എന്നാണ് റോയൽ എൻഫീൽഡ് പറയുന്ന ന്യായം.

റോയൽ എൻഫീൽഡ് ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ ബൈക്കായ ബുള്ളറ്റ് 350 ക്ക് വ്യത്യസ്ത വേരിയന്റുകൾക്കനുസരിച്ച് ചുരുങ്ങിയത് 7000 രൂപ മുതൽ 13000 രൂപ വരെ വില കൂടും.  അതേസമയം ജനപ്രിയ മോഡലായ ക്ലാസിക്ക് 350 ക്ക് ഏകദേശം പതിനായിരം രൂപയോളം വില കൂടുമെന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം റോയൽ എൻഫീൽഡ് വിപണിയിലെത്തിച്ച മെറ്റിയോർ 350ക്ക് ഏകദേശം 6000 രൂപയോളം വില വർദ്ധിക്കും എന്ന് കമ്പനി പറയുന്നു.

Also Read- ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ അഞ്ച് മികച്ച ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡുകൾ

ഈ വർഷം ജനുവരി 11 ന് 1,33,446 രൂപ വിലയുണ്ടായിരുന്ന ബുള്ളറ്റ് 350 യുടെ ഇപ്പോഴത്തെ വില 1,40,828 രൂപയാണ്.  1,27,279 രൂപ മാത്രം വിലയുണ്ടായിരുന്ന ബുള്ളറ്റ് 350 X KS  ഇപ്പോൾ വിൽക്കുന്നത് 1,34,347 രൂപക്കാണ്. ബുള്ളറ്റ് 350 ES ന്റെ വില നിലവിൽ 1,55,480 രൂപയാണ്. കേവലം 1,42,890  രൂപയായിരുന്നു ജനുവരിയിൽ ഈ മോഡലിന്റെ വില. ഡുവൽ ചാനൽ എ ബി എസ് സൗകര്യമുള്ള ക്ലാസിക്  350 യുടെ പുതുക്കിയ വില 1,80,880 മുതൽ 1,98,600 രൂപ വരെയാണ്. അതേ സമയം മെറ്റിയോർ 350 ക്ക് 1,84,319 രൂപ മുതൽ ₹1,99,679 രൂപ വരെ ഈടാക്കുന്നുണ്ട്.

Also Read- ഹോണ്ട ആക്ടീവയെ ഇലക്ട്രിക് വാഹനമാക്കി മാറ്റി മഹാരാഷ്ട്രയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ

ഈ അടുത്ത് റോയൽ എൻഫീൽഡ് തങ്ങളുടെ  ജനപ്രിയ മോഡലുകളായ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ G T  എന്നിവ പുതിയ കളറുകളോട് കൂടി നവീകരിച്ച് പുറത്തിറക്കിയിരുന്നു.  ഈ ബൈക്കുകളുടെ വിലയിലും റോയൽ എ൯ഫീൽഡ് മാറ്റം വരുത്തിയിട്ടുണ്ട്. കൂടാതെ ഹിമാലയൻ മോഡലിലും നിരവധി മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്.  ട്രിപ്പർ നാവിഗേഷൻ, ബ്ലൂട്ടൂത്ത് തുടങ്ങിയവയാണ് ഹിമാലയ൯ മോഡിലിൽ വരുത്തിയ മാറ്റങ്ങൾ. ഹിമാലയൻ മോഡൽ ഇപ്പോൾ കൂടുതൽ കളറുകളിളും പുറത്തിറങ്ങുന്നുണ്ട്. ദീർഘ ദൂരം യാത്ര ചെയ്യുന്നവരുടെ ഇഷ്ട മോഡലാണ് ഹിമാലയ.  അതേസമയം വില വർദ്ധിപ്പിച്ചെങ്കിലും വിപണിയിൽ വിൽപന മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Tags : Royal enfield, buttet, bullet 350, Classic 350, Meteor 350, Himalayan, Interceptor 650, Continental GT 650, ബുള്ളറ്റ്, റോയൽ എ൯ഫീൽഡ്, ക്ലാസിക് 350, ബുള്ളറ്റ് 350, മെറ്റിയോർ 350
Published by: Anuraj GR
First published: April 8, 2021, 3:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories